Breaking
16 Apr 2026, Thu

മൊബൈൽ ലോകം – ശാമിൽ കെ. എം. മേലാറ്റൂർ എഴുതിയ കവിത

മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന

അമ്മായിസംഗമങ്ങൾക്കിന്ന്

പൂർണവിരാമം, അവരുടെ പരദൂഷണ

പ്രസംഗങ്ങളിന്ന് അഞ്ചു മിനിറ്റിന്റെ

ഫോൺ കോളുകളിൽ ഒതുങ്ങി കൂടുന്നു.

പത്ര-മാസികാ-എഴുത്തുകൾ

വായിച്ചുല്ലസിച്ചരുന്ന കാലം കഴിഞ്ഞു.

വാർത്താ- കഥാ- എഴുത്തുകൾ

ADVERTISEMENT

മൊഴികളാരാഞ്ഞു തരുന്ന എ ഐ

ടൂളുകളുടെ സ്വർണയുഗമാണിത്.

ഗുരു-ശിഷ്യബന്ധം മറക്കും വിധം

ഓൺലൈൻ ക്ലാസുകളിന്ന്

ജനമനസ്സുകൾ കീഴടക്കുന്നു.

ഗൂഗിളും ഓപ്പൺ എ ഐയും

പെർപ്ലെക്സിറ്റിയും അധ്യാപകനാകുമ്പോൾ,

വിദ്യാർഥി സമൂഹം

ADVERTISEMENT

അധ്യാപക-ബഹുമാനം പാടെ

മറക്കുന്നു.

കലാലയങ്ങൾ മൊബൈലിലേക്ക്

പറിച്ചു നടുന്ന ലോകത്ത്,

വിദ്യാർത്ഥി-ജീവിതം

അ”രസ”മായിത്തീരുന്നു.

ചാറ്റ്ബോക്‌സുകളുടെയും വിഡിയോകളുടെയും

ഉരുൾപൊട്ടലുകളിൽ ഒലിച്ചു പോകുന്നത്

ADVERTISEMENT

ആയിരങ്ങൾ, “ആ ഒഴുക്കിനെ

ഒളിച്ചോട്ടം എന്ന് മുദ്രകുത്തപ്പെടുന്നു”.

By admin

Leave a Reply

Your email address will not be published. Required fields are marked *