ദുബായ് ∙ കലാരംഗത്ത് എഐയുടെ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്ന് ഗായിക ചിത്ര. ഈ മാസം ആറിന് നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ വാനമ്പാടി.
‘മലയാളി മാഡം സൂപ്പറാണ്’; ചുട്ടുപൊള്ളുന്ന വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിലുടമയുടെ സർപ്രൈസ്, ആഘോഷം
‘എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്ന് പോയി’: പ്രവാസി നേടിയത് 33 കോടി; ബിഗ് ടിക്കറ്റിൽ രണ്ട് മലയാളികൾക്കും ഓണസമ്മാനം
പാട്ടിലും സിനിമയിലുമൊക്കെ നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച് ആശങ്കയുണ്ടെന്ന് ചിത്ര പറഞ്ഞു. പക്ഷേ മാറ്റങ്ങളെ പൂർണമായി തള്ളിപ്പറയുന്നുമില്ല. ആകെ എത്ര പാട്ടുകൾ പാടിയെന്ന് ചോദിച്ചാൽ ചിതലരിച്ച പാട്ടുപുസ്തകങ്ങളെ ഓർമവരും. 25000 എന്നൊക്കെ പൊലിപ്പിച്ച് പറയുകയാണ്. ഏതായാലും 18000 ത്തിൽ ഏറെ വരും. ഞാനപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ല. ഒഴിവാക്കിയാൽ നാളെ ഞാനതിന്റെ പരിണിതഫലം അറിയും. മറ്റന്നാൾ നിങ്ങളും-ചിത്ര സരസമായി പറഞ്ഞു.
ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഗായിക ദുബായിൽ എത്തുന്നത്. മകളുടെ മരണശേഷം ദുബായിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ദുബായിയോട് എന്തോ ഒരകൽച്ച തോന്നിയിരുന്നു. പിന്നീട് ഇവിടെയുള്ള പ്രവാസി മലയാളകളുടെ സ്നേഹം അതെല്ലാം മറന്നുപോകാൻ കാരണമായി.
ചിത്രം: മനോരമ.
യേശുദാസിന്റെ മാമാങ്കം പലകുറി തുടങ്ങിയ തരംഗിണി പുറത്തിറക്കിയ ഓണപ്പാട്ടുകൾ മലയാളികൾക്ക് മറക്കാനാവില്ല. എല്ലാവരും ഈ പാട്ടുകൾക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓണമുള്ള കാലത്തോളം ആരും ഈ പാട്ടുകൾ മറക്കില്ല. പഴയ പോലെ ആരും സിഡികളൊന്നും വാങ്ങുന്നില്ല. 10 പാട്ടുകളടങ്ങിയ ആൽബം എന്ന രീതിയൊക്കെ മാറി. ഇപ്പോൾ ഒരു പാട്ട് വീതം വിഡിയോ ആയി പുറത്തിറക്കുന്നതാണ് ഓണപ്പാട്ടുകളുടെ രീതി. കേരളത്തിലേക്കാൾ ഓണാഘോഷം സജീവമാകുന്നത് പ്രവാസ ലോകത്താണെന്നും ചിത്ര പറഞ്ഞു.
കെ എസ്. ചിത്ര. ചിത്രം: മനോരമ.
ശനിയാഴ്ച(6) ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര ദുബായിൽ എത്തിയത്. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ഒരുങ്ങുന്നത്.

