Breaking
23 Mar 2026, Mon

നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും. പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന വിവരം. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് നവംബറിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇസ്രയേൽ സേനയുടെ കരുത്തായ അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയ്ക്കുണ്ട്.

What you should read next

യുഎസുമായി കരാറിന് തയാർ; ആക്രമിച്ചാൽ അതൊരു ചൂതാട്ടം: മുന്നറിയിപ്പുമായി ഇറാൻ

Latest News

‘‘ഇന്ത്യ – ഇസ്രായേൽ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യും,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ആഗോള വിഷയങ്ങള്‍ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ആരോ, മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്സ് സ്ലിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യ–ഇസ്രയേൽ സ്വതന്ത്രവ്യാപാരക്കരാറിനുള്ള ആദ്യഘട്ട ചർച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. നാളെ സമാപിക്കും. 2017ലാണ് നരേന്ദ്ര മോദി ഇസ്രയേൽ ആദ്യമായി സന്ദർശിച്ചത്. 9 വർഷത്തിനു ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കുമ്പോൾ അതിനു തിരഞ്ഞെടുത്ത സമയം വിമർശനത്തിനു കാരണമായിട്ടുണ്ട്. യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരോടു മടങ്ങാൻ നിർദേശിക്കുന്ന സമയത്താണു പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണു കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ ചില അംഗങ്ങൾ വിമർശനം ഉയർത്തിയത്.

58 SECONDS AGO

നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

Latest News

26 MINUTES AGO

യുഎസുമായി കരാറിന് തയാർ; ആക്രമിച്ചാൽ അതൊരു ചൂതാട്ടം: മുന്നറിയിപ്പുമായി ഇറാൻ

Latest News

36 MINUTES AGO

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; കൊടി പുറത്തിറക്കി, പേര് പിന്നീട്

Latest News

By admin

Leave a Reply

Your email address will not be published. Required fields are marked *