Breaking
31 Jan 2026, Sat

അമരത്വം നേടാൻ ആഗ്രഹിക്കുന്നോ പുട്ടിൻ? ചർച്ചയായി ബെയ്ജിങ്ങിലെ ‘സംഭാഷണം’

റഷ്യൻ സൈനികർക്കൊപ്പം പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ചിത്രം: Mikhail Klimentyev / Sputnik / AFP

സമീപകാലത്തെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിന് നേതൃത്വം കൊടുക്കുന്നയാളാണു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനാൽ തന്നെ ഇന്ന് ലോകത്തേറെ ശ്രദ്ധ നേടുന്ന നേതാക്കളിൽ മുൻനിരയിലാണ് അദ്ദേഹം. പുട്ടിന്റെ ഓരോ വാക്കും പ്രവൃത്തിയും ലോകശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അടുത്തിടെ ബെയ്ജിങ് സന്ദർശിച്ച പുട്ടിൻ ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്ങിനോട് അമരത്വത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വരുന്ന കാലത്ത്, അവയവമാറ്റത്തിലൂടെയും മറ്റും ആളുകൾക്ക് അനേകംനാൾ ജീവിച്ചിരിക്കാമെന്നും പുട്ടിൻ ഷിയോട് പറയുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്ക് മനുഷ്യർ 150 വർഷം ജീവിച്ചിരിക്കുന്നത് സർവസാധാരണമാകുമെന്നായിരുന്നു ഷിയുടെ വാക്കുകൾ.

യുക്രെയ്നിലെ റഷ്യൻ ഡ്രോൺ ആക്രമണം: മാർക്കോ റൂബിയോയുമായി ചർച്ച നടത്തി ആൻഡ്രി യെർമാക്

Latest News

ഇതോടെ പുട്ടിൻ അമരത്വത്തിനായി ശ്രമിക്കുന്നുണ്ടെന്ന നിലയിലുള്ള സമൂഹമാധ്യമ പ്രചാരണങ്ങളും ശക്തമായി. രസകരമായ കാര്യമെന്തെന്നാൽ, കഴിഞ്ഞ വർഷം റഷ്യൻ എഴുത്തുകാരനായ ഇവാൻ ഫിലിപ്പോവ് മൗസ് എന്ന പേരിൽ ഒരു നോവൽ എഴുതിയിരുന്നു.പുട്ടിന് അമരത്വമുണ്ടാക്കാനായി ഗവേഷണങ്ങൾ നടക്കുന്ന ഒരു ലാബിൽ നിന്ന് രക്ഷപ്പെടുന്ന എലിയെക്കുറിച്ചുള്ള കഥയാണ് ഇത്.പുട്ടിന്റെ ആരോഗ്യം എന്നും ചർച്ചയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളായി പുട്ടിന് വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തുവന്നെങ്കിലും എല്ലാം ഔദ്യോഗികമായി റഷ്യ നിഷേധിച്ചിട്ടുണ്ട്.

‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’

1952 ഒക്ടോബർ ഏഴിനാണു പുട്ടിൻ സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്) പിറന്നത്. ഫാക്ടറി തൊഴിലാളിയായിരുന്നു പുടിന്റെ പിതാവ്. കൗമാരപ്രായക്കാരനായിരിക്കെ, 1968ൽ റഷ്യയിൽ പുറത്തിറങ്ങിയ ‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’ എന്ന സിനിമ പല റഷ്യൻകുട്ടികളെയുമെന്നതുപോലെ പുടിനെയും സ്വാധീനിച്ചു.നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്. ഭാവിയിൽ തനിക്കും ഒരു ചാരനാകണമെന്ന് പുട്ടിന്റെ ഉള്ളിൽ ആഗ്രഹം വളർത്താൻ സിനിമ വഴിയൊരുക്കി.

1975ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം പാസായ പുടിനെ തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് കെജിബി നിയമിച്ചു.കിഴക്കൻ ജർമനിയിലെ ദ്രെസ്‌ഡെനിലായിരുന്നു പുട്ടിന്റെ ആദ്യ രാജ്യാന്തര നിയമനം.1991ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുടിൻ പിന്നീട് അധികാരത്തിന്റെ ഇടനാഴികൾ തേടി. അനാറ്റോളി സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായാണ് പുടിന്റെ രാഷ്ട്രീയ തുടക്കം. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായി. പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.

ക്രെംലിൻ ലക്ഷ്യം വച്ചുള്ള യാത്ര

1996ൽ ക്രെംലിൻ ലക്ഷ്യം വച്ചുള്ള തന്റെ യാത്രയ്ക്ക് പുടിൻ തുടക്കമിട്ടു. അന്നു റഷ്യ ഭരിച്ചിരുന്നത് ബോറിസ് യെൽസിനായിരുന്നു. യെൽസിന്റെ പ്രസിഡൻഷ്യൽ സംഘത്തിൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ഉപമേധാവിയായി മോസ്‌കോയിൽ പുട്ടിൻ തന്റെ താവളം ഉറപ്പിച്ചു.തുടർന്ന് കുറച്ചുകാലം കെജിബിയുടെ പുതിയ രൂപമായ എഫ്എസ്ബിയുടെ സാരഥ്യം വഹിക്കാനുള്ള നിയോഗവും പുടിനെ തേടിയെത്തി.

യുക്രെയ്നിലെ റഷ്യൻ ഡ്രോൺ ആക്രമണം: മാർക്കോ റൂബിയോയുമായി ചർച്ച നടത്തി ആൻഡ്രി യെർമാക്

Latest News

1999 ആയപ്പോഴേക്കും ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയിരുന്നു. തുടർന്ന് 1999ൽ അദ്ദേഹം പ്രസിഡന്‌റ് സ്ഥാനം രാജിവച്ചു. തന്‌റെ പിൻഗാമിയായി അദ്ദേഹം നിർദേശിച്ചത് പുട്ടിനെയാണ്. 2000 മാർച്ച് 26നു അദ്ദേഹം റഷ്യയുടെ പ്രസിഡന്‌റായി അവരോധിക്കപ്പെട്ടു. രണ്ടാം ചെച്‌നിയൻ യുദ്ധത്തിൽ നേടിയ മേൽക്കൈയും ജോർജിയയിലും ക്രിമിയൻ പ്രതിസന്ധിയിലും നേടിയ റഷ്യൻ വിജയങ്ങളുമാണ് പുട്ടിനെ റഷ്യക്കാർക്കിടയിൽ വീരനായകനാക്കിയത്. ഇതിനിടെ ജനാധിപത്യ രീതിയിൽ നിന്ന് ഏകാധിപത്യത്തിലേക്കു ചാഞ്ഞ പുട്ടിൻ ഭരണം എതിർസ്വരങ്ങളെ അമർച്ച ചെയ്യുന്നതിൽ യാതൊരു ദാക്ഷിണ്യവും വിചാരിച്ചില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *