Breaking
14 Feb 2026, Sat

കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 43–ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം വ്യവസായ, നിയമ കയർ, വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മുഖ്യാതിഥി ആയിരുന്നു.

സിൻഡിക്കറ്റ് അംഗം ഡോ. പി.കെ. ബേബി, എഫ്എസ്ഇടിഒ ജില്ല സെക്രട്ടറി ടി.പി. ദിപിൻ, സർവകലാശാല യൂണിയൻ ചെയർപഴ്സൻ ഋതുപർണ ജെ.ബി. അധ്യാപക സംഘടന സിയുടിഎ പ്രതിനിധി ഡോ സന്തോഷ്‌ കുമാർ പി കെ, യുപിഎഫ്കെ ജനറൽ സെക്രട്ടറി അഡ്വ. കെ മോഹനചന്ദ്രൻ, സിയു ഇ ഒ ജനറൽ സെക്രട്ടറി ഹരിലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്‌ ഫാസിൽ, അനിൽകുമാർ ആർ എന്നിവർ സംസാരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്ന ലേബർ കോഡിനെ എതിർക്കാനും രാജ്യത്ത് കൂടുതൽ സ്ഥിര നിയമനങ്ങൾ നടപ്പിലാക്കാനും ആഹ്വാനം ചെയ്യുന്ന ഫെബ്രുവരി 12 ലെ പൊതുപണിമുടക്കിൽ എല്ലാവരും പങ്കെടുക്കണമെന്നും പണിമുടക്കിന്റെ സന്ദേശം ചുറ്റുമുള്ളവരിലേക്ക് എത്തിക്കുന്ന ഇടപെടലുകൾ നടത്തണമെന്നും വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ജീവനക്കാരോട് ആഹ്വാനം ചെയ്തു.

സാഹിത്യകാരൻ ബെന്യാമിൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുസാറ്റ് അനധ്യാപക ജീവനക്കാരിൽ ഡോക്ടറേറ്റ് നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. റജിസ്ട്രാർ ഡോ. എ.യു.അരുൺ ജീവനക്കാർക്കുള്ള പുരസ്‌കാരദാനം നിർവഹിച്ചു. സംഘടന പ്രസിഡന്റ്‌ മെറി മോൾ എ.ജെ., സെക്രട്ടറി ജിതിൻ ടി.പി, ജോയിന്റ് സെക്രട്ടറി രജിത സി എന്നിവർ സംസാരിച്ചു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *