Breaking
16 Apr 2026, Thu

‘ഞാൻ എന്റെ കാമുകിക്കൊപ്പമാണ്’: വാങ്കഡെ സ്റ്റേഡിയത്തിലേക്കു നടക്കുന്നതിനിടെ രൺവീർ അലാബാദിയ; സമൂഹമാധ്യമങ്ങളിൽ വൈറൽ– വിഡിയോ

മുംബൈ ∙ ഏപ്രിൽ 12നു വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി യുട്യൂബർ രൺവീർ അലാബാദിയയും കാമുകി ജൂഹി ഭട്ടും. ഇരുവരും മത്സരം സ്റ്റേഡിയത്തിലേക്കു വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരത്തിനിടെ ഇരുവരും ഗാലറിയിൽ ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജൂഹിയുമായി പ്രണയത്തിലാണെന്ന കാര്യം രൺവീർ അലാബാദിയ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

വിഡിയോയിൽ, ഒരു ആരാധകൻ സെൽഫിക്കായി രൺവീറിനെ സമീപിക്കുന്നത് കാണാമായിരുന്നു. താൻ തന്റെ കാമുകിക്കൊപ്പമാണെന്ന് പറഞ്ഞ് അദ്ദേഹം ആ അഭ്യർഥന നിരസിച്ചു. വേഗത്തിൽ നടന്നു പോകുകയും ചെയ്തു. രൺവീറിനൊപ്പം നടന്നുപോകുന്ന ജൂഹി ഭട്ടിനെ വളരെ സന്തോഷവതിയായാണ് കണ്ടത്. പിന്നീട്, ഇരുവരും ഗാലറിയിലിരുന്ന മുംബൈ– ആർസിബി മത്സരം കാണുന്ന ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു.

പ്രശസ്ത യൂട്യൂബറും സാമൂഹമാധ്യമ ഇൻഫ്ലുവൻസറുമാണ് രൺവീർ അലാബാദിയ. കഴിഞ്ഞ വർഷം സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയതോടെ രൺവീർ അലാബാദിയ ദേശീയ ശ്രദ്ധനേടി. മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചാണ് മോശം പരാമർശം നടത്തിയത്. തുടർന്ന് സമൂഹധ്യമങ്ങളിൽ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന അല്ലാബാദിയക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അലാബാദിയ ക്ഷമാപണം നടത്തുകയും ചെയ്തു.

Ranveer Allahbadia’s with his new girlfriend🤯

– Now Bro started using “girlfriend ke sath hoon” as his defence 😭 pic.twitter.com/QCPnrUov7b
— Sumit (@beingsumit01) April 12, 2026

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നടിയും കണ്ടന്റ് ക്രിയേറ്ററുമാണ് ജൂഹി ഭട്ട്. വെബ് സീരീസുകൾ, മ്യൂസിക് വിഡിയോകൾ, ബ്രാൻഡഡ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയാണ്. ഫാഷൻ, ലൈഫ് സ്റ്റൈൽ മേഖലകളിൽ അവർക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇൻസ്റ്റഗ്രാമിൽ 4,71,000ലധികം ഫോളോവേഴ്‌സ് ഉണ്ട്. ‘ഫുക്രി 3’യിലെ ‘വേ ഫുക്രി’ എന്ന പാട്ടിൽ ജൂഹി അതിഥി വേഷത്തിൽ എത്തിയിരുന്നു. കരൺ ടാക്കറും കൽക്കി കോക്ലിനും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഭയ്: ദി ഗൗരവ് തിവാരി മിസ്റ്ററി’ എന്ന പാരാനോർമൽ ത്രില്ലർ പരമ്പരയിലും ജൂഹി അഭിനയിച്ചു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *