Breaking
24 Feb 2026, Tue

കാത്തിരിപ്പിന് അവസാനം! കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുമായി പിക്‌സൽ 10എ; ആപ്പിളിനും വെല്ലുവിളി

സ്മാർട്ട്‌ഫോൺ പ്രേമികൾ മാസങ്ങളായി കേട്ടറിഞ്ഞ് കാത്തിരുന്ന ഗൂഗിൾ പിക്‌സൽ 10എ പരിചയപ്പെടുത്തി. മധ്യനിര സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന ഫോണാണിത്. ഫോണിന്റെ അവതരണം മുൻ വർഷങ്ങളിലേതിനേക്കാൾ ശ്വാസമടക്കിപ്പിടിച്ചാണ് പിക്‌സൽ പ്രേമികൾ നോക്കിയിരുന്നത്. കാരണം മെമ്മറി ചിപ്പുകളുടെ ലഭ്യതക്കുറവ് മൂലം ഈ വർഷം ഫോണുകളുടെ വില വർദ്ധിപ്പിക്കും എന്നായിരുന്നല്ലോ പറഞ്ഞു കേട്ടിരുന്നത്.

ഇല്ല, വില വർദ്ധനവില്ല

പിക്‌സൽ 10എ തുടക്ക വേരിയന്റ് 49,999 രൂപയ്ക്ക് തന്നെ വിൽക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നത് മൊത്തം സ്മാർട്ട്‌ഫോൺ പ്രേമികൾക്കും ആശ്വാസകരമായ വാർത്തയാണ്. കാരണം പല കമ്പനികളും ഈ ട്രെൻഡ് പിന്തുടർന്നേക്കുമെന്ന് അവർ കരുതുന്നു. ഉടനെ എത്താൻ പോകുന്ന ഐഫോൺ 17ഇ തുടങ്ങിയ ഹാൻഡ്‌സെറ്റുകളും ഈ വഴി തിരഞ്ഞെടുത്തേക്കാനാണ് സാധ്യത എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

പ്രീമിയം ഫോണുകൾക്ക് പണം മുടക്കാൻ ഉദ്ദേശിക്കുന്നവർക്കായി പിക്‌സൽ 10എ

പ്രീമിയം ഫോണുകളുടെ പല ഫീച്ചറുകളും ഉൾപ്പെടുന്ന, എന്നാൽ അവയുടെ വില വരാത്ത ഫോൺ എന്ന സങ്കൽപ്പമാണ് പിക്‌സൽ 10എ, ഐഫോൺ 17ഇ തുടങ്ങിയ ഫോണുകൾക്ക് പിന്നിൽ.

ADVERTISEMENT

പിക്‌സൽ 9എ മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് പിക്‌സൽ 10എയുടെ നിർമ്മാണ രീതിയെന്ന് കമ്പനി പറയുന്നു. അതേസമയം, പിൻപ്രതലത്തിൽ ക്യാമറ മോഡ്യൂൾ ഉയർന്നു നിൽക്കുന്നില്ല. അത് ഫ്ലാറ്റ് ആണ് എന്നത് ശ്രദ്ധേയമായ ഒരു മാറ്റമാണ്. കഴിഞ്ഞ വർഷത്തേതു പോലെ 6.3 ഇഞ്ച് വലിപ്പമുള്ള ആക്ചുവാ (Actua) ഡിസ്‌പ്ലേയാണ് പിക്‌സൽ 10എയ്ക്ക്. എന്നാൽ, 3,000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് വർദ്ധിപ്പിക്കാം. റിഫ്രഷ് റേറ്റിൽ മാറ്റമില്ല – 120 ഹെട്‌സ്. (ഈ ഫീച്ചർ ഉടൻ പുറത്തിറക്കുമെന്നു കരുതുന്ന ഐഫോൺ 16ഇയിൽ ഇല്ല; 17ഇയിൽ കണ്ടേക്കാൻ വഴിയില്ലെന്നും കേൾക്കുന്നു.)

ഗൊറില്ല ഗ്ലാസ് ജിജി7ഐ

ഐപി68 റേറ്റിങ് ആണ് ഫോണിന്. എന്നു പറഞ്ഞാൽ വെള്ളത്തിൽ വീണാൽ പ്രശ്നം വരേണ്ടതല്ല. (അതേസമയം, ഫോൺ വാങ്ങുന്ന സമയത്തെ വെതർ സീലിങ് കാലക്രമേണ ഇല്ലാതായേക്കാം എന്ന കാര്യം ഓർത്തിരിക്കണം). പിക്‌സൽ 10എയുടെ സ്‌ക്രീൻ ഗൊറില്ല ഗ്ലാസ് ജിജി7ഐ ഉപയോഗിച്ച് ദൃഢമാക്കിയിട്ടുമുണ്ട് ഗൂഗിൾ.

പിക്‌സൽ 10എയ്ക്കുള്ളിൽ 5,100 എംഎഎച്ച് ബാറ്ററിയാണുള്ളത്. പിക്‌സൽ എ സീരീസ് ഫോണുകൾക്ക് ഇന്നേവരെ നൽകിയിരിക്കുന്നതിലേക്കും വെച്ച് വലിയ ബാറ്ററിയാണിത്. ഒറ്റ ഫുൾ ചാർജിൽ 30 മണിക്കൂർ വരെ പ്രവർത്തിച്ചേക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു. പിക്‌സൽ 10എയ്ക്ക് 30W വയേഡ്, 10W വയർലെസ് ചാർജിങ് ശേഷിയുണ്ട്.

പ്രൊസസർ ടെൻസർ ജി4

ADVERTISEMENT

പിക്‌സൽ 10എ ഫോണിൽ കഴിഞ്ഞ വർഷത്തെ പിക്‌സൽ 9എയിൽ കണ്ട പ്രൊസസർ ടെൻസർ ജി4 ആണുള്ളത്. ഒപ്പം 8ജിബി റാമും. ഈ വർഷത്തെ പിക്‌സൽ 10 സീരീസിൽ ഉപയോഗിച്ച ടെൻസർ ജി5 ഉൾപ്പെടുത്തിയില്ല എന്നത് പിക്‌സൽ പ്രേമികളിൽ നിരാശ പടർത്തിയേക്കും.

പിന്നിൽ ഇരട്ട ക്യാമറ

കഴിഞ്ഞ വർഷത്തെ പിക്‌സൽ 9എ മോഡലിൽ കണ്ട അതേ ഇരട്ട പിൻ ക്യാമറ സിസ്റ്റമാണ് പിക്‌സൽ 10എയിലും ഉള്ളത്. 48എംപി പ്രധാന ക്യാമറ, 13എംപി അൾട്രാ വൈഡ് എന്നിവ പിന്നിലും, 13എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

പുതിയ എഐ ഫീച്ചറുകൾ

അതേസമയം, പിക്‌സൽ 10എയിൽ ഗൂഗിൾ ഉൾപ്പെടുത്തിയിരിക്കുന്ന ചില എഐ ഫീച്ചറുകൾ ചില സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സന്തോഷം പകർത്തിയേക്കും. ഫോട്ടോ എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന ‘ആഡ് മീ’ (Add Me) ഫീച്ചറാണ് അതിലൊന്ന്. രണ്ടുപേർ ഒരിടത്തു ചെല്ലുമ്പോൾ ഒരാൾ ആഡ് മീ ഫീച്ചർ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു എന്നു കരുതുക. ആരുടെ ഫോട്ടോ ആണോ എടുത്തത് അയാൾ ഫോൺ വാങ്ങി താൻ നിന്നിടത്ത് രണ്ടാമത്തെയാളെ നിർത്തി ഫോട്ടോ എടുത്താൽ ഇരുവരും ചേർന്നുള്ള ഫോട്ടോ ലഭിക്കും. സോഫ്റ്റ്‌വെയറാണ് ഇരു ഫോട്ടോകളും ലയിപ്പിച്ച് ഒന്നാക്കുന്നത്.

ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ ക്യാമറ കോച്ച്

ADVERTISEMENT

പിക്‌സൽ 10 സീരീസിൽ അവതരിപ്പിച്ച ക്യാമറ കോച്ച് ഫീച്ചർ പിക്‌സൽ 10എയിൽ കാണാം. ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും. ജെമിനൈ എഐ ആണ് പരിശീലനം നൽകുന്നത്. ഷട്ടർ അമർത്തുന്നതിനു മുൻപ് നടത്തേണ്ട ക്രമീകരണങ്ങൾ പറഞ്ഞു കൊടുക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *