60 വർഷങ്ങൾക്കു മുൻപ് ചന്ദ്രനിൽ ഇറങ്ങിയ ലൂണ 9 ലാൻഡർ ഇറങ്ങിയ സ്ഥലം ഏകദേശം കണ്ടെത്തിയെന്നു ഗവേഷകർ. ചന്ദ്രനിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ പേടകമാണ് ലൂണ 9. പുതിയ ഗവേഷണം സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ല്യൂയി പിനോൾട്ടിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എൻപിജെ സ്പേസ് എക്സ്പ്ലൊറേഷൻ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
400 ലക്ഷം കോടി കോടി പൈന്റ് നിറയ്ക്കാം!പ്രപഞ്ചത്തിലെ ഏറ്റവും വലിയ മദ്യശേഖരം ഇവിടെയാണ്: സജിറ്റേറിയസ് ബി2
പതിറ്റാണ്ടുകളോളം ഇതൊരു സമസ്യ
1966 ഫെബ്രുവരി മൂന്നിനാണു ലൂണ 9 ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ഇറങ്ങിയത്. ചന്ദ്രോപരിതലത്തിൽനിന്നുള്ള ആദ്യ ചിത്രങ്ങൾ ഭൂമിയിലേക്കു വിജയകരമായി അയച്ചുനൽകിയതും ഈ ദൗത്യമാണ്. സോവിയറ്റ് യൂണിയനായിരുന്നു ലൂണ 9ന്റെ സ്രഷ്ടാക്കൾ.
ADVERTISEMENT
ലോകപ്രശസ്തി നേടിയെങ്കിലും ഈ ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ ഇടം കൃത്യമായി നിർണയിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകളോളം ഇതൊരു സമസ്യയായി നിലനിൽക്കുകയായിരുന്നു. ചന്ദ്രനിലിറങ്ങിയ പേടകങ്ങളുടെ ദൃശ്യങ്ങൾ ചിത്രങ്ങളിൽ നിന്നു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കാര്യം. എന്നാൽ പുതിയ ഗവേഷണത്തിൽ യോലോ ഇടിഎ എന്ന എഐ സംവിധാനം ഗവേഷകർ പ്രയോഗിച്ചു.
ലൂണ 25നെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് കൊണ്ടുപോകുന്നു. (Photo by Handout / Russian Space Agency Roscosmos / AFP)
ചന്ദ്രനിലിറങ്ങിയ മനുഷ്യനിർമിത വസ്തുക്കൾ കണ്ടെത്താൻ വൈദഗ്ധ്യമുള്ളതാണ് ഈ എഐ സംവിധാനം. നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ 2009 മുതൽ പകർത്തിയ ചിത്രങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. യോലോ ഇടിഎ എഐ സംവിധാനത്തെ പരിശീലിപ്പിക്കാനായി അപ്പോളോ ദൗത്യങ്ങൾ ഇറങ്ങിയ ഇടങ്ങളാണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചത്.
സഹായകമായത് എഐ
ADVERTISEMENT
മനുഷ്യനിർമിത വസ്തുക്കൾ ചന്ദ്രനിൽ ഇറങ്ങുമ്പോൾ അവിടെയുണ്ടാകുന്ന വിചിത്ര ഘടനകൾ, മണ്ണിന്റെ മാറ്റം, മറ്റു പ്രത്യേകതകൾ എന്നിവ ഇപ്രകാരം എഐ പഠിച്ചെടുത്തു.
ലൂണ 9 ഇറങ്ങിയെന്നു വിചാരിക്കപ്പെടുന്ന മേഖലകളിൽ നിന്നുള്ള ചിത്രങ്ങൾ ഈ സംവിധാനം ആഴത്തിലുള്ള സ്കാനിങ് നടത്തി.ഇവിടെ മനുഷ്യനിർമിത വസ്തുക്കളുള്ളതായുള്ള തെളിവുകൾ എഐ നൽകിയെന്നാണു ഗവേഷകരുടെ അവകാശവാദം.
What you should read next
ചൊവ്വയിൽ ആളുകളെ പാർപ്പിക്കാനുള്ള സ്പെയ്സ്എക്സ് പദ്ധതി ഉപേക്ഷിച്ചെന്ന് തിയൽ; ‘അബദ്ധ’മെന്ന് മസ്ക്
ഈ മേഖലയുടെ പരിസ്ഥിതി 1966ൽ ലൂണ 9 അയച്ചുനൽകിയ ചിത്രങ്ങളുമായി സാമ്യം പുലർത്തുന്നെന്നും ഗവേഷകർ പറയുന്നു. ലൂണ 9 ഇറങ്ങിയ സ്ഥലമാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ഇത്. എന്നാൽ പൂർണ സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഭൂമിക്കു പുറത്തുള്ള മേഖലകളിലെ പഠനത്തിന് എഐ എത്രമാത്രം സഹായകമാകുമെന്നതിന്റെ ഉദാഹരണമായിട്ടാണ് ഗവേഷകർ ഈ പഠനത്തെ ചൂണ്ടിക്കാട്ടുന്നത്.
ADVERTISEMENT

