കേരളത്തിലെ ഇ-സ്‌പോർട്‌സ് ആരാധകർക്കും പ്രഫഷണലുകൾക്കും പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് ‘ഗെയിം വേഴ്‌സ്’ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ. ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ഇ-സ്‌പോർട്‌സ് ഗെയിം വേഴ്‌സ്. നിരവധിപ്പേരാണ് ഗെയിമിങ് മേഖലയിൽ നവീന ഉപകരണങ്ങൾ കാണാനും പരിചയപ്പെടാനും എത്തുന്നത്.
ക്രിപ്റ്റോ കറൻസി മുതൽ മിലിട്ടറി വരെ; ക്വാണ്ടം യുഗത്തിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’
ഓൾ കേരള ഇ-സ്‌പോർട്‌സ് ഫെഡറേഷന്റെ സഹകരണത്തോടെ ഒരുക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ ഗെയിമിങ് ഇൻഫ്‌ളുവൻസർമാരും ഇ-സ്‌പോർട്‌സ് താരങ്ങളും പങ്കെടുക്കും. തത്സമയ ടൂർണമെന്റുകൾക്ക് പുറമെ, ആരാധകർക്ക് പ്രിയതാരങ്ങളെ നേരിൽ കാണാനും ആധുനിക ഗെയിമിങ് സാങ്കേതികവിദ്യകൾ എക്‌സ്പീരിയൻസ് സോണുകളിലൂടെ നേരിട്ടറിയാനും അവസരമുണ്ടാകും.
29 MINUTES AGO
മിഠായി നൽകി ഉപദ്രവിച്ചത് രണ്ട് പെൺകുട്ടികളെ; പോക്സോ പ്രതിക്ക് റിമാൻഡില്ല, സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു
Latest News
33 MINUTES AGO
തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: ബിജെപി
1 HOUR 21 MINUTES AGO
രാഹുൽ മാങ്കൂട്ടത്തിൽ സഭയ്ക്ക് പുറത്താകുമോ? അയോഗ്യനാക്കണമെന്ന പരാതി തിങ്കളാഴ്ച പരിഗണിക്കും
Latest News
വെറുമൊരു വിനോദത്തിനപ്പുറം, കോടിക്കണക്കിന് ഡോളറിന്റെ മൂല്യമുള്ള ഇ-സ്‌പോർട്‌സ് മേഖലയിലെ കരിയർ സാധ്യതകളും ബിസിനസ് പ്ലാറ്റ്‌ഫോമുകളും ഈ വേദി പരിചയപ്പെടുത്തും. ഗെയിമിങ് സ്റ്റാർട്ടപ്പുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും നിക്ഷേപകരുമായി സംവദിക്കാൻ ഇതിലൂടെ സാധിക്കും.
ഗെയിം കാസ്റ്റിംഗ്, അനാലിസിസ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പ്രഫഷണലുകൾ നയിക്കുന്ന വർക്ക്ഷോപ്പുകൾ ഈ രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശമാകും.
ADVERTISEMENT
Follow the Topics
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

