Breaking
12 Feb 2026, Thu

ഐഫോൺ ഇനി ‘മനസ്’ വായിക്കും ഡെലുലു ആകും; കള്ളം പറയാൻപോലും പറ്റില്ല, പിന്നിൽ ഇസ്രയേലി ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സ്റ്റാർട്ടപ്പ് കമ്പനിയായ Q.ai-യെ സ്വന്തമാക്കി ആപ്പിൾ. ഏകദേശം 200 കോടി ഡോളർ (ഏകദേശം 16,500 കോടി രൂപ) മുടക്കിയാണ് ഈ ടെക് ഭീമന്റെ പുതിയ നീക്കം. 2014-ൽ 300 കോടി ഡോളറിന് ‘ബീറ്റ്‌സ്’ സ്വന്തമാക്കിയ ശേഷം ആപ്പിൾ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലാണിത്.

എന്താണ് Q.ai? ആപ്പിളിന് എന്താണ് നേട്ടം?

38 MINUTES AGO

ജനുവരിയിൽ കിട്ടി, അധികമഴ; ഫെബ്രുവരിയിൽ കേരളത്തിൽ ചൂട് കൂടും

38 MINUTES AGO

ധൻരാജ് രക്തസാക്ഷി ഫണ്ട്: കണക്കുകൾ പുറത്തുവിടാൻ സിപിഎം, നിർദേശം നൽകി സംസ്ഥാന നേതൃത്വം

Latest News

1 HOUR 41 MINUTES AGO

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങി; പരിശോധനയിലൂടെ 11.260 ഗ്രാംകണ്ടെടുത്തു

മുഖത്തെ ചർമ്മത്തിലുണ്ടാകുന്ന അതിസൂക്ഷ്മമായ ചലനങ്ങൾ തിരിച്ചറിഞ്ഞ് മനുഷ്യൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്ന എഐ സാങ്കേതികവിദ്യയാണ് Q.ai വികസിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ശബ്ദമില്ലാതെ സംസാരിക്കാം: പുറമെ ശബ്ദം കേൾപ്പിക്കാതെ ചുണ്ടുകൾ അനക്കുകയോ അല്ലെങ്കിൽ പതുക്കെ മന്ത്രിക്കുകയോ ചെയ്താൽ പോലും സ്മാർട്ട് ഫോണിനോ വാച്ചിനോ അത് തിരിച്ചറിയാൻ സാധിക്കും. തിരക്കുള്ള ഇടങ്ങളിലും മീറ്റിംഗുകൾക്കിടയിലും മറ്റുള്ളവർ കേൾക്കാതെ സിരിയോട് (Siri) സംസാരിക്കാൻ ഇത് സഹായിക്കും.

മുഖഭാവങ്ങൾ തിരിച്ചറിയും: ഉപയോക്താവിന്റെ മാനസികാവസ്ഥ, ഹൃദയമിടിപ്പ്, ശ്വസനഗതി എന്നിവ മുഖത്തെ ചലനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

ആണവനിലയങ്ങളിൽ വലിയ കവചം,ആകാശനിരീക്ഷണം മറച്ചു; വമ്പൻ നീക്കങ്ങളുമായി ഇറാൻ, ആശങ്കയിൽ ലോകം

വെയറബിൾ വിപണിയിൽ വിപ്ലവം: ആപ്പിൾ വിഷൻ പ്രോ, ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിൾ ഗ്ലാസുകൾ എന്നിവയിൽ കൈകൾ ഉപയോഗിക്കാതെ തന്നെ നിർദ്ദേശങ്ങൾ നൽകാൻ ഈ ‘ഇൻവിസിബിൾ ഇന്റർഫേസ്’ സഹായിക്കും.

ADVERTISEMENT

പിന്നിൽ ഫേസ് ഐഡിയുടെ ശില്പി

Q.ai-യുടെ സ്ഥാപകനായ അവിയാദ് മെയ്സൽസ് ആപ്പിളിന് അപരിചിതനല്ല. ഐഫോണിലെ വിപ്ലവകരമായ ‘ഫേസ് ഐഡി’സാങ്കേതികവിദ്യയ്ക്ക് പിന്നിൽ പ്രവർത്തിച്ച ‘പ്രൈം സെൻസ്’ എന്ന കമ്പനിയുടെയും ഉടമയായിരുന്നു അദ്ദേഹം. 2013-ൽ പ്രൈം സെൻസിനെ ആപ്പിൾ വാങ്ങിയിരുന്നു. രണ്ടാമതും ഒരു വലിയ കമ്പനിയെ ആപ്പിളിന് വിൽക്കുന്ന ആദ്യ സംരംഭകൻ എന്ന ഖ്യാതിയും ഇതോടെ മെയ്സൽസിന് സ്വന്തമായി.

സ്മാര്‍ട്ട്‌ഫോണുകളുടെ കാലം കഴിയുന്നു! എന്താണ് ആ ‘എഐ ഉപകരണം’? ചൈന ഉയര്‍ത്തുന്ന വെല്ലുവിളി

ആപ്പിളിന്റെ ലക്ഷ്യം

ADVERTISEMENT

ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ് ജിപിറ്റിയും കളം നിറയുന്ന എഐ വിപണിയിൽ, ഹാർഡ്‌വെയറിലൂടെ ആധിപത്യം ഉറപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം. വെറും സോഫ്റ്റ്‌വെയർ എന്നതിലുപരി മനുഷ്യനുമായി ലയിച്ചുചേരുന്ന തരം ഉപകരണങ്ങൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Follow the Topics

Artificial Intelligence

Technology News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *