Breaking
21 Mar 2026, Sat

ഇസ്രയേൽ ഖത്തറിൽ പ്രയോഗിച്ചത് സ്റ്റെൽത്ത് ഫൈറ്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മറികടന്നു?

യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുള്ള ഖത്തറിനെയും ഒപ്പം ലോക രാജ്യങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ് ഇസ്രയേലിന്റെ കടന്നാക്രമണം. താരതമ്യേന അധികം യുദ്ധത്തിൽ പങ്കുചേരേണ്ടി വന്നിട്ടില്ലാത്ത ഖത്തറിനും അപ്രതീക്ഷിതമായ ഈ ആക്രമണം വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെക്കുറിച്ചും ചിന്തിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുന്നു.

സെപ്റ്റംബർ 9-ന് നടന്ന ഇസ്രായേൽ ആക്രമണത്തിന് “സമ്മിറ്റ് ഓഫ് ഫയർ” എന്നാണ് പേര് നൽകിയിരുന്നത്. യുഎസ് പിന്തുണയോടെ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കായി ദോഹയിൽ ഒത്തുകൂടിയ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഏകദേശം 15 ഇസ്രയേലി യുദ്ധവിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. അത്യാധുനിക മിസൈലുകൾതൊടുത്തുവിട്ടു. ആക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

72 മണിക്കൂറിനുള്ളിൽ ആറ് രാജ്യങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; പശ്ചിമേഷ്യ പുകയുന്നു, ലോകം ആശങ്കയിൽ

ഇസ്രയേൽ ആക്രമണത്തിനായി എഫ്-15, എഫ്-16, അല്ലെങ്കിൽ സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35-ഐ അഡിർ എന്നിവ ഉപയോഗിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷ്യത്തിൽ കൃത്യമായി പതിച്ച ഈ മിസൈലുകൾ ഖത്തറിന്റെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മറികടന്നു എന്നത് വലിയ ചർച്ചാവിഷയമായി.

Image Credit: Canva

ഖത്തറിന്റെ ആയുധസേഖരം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളാണ് ഖത്തർ വ്യോമസേനയ്ക്കുള്ളത് (QEAF), അമേരിക്കയുടെ എഫ്-15ക്യുഎ, ഫ്രാൻസിന്റെ റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, മിറാഷ് 2000 തുടങ്ങിയ അതിനൂതന യുദ്ധവിമാനങ്ങൾ ഖത്തറിനുണ്ട്. ഇതിനു പുറമെ, പാട്രിയറ്റ്, എൻഎഎസ്എഎംഎസ്, സാംപ്/ടി തുടങ്ങിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളും രാജ്യത്തിനുണ്ട്.

ഇസ്രയേലിൻ്റെ മിന്നലാക്രമണം ഖത്തറിൻ്റെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ ഉയർന്നിട്ടുണ്ട്.റഡാർ സംവിധാനങ്ങളെ വെട്ടിച്ചു: ഇസ്രയേൽ വിമാനങ്ങൾ ഇറാഖ് അല്ലെങ്കിൽ സിറിയൻ വ്യോമപാതയിലൂടെ കടന്നുവന്ന് ഖത്തറിന്റെ റഡാർ ശൃംഖലയുടെ പരിധിക്ക് പുറത്ത് നിന്നുകൊണ്ട് മിസൈലുകൾ തൊടുത്തുവിട്ടിരിക്കാം. മിസൈലുകൾ താഴ്ന്ന ഉയരത്തിൽ അതിവേഗത്തിൽ സഞ്ചരിച്ച് റഡാറുകളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കാം.

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടൻ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ

Latest News

സ്റ്റെൽത്ത് സാങ്കേതികവിദ്യ: ഇസ്രയേലിന്റെ സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35-ഐ അഡിർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെങ്കിൽ, ഖത്തറിന്റെ റഡാറുകൾക്ക് ഈ വിമാനങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞിരിക്കില്ല.

Image Credit: canva

ഇലക്ട്രോണിക് ജാമിങ്: ഇസ്രയേൽ ഖത്തറിന്റെ റഡാർ ഫീഡുകൾ ജാം ചെയ്യുകയോ അല്ലെങ്കിൽ വ്യാജ സിഗ്നലുകൾ നൽകിആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *