Breaking
13 Feb 2026, Fri

ഇന്ത്യയിൽ 3,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സ്വിറ്റ്സർലൻഡിൽ 3,000 പേരെ വെട്ടിക്കുറച്ചും യുബിഎസ്

സൂറിക് ∙ സ്വിസ് ബാങ്കിങ് ഭീമനായ യുബിഎസ്(UBS) ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. വരും മാസങ്ങളിൽ ഇന്ത്യയിൽ 3,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ബാങ്കിന്റെ പദ്ധതി. അതേസമയം, ക്രെഡിറ്റ് സ്യൂസിനെ (Credit Suisse) ഏറ്റെടുത്തതിനെ തുടർന്നുള്ള സംയോജന നടപടികളുടെ ഭാഗമായി, സ്വിറ്റ്സർലൻഡിൽ ഏകദേശം 3,000 പേരെ കുറയ്ക്കാനും യുബിഎസ് തയാറെടുക്കുന്നു.

യുഎസിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

25 വർഷം, ചെലവാക്കിയത് 28 ലക്ഷം, നേടിയത് 8 കോടിയിലധികം രൂപ; യുഎഇയിലെ ‘ലാലേട്ടന്റെ’ വിജയക്കുതിപ്പിന് മില്യൻ ഡോളർ തിളക്കം

ഹൈദരാബാദിലാണ് യുബിഎസ് വുപുലീകരണത്തിന് ഒരുങ്ങുന്നത്. ഇവിടെ 3,000 വരെ പുതിയ നിയമനങ്ങൾക്കാണ് പദ്ധതിയിടുന്നത്. കൃത്രിമ ബുദ്ധി(AI), ഓപ്പറേറ്റിങ് ടെക്‌നോളജി മേഖലകളിലാവും കൂടുതലായും നിയമനങ്ങൾ. പ്രവർത്തന ശേഷി വർധിപ്പിക്കുകയും, സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുകയുമാണ് യുബിഎസ് ലക്ഷ്യമിടുന്നത്.

അതേസമയം സ്വിറ്റ്സർലൻഡിൽ ഈ വർഷാവസാനത്തോടെ യുബിഎസിൽ 3,000 തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് സ്യൂസിനെ ഏറ്റെടുക്കേണ്ടിവന്നതോടെ, അധികം വന്ന ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് പിരിച്ചുവിടൽ. ജോലി വെട്ടിക്കുറയ്ക്കൽ പരമാവധി സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുമെന്ന് യുബിഎസ് സിഇഒ സെർജിയോ എർമോട്ടി വ്യക്തമാക്കുന്നു. സ്വാഭാവിക വിരമിക്കൽ, മുൻകൂർ വിരമിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ സ്വിറ്റസർലന്റിലെ ജോലി നഷ്ടം പരമാവധി കുറയ്ക്കാനാണ് ബാങ്കിന്റെ ശ്രമമെന്ന് അധികൃതർ പറയുന്നു.

ഇന്ത്യയിലെ വുപുലീകരണവും, സ്വിറ്റ്സർലൻഡിലെ ചുരുക്കലും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് യുബിഎസ് അവകാശപ്പെടുന്നത്. ആഗോളവൽക്കരണത്തിന്റെയും, കൃത്രിമ ബുദ്ധി(AI) യുടെ വരവോടെ സാങ്കേതിക തലത്തിലുണ്ടായ സ്വാഭാവിക മാറ്റങ്ങളുടെയും ഭാഗമാണ് ഇന്ത്യയിലെ വിപുലീകരണമെന്നാണ് യുബിഎസിന്റെ നിലപാട്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *