മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) നോൺ സിയുഇടി പിജി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എംഎ ഇൻ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (പാർട്ട് ടൈം/ ഫുൾ ടൈം), എംഎ ഇൻ എജ്യുക്കേഷൻ (എലമെന്ററി) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇതുവഴി പ്രവേശനം. നേരിട്ടും ഓൺലൈനുമായി നടത്തുന്ന 2 കോഴ്സുകളും ജോലിയോടൊപ്പം പഠിക്കാം എന്നതാണ് മെച്ചം. മാർച്ച് 28ന് നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. https://tissadmission.samarth.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 10.
മെഡിക്കൽ കോളജുകളിൽ സഞ്ചിതനിധി വേണം; ശുപാർശയുമായി എൻഎംസി
Education News
എംഎ ഇൻ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (എംഎഇടി)
ഫുൾടൈം, പാർട്ട് ടൈം എന്നിങ്ങനെ രണ്ടു രീതിയിൽ എംഎഇടി പ്രോഗ്രാമിൽ പ്രവേശനം നേടാം. ഫുൾടൈം വിദ്യാർഥികൾക്ക് ഒരു വർഷം കൊണ്ടും പാർട്ട്ടൈം വിദ്യാർഥികൾക്ക് 2 വർഷം കൊണ്ടും പഠനം പൂർത്തിയാക്കാം. ടിസ്സിലെ എഡ്ടെക് റിസർച് ഗ്രൂപ്പിനോടു സഹകരിച്ചാണ് പ്രോഗ്രാം. എഡ്ടെക് സംരംഭകരാകുന്നതുൾപ്പെടെയുള്ള കരിയർ മേഖലകൾ ഇതിന്റെ ഭാഗമായി ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 4 വർഷത്തെ ബിരുദം, അല്ലെങ്കിൽ 3 വർഷ ബിരുദത്തിനു ശേഷമുള്ള പിജി/ പിജി ഡിപ്ലോമ. വിദ്യാഭ്യാസ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആകെ 30 സീറ്റുകൾ. 3.9 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീ.
What you should read next
സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫിസറാകാം; മികച്ച ശമ്പളം, ബിരുദധാരികൾക്ക് അവസരം
Career Guru
എംഎ ഇൻ എജ്യുക്കേഷൻ – എലമെന്ററി (എംഎഇഇ)
2 വർഷമാണ് ദൈർഘ്യം. ഒരു സെമസ്റ്ററിൽ 12 ദിവസം മാത്രമാണ് നേരിട്ടുള്ള ക്ലാസുകൾ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. വിദ്യാഭ്യാസ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ആകെ 40 സീറ്റുകൾ. 1.42 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീ.

