ഓണം എന്നാൽ മലയാളിക്ക് ആഘോഷവും ഓർമകളും ഒത്തുകൂടലുമൊക്കെയാണ്. തറവാട്ടുമുറ്റത്തെ പൂക്കളവും വട്ടച്ചെമ്പിൽ തിളയ്ക്കുന്ന പായസവും തിയറ്ററിലെ ഓണച്ചിത്രങ്ങളുമെല്ലാം ചേർന്ന കാലം. കാലം മാറി; പായസത്തിന് അളന്നു വയ്ക്കുന്ന ഓരോ ചേരുവകളിൽ നിന്ന് ഇൻസ്റ്റന്റ് കിറ്റുകളിലേക്കും, പരസ്പരം വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ടുപോയ രീതികളിൽ നിന്ന് വ്യക്തിസ്വാതന്ത്ര്യത്തിലേക്കും നമ്മുടെ സമൂഹം മാറിയിട്ടുണ്ട്. ഓണച്ചിത്രങ്ങളിൽ തുടങ്ങി അന്യഭാഷാ-ടർക്കിഷ് സിനിമകളിൽ വരെ നമ്മുടെ സിനിമാ കാഴ്ചകൾ വളർന്നു. വൈവിധ്യമാർന്ന വിഷയങ്ങളും കാഴ്ചകളും പങ്കുവെക്കുന്ന 6 വ്യത്യസ്ത വായനകൾ ഇവിടെ പരിചയപ്പെടാം. വട്ടച്ചെമ്പിൽ തുടങ്ങി വിരൽത്തുമ്പിലെത്തി നിൽക്കുന്ന രുചിയാത്ര: പായസത്തിന്റെ പരിണാമകഥ സംസ്കൃതത്തിലെ ‘പയസ്’ മുതൽ ഇന്നത്തെ ഇൻസ്റ്റന്റ് കിറ്റും ആപ്പ് ഡെലിവറിയിലും വരെ എത്തിനിൽക്കുന്ന മലയാളിയുടെ പായസത്തിന്റെ കഥ പറയുന്ന ലേഖനമാണിത്. ക്ഷേത്രനിവേദ്യങ്ങളിൽ നിന്നും തറവാടുകളിലെ അടപ്രഥമനിലേക്കും, തേങ്ങാപ്പാലും ശർക്കരയും മുതൽ മിൽക്ക് മെയ്ഡ് വരെയും പായസം എങ്ങനെ കാലത്തിനൊപ്പം രൂപംമാറിയെന്ന് അറിയാം. രുചിക്കൊപ്പം ചരിത്രവും സംസ്കാരവും ഓർമ്മകളും കോർത്തിണക്കിയാണ് ലേഖനം എഴുതിയിരിക്കുന്നത്. https://ividelive.com/ml/whats-happening-around-news-updates/payasam-history-kerala-traditional-dessert/ ഓണം തൂക്കാൻ ആര്? ക്ലാഷിൽ ഇക്കുറി 3 പേർ ഓണസദ്യ പോലെ തന്നെ മലയാളിയുടെ ഓണം ഓണച്ചിത്രങ്ങളില്ലാതെ പൂർണമാകില്ല. ഇത്തവണയും തിയറ്ററുകളിൽ ആഘോഷത്തിന് കുറവില്ല. തുടക്കം, ഖലീഫ, ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ സിനിമകളുമായി മോളിവുഡ് ഓണക്കാലത്തിന് നിറം പകരുകയാണ്. ഒപ്പം, അന്യഭാഷാ ചിത്രങ്ങളും ചേർന്ന് തിയറ്ററുകൾ വീണ്ടും ഓണം ആഘോഷിക്കുന്ന കാഴ്ചയെക്കുറിച്ചുള്ള ലേഖനമാണിത്. https://ividelive.com/ml/prime-time/onam-film-releases-2026-malayalam/ ‘ഭക്ഷണം ഒത്തുപോയില്ലെങ്കിൽ ഡിവോഴ്സ്’! ബന്ധങ്ങളെ മാറ്റിയെഴുതുന്ന ‘ഫുഡ് ഡിവോഴ്സ്’ ‘ഫുഡ് ഡിവോഴ്സ്’ എന്നത് യഥാർഥ വേർപിരിയലല്ല. ഒരുമിച്ച് ജീവിച്ചുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളിൽ പരസ്പരം സ്വാതന്ത്ര്യം നൽകുന്ന ഈ രീതിയെ പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം. ഒരാൾ ഹെൽത്തി