മനാമ∙ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടർന്ന് ബഹ്റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അഗ്നിബാധയുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം വിജയകരമായി തീ അണച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
What you should read next
യുകെയിലെ വാഹനാപകടം; പ്രതിയായ മലയാളിയെ ഹാജാരാക്കി, കോടതിയിൽ കാര്യമായി ഒന്നും മിണ്ടാതെ ഇടുക്കി സ്വദേശി
Europe News
ആക്രമണം തുടങ്ങിയത് മുതൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 186 മിസൈലുകളും 419 ഡ്രോണുകളും തകർത്തു നശിപ്പിച്ചതായി ബഹ്റൈൻ പ്രതിരോധ സേന ജനറൽ കമാൻഡ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആക്രമണമുണ്ടായ ഇടങ്ങളിൽ നിന്നും സംശയാസ്പദമായ വസ്തുക്കളിൽ നിന്നും അകന്നു നിൽക്കണമെന്നും സൈന്യം നിർദ്ദേശിച്ചു. സൈനിക നടപടികൾ ചിത്രീകരിക്കുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംmoi_bahrain എന്നX അക്കൗണ്ടിൽ നിന്ന്

