Breaking
12 Feb 2026, Thu

ക്രിയേറ്റേഴ്സിന് നേട്ടമോ? കംപ്യൂട്ടറിനും ക്യാമറയ്ക്കും മുന്നിലിരുന്ന് ലോകം കീഴടക്കാം: ബജറ്റിലെ ‘ഓറഞ്ച് ഇക്കണോമി’ വിപ്ലവം

കംപ്യൂട്ടറിനും ക്യാമറയ്ക്കും മുന്നിലിരുന്ന് ലോകം കീഴടക്കുന്ന ഇന്ത്യൻ യുവത്വത്തിന് കേന്ദ്ര ബജറ്റിൽ എന്താണുള്ളത്?. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ‘ഓറഞ്ച് ഇക്കണോമി’ (Orange Economy) എന്ന പ്രഖ്യാപനം. ആശയങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും വിപണി മൂല്യം നൽകുന്ന ഈ പുതിയ സാമ്പത്തിക നയം ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനും ആർട്ടിസ്റ്റുകൾക്കും പുതിയ തൊഴിൽ സാധ്യതകളുടെ വാതിലുകളാണ് തുറന്നിടുന്നത്.

ക്രിയേറ്റേഴ്സിനെ കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങൾ:

എന്താണ് ‘ഓറഞ്ച് ഇക്കണോമി’?

ഭൗതികമായ ഉൽപ്പന്നങ്ങളേക്കാൾ ഉപരിയായി മനുഷ്യന്റെ സർഗാത്മകത, കല, സംസ്കാരം, അറിവ് എന്നിവയിൽ നിന്ന് മൂല്യം സൃഷ്ടിക്കുന്ന സമ്പദ്‌വ്യവസ്ഥയാണിത്. സിനിമ, അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് (VFX), ഗെയിമിങ്, സംഗീതം, കോമിക്സ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

3 MINUTES AGO

ക്രിയേറ്റേഴ്സിന് നേട്ടമോ? കംപ്യൂട്ടറിനും ക്യാമറയ്ക്കും മുന്നിലിരുന്ന് ലോകം കീഴടക്കാം: ബജറ്റിലെ ‘ഓറഞ്ച് ഇക്കണോമി’ വിപ്ലവം

25 MINUTES AGO

യൂട്യൂബർ ആകണോ? കണ്ടന്റ് ക്രിയേറ്റർമാർക്ക് പരിശീലനം നൽകാൻ 15,000 പുതിയ ലാബുകൾ

Latest News

32 MINUTES AGO

സെമി കണ്ടക്ടര്‍ വിപ്ലവം, കർഷകർക്ക് എഐ ടൂള്‍, ഗെയിമിങ്, കണ്ടന്റ് ക്രിയേഷൻ; സാങ്കേതിക മേഖലയിൽ എന്താണ് പ്രഖ്യാപനങ്ങൾ

20 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടായേക്കും: 2030-ഓടെ എവിജിസി (AVGC) മേഖലയിൽ മാത്രം ആവശ്യമായി വരുന്ന 20 ലക്ഷം പ്രഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് വരും വർഷങ്ങളിൽ ഇന്ത്യയെ ലോകത്തിന്റെ ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റും.

സ്കൂളുകളിലും കോളേജുകളിലും ലാബുകൾ

ADVERTISEMENT

രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും ആധുനിക കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കും. ഇത് കുട്ടിക്കാലം മുതൽക്കേ സർഗ്ഗാത്മകമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കും.

ഇന്ത്യൻ ക്രിയേറ്റേഴ്സിന് ഇതൊരു പുതിയ തുടക്കം

ADVERTISEMENT

യുട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഗ്രാഫിക് ഡിസൈനർമാർ, ഗെയിം ഡെവലപ്പർമാർ എന്നിവർക്ക് കേവലം വിനോദത്തിനപ്പുറം ഒരു തൊഴിലായി മാറുന്ന രീതിയിൽ വ്യത്യാസം വന്നേക്കാം. യുവാക്കളുടെ സർഗ്ഗാത്മകതയെ സാമ്പത്തിക വളർച്ചയുടെ എൻജിനാക്കി മാറ്റുമോ ഈ നീക്കമെന്ന് കാത്തിരുന്നു കാണാം.

By admin

Leave a Reply

Your email address will not be published. Required fields are marked *