ഡയറ്റ് പിന്തുടരുമ്പോൾ മറ്റൊരാൾക്ക് ബർഗറോ പൊറോട്ടയോ കഴിക്കണമെങ്കിൽ, പരസ്പരം നിർബന്ധിക്കാതെ സ്വന്തം ഭക്ഷണരീതി തിരഞ്ഞെടുക്കുക എന്നതാണ് ആശയം. https://ividelive.com/ml/love-lust-and-beyond/food-divorce-couples-eating-habits/ അന്ധവിശ്വാസവും ജിന്നുകളും: തുര്‍ക്കിഷ് ഹൊറര്‍ സിനിമകളുടെ ഭയപ്പെടുത്തുന്ന ലോകം തുര്‍ക്കിഷ് ഹൊറര്‍ സിനിമകളെ വിശദമായി പരിചയപ്പെടുത്തുന്ന ലേഖനമാണിത്. ജിന്നുകള്‍, ഇസ്ലാമിക് ഡീമണോളജി, ബ്ലാക്ക് മാജിക്, പ്രാദേശിക വിശ്വാസങ്ങള്‍ എന്നിവയിലൂടെ പാശ്ചാത്യ ഹൊറർ സിനിമകളിൽനിന്നും ഇവ എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. പ്രധാനപ്പെട്ട ടർക്കിഷ് ഹൊറർ സിനിമകളും ട്രെയിലറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://ividelive.com/ml/prime-time/turkish-horror-movies-djinn-sijjin-dabbe/ സ്വർണഖനികളായ മൊബൈൽ ഫോണുകൾ ‘അർബൻ മൈനിങ്’ എന്താണെന്ന് വിശദീകരിക്കുന്ന ലേഖനമാണിത്. പഴയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളിലും ചെറിയ അളവിൽ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുണ്ടെന്നും ഇത് വീണ്ടെടുക്കുന്ന ‘അർബൻ മൈനിങ്’ എന്ന രീതിയും ഇതിൽ പറയുന്നു. ലോകത്ത് ഇ-മാലിന്യം അതിവേഗം വർധിക്കുമ്പോൾ പരിസ്ഥിതി–വിഭവസംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നുണ്ട്. https://ividelive.com/ml/whats-happening-around-news-updates/gold-in-old-mobile-phones/ ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? പുരുഷാധിപത്യത്തിന്റെ അംഗീകാരം നേടാൻ സ്ത്രീകൾ പരസ്പരം എതിരാളികളാകുന്ന അപകടകരമായ സാഹചര്യമാണ് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകൾ തന്നെ മറ്റു സ്ത്രീകളുടെ സ്വകാര്യതയെയും അന്തസ്സിനെയും അവഹേളിക്കുന്നത് പലപ്പോഴും ഇന്റേണലൈസ്ഡ് മിസോജെനി, പിതൃമേധാവിത്വത്തിന്റെ ആന്തരിക സ്വാധീനം, ‘പിക് മീ’ മനോഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കാം. സ്ത്രീകൾ തമ്മിലുള്ള ഐക്യവും പരസ്പര ബഹുമാനവുമാണ് ഇത്തരം മനോഭാവങ്ങളെ മറികടക്കാനുള്ള വഴിയെന്ന് ലേഖനത്തിൽ പറയുന്നു. https://ividelive.com/ml/love-lust-and-beyond/internalized-misogyny-women-patriarchy
ഓണവും പായസത്തിന്റെ കഥയും പുതുതലമുറയുടെ മാറുന്ന ഭക്ഷണശീലങ്ങളും സിനിമാ വിശേഷങ്ങളും ചേർന്ന 5 വായനകൾ

