50 കോടിയിലധികം (500 ദശലക്ഷം) ഉപഭോക്താക്കളെ പിന്നിട്ടതിന്റെയും ഒൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെയും ഭാഗമായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു ജിയോ. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റാ നെറ്റ്‌വർക്ക് എന്ന പദവിയും ജിയോ നേടി.
എഐ സവിശേഷതകളുമായി സാംസങ്ങ് പുതിയ ഗാലക്‌സി എ17 5ജി അവതരിപ്പിച്ചു
കഴിഞ്ഞ 9 വർഷത്തിനിടെ ജിയോ കൈവരിച്ച അഞ്ച് പ്രധാന നേട്ടങ്ങൾ ഇവയാണെന്ന് കമ്പനി അവകാശപ്പെടുന്നു:
ഇന്ത്യയിൽ വോയ്സ് കോളുകൾ പൂർണ്ണമായും സൗജന്യമാക്കി 50 കോടി ഇന്ത്യക്കാർക്ക് അവരുടെ മൊബൈലുകളിൽ വിഡിയോകള്‍ കാണാനും ഡിജിറ്റൽ പേയ്‌മെന്റുകളും ഉപയോഗിക്കാൻ അവസരം നൽകി.
ആധാർ, യുപിഐ, ജൻധൻ, ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് ജിയോ അടിത്തറയിട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും 100-ൽ അധികം യൂണികോൺ കമ്പനികൾക്കും വളർച്ചക്ക് വഴിയൊരുക്കി.ലോകത്തിലെ ഏറ്റവും വേഗമേറിയ 5G വിപുലീകരണം നടപ്പാക്കി, ഇന്ത്യയുടെ AI വിപ്ലവത്തിന് അടിത്തറയിട്ടു.
ജിയോയുടെ 9-ാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈൽ ഉപഭോക്താക്കൾക്ക്:
വാർഷിക വാരാന്ത്യം (സെപ്റ്റംബർ 5-7):
5G ഉപയോക്താക്കൾക്ക്: പരിധിയില്ലാത്ത 5ജി ഡാറ്റ സൗജന്യം. 4ജി ഉപയോക്താക്കൾക്ക്: 39 രൂപയുടെ ഡാറ്റാ പ്ലാൻ എടുക്കുമ്പോൾ പരിധിയില്ലാത്ത 4ജി ഡാറ്റ ലഭിക്കും (3GB/ദിവസം പരിധിയുണ്ട്).
തൂത്തുവാരും റോബോ ചൂൽ, സൂപ്പർ സ്മാർട് ഫ്രിജ്; ഓണത്തിനൊപ്പം അപ്ഡേറ്റ് ആകാം
വാർഷിക മാസം (സെപ്റ്റംബർ 5 – ഒക്ടോബർ 5):
349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ (2GB/ദിവസം ഡാറ്റ പ്ലാനുകൾക്ക് മുകളിൽ):
പരിധിയില്ലാത്ത 5ജി ഡാറ്റ, 2% അധിക ഡിജിറ്റൽ ഗോൾഡ് (Jio Gold). 3,000 രൂപയുടെ വൗച്ചറുകൾ.ഒരു മാസം സൗജന്യ ജിയോ ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ. ഒരു മാസം സൗജന്യ ജിയോ സാവൻ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ.
3 മാസം സൗജന്യ സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷൻ.6 മാസം സൗജന്യ നെറ്റ്മെഡ്സ് സബ്‌സ്‌ക്രിപ്‌ഷൻ. റിലയൻസ് ഡിജിറ്റലിൽ 100% റീചാർജ് ക്യാഷ്ബാക്ക്.അജിയോ, ഈസ്മൈട്രിപ് എന്നിവയിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങൾ. ജിയോ ഹോമിന്റെ 2 മാസത്തെ സൗജന്യ ട്രയൽ.
വാർഷിക വർഷം:
12 മാസം തുടർച്ചയായി 349 രൂപ റീചാർജ് ചെയ്യുന്നവർക്ക് 13-ാം മാസം സൗജന്യ റീചാർജ് ലഭിക്കും.
പുതിയ ജിയോ ഹോം ഉപയോക്താക്കൾക്ക്, 1200 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ (സെപ്റ്റംബർ 5 – ഒക്ടോബർ 5):
മൂത്താന്തറ സ്ഫോടനം: പൊലീസിന് നിർണായക വിവരം
രണ്ട് മാസത്തേക്ക് ജിയോ ഹോം കണക്ഷൻ (ജി.എസ്.ടി ഉൾപ്പെടെ).ആയിരത്തിൽ അധികം ടിവി ചാനലുകൾ.30 Mbps വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ.
ജിയോ ഹോട്സ്റ്റാർ ഉൾപ്പെടെ 12-ൽ അധികം ഒടിടി (OTT) ആപ്പുകൾ.ഒരു WiFi-6 റൗട്ടറും 4K സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സും ലഭിക്കും.2 മാസം സൗജന്യ ആമസോൺ പ്രൈം ലൈറ്റ്,2% അധിക ഡിജിറ്റൽ ഗോൾഡ് (Jio Gold).3,000 രൂപയുടെ സെലിബ്രേഷൻ വൗച്ചറുകൾ എന്നിവയുമാണ് മറ്റ് ആനുകൂല്യങ്ങൾ.

