അലബാമ∙ അലബാമയിൽ നിന്ന് അമ്മയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തിൽ യുവതിയുടെ തൊഴിലുടമ അറസ്റ്റിൽ. ഓറേലിയ ചോക് കാകിനെ(40) യും മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവരെയുമാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഓറേലിയയുടെ തൊഴിലുടമയായ സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പിടിയിലായത്. ജുവാന്റെ മേൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്.
30–ാം വയസ്സിൽ സ്വപ്നത്തിനായി ‘പറന്നു’: ഇന്ന് ലണ്ടനിൽ ജനവിധി തേടാൻ ഈ മലയാളി: സ്ഥാനാർഥിത്വം പോലും ചരിത്രം!
Europe News
ജീവനക്കാർക്ക് ബംപർ അടിച്ചു! 30% ശമ്പളവർധനവും എസ്‌യുവി കാറുകളും; ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി
കാണാതായവരുടെ വീട്ടിൽ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഈ വീട്ടിൽ നിന്ന് ഒരു കിടക്ക നഷ്ടപ്പെട്ടതായും പൊലീസ് കണ്ടെത്തി. ഇവരെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നാണ് നിഗമനം.
സിൽവേരിയോ ഗാർഷ്യ (60) ∙ Image Credit: Mobile County Sheriff’s Office.
കുടുംബത്തിന്റെ കുടിയേറ്റ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിലും, കുടുംബത്തെ കണ്ടെത്താനാണ് മുൻഗണനയെന്നും ഭയപ്പെടാതെ വിവരങ്ങൾ കൈമാറണമെന്നും ഷെരീഫ് അറിയിച്ചു.
ADVERTISEMENT
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Image Credit: Mobile County Sheriff’s Office എന്ന വെബ്സൈറ്റില്‍ നിന്ന്)

