Breaking
29 Jan 2026, Thu

നിർത്തലാക്കിയ ഐഫോൺ 13 ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ ? | iphone 13

എത്രകാലം ഐഫോൺ 13 നിലനിൽക്കും?

ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ ദീർഘകാലം നിലനിൽക്കുന്നു എന്നതാണ് ഐഫോണുകളുടെ പ്രത്യേകത. എന്നാല്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെല്ലാം ലഭിച്ചേക്കണമെന്നില്ല. ആപ്പിൾ സാധാരണയായി ഐഫോണുകളിലേക്ക് കുറഞ്ഞത് അഞ്ചോ ആറോ വർഷത്തെ പ്രധാന സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍ നൽകുന്നുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ 13നെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് ഇനിയും മൂന്ന് വർഷത്തെ അപ്‌ഡേഷൻ ലഭിക്കും എന്നാണ്.

അതായത് ഐഒഎസ് 19, ഐഒഎസ് 20, കൂടാതെ ഐഒഎസ് 21 അപ്ഡേറ്റുകൾ പോലും ഐഫോൺ 13ന് ലഭിച്ചേക്കും. എന്നിരുന്നാലും, ഹാർഡ്‌വെയർ പരിമിതികൾ കാരണം, ഏറ്റവും പുതിയ അപ്ഡേറ്റുകളുടെ എല്ലാ സവിശേഷതകളെയും മോഡൽ പിന്തുണക്കില്ല. ആപ്പിളിന്റെ എഐയൊന്നും 13ല്‍ ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ കടുത്തൊരു ഗെയിം പ്രേമിയോ ക്യാമറ പ്രേമിയോ അല്ലെങ്കിൽ ഐഫോൺ 13ന് വരുന്ന മൂന്ന് വർഷത്തേക്ക് കുഴപ്പമൊന്നും സംഭവിക്കില്ല. മൂന്ന് വർഷത്തിന് അപ്പുറം ബാറ്ററി മാറ്റിസ്ഥാപിച്ചാൽ പിന്നെയും ഉപയോഗപ്പെടുത്താമെന്ന് ചുരുക്കം.

അതേസമയം ആപ്പിളിനെ വേറിട്ട് നിർത്തുന്നത് അതിന്റെ അപ്‌ഡേഷൻസ് ആണ്. ഏറ്റവും പുതിയ മോഡലുകൾ ഉപയോഗപ്പെടുത്താനാകും ഒരു ആപ്പിൾ പ്രേമി എല്ലായ്‌പ്പോഴും ശ്രമിക്കുക. ഏറ്റവും പുതിയ 16പരമ്പരയൊക്കെ ആപ്പിൾ ഇന്റലിജൻസിനാലാണ് ശ്രദ്ധേയമാകുന്നത്. ആളുകൾ വാങ്ങാനായി പുലർച്ചെ മുതൽ വരിനിന്നതും ഇക്കാരണത്താലായിരുന്നു.

Content retrieved from: https://anweshanam.com/857136/iphone-13-under-40000/.

By admin

Leave a Reply

Your email address will not be published. Required fields are marked *