Breaking
12 Feb 2026, Thu

വീടുനിർമാണ രീതികൾ, ഉൽപന്നങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഒരു കുടക്കീഴിൽ

മലപ്പുറം∙ വീടുനിർമാണത്തിലെ പുതിയ രീതികളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനത്തിനും ഓട്ടോ എക്സ്പോയ്ക്കും ഗംഭീര തുടക്കം. മലപ്പുറം എംഎസ്പി എൽപി സ്കൂൾ മൈതാനത്ത് മേള പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്തു. വാഹനവിപണിയുടെ സ്പന്ദനങ്ങളുമായെത്തിയ ഓട്ടോ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചത് കലക്ടർ വി.ആർ.വിനോദാണ്.

ഫെബ്രുവരി രണ്ടു വരെ, ദിവസവും രാവിലെ 8.30 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം. എല്ലാ ദിവസവും വിദഗ്ധർ നയിക്കുന്ന പാർപ്പിടം സെമിനാറുകളുമുണ്ടാകും. ഇന്ന് വൈകിട്ട് 5.15 മുതൽ 6.15 വരെ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നയിക്കുന്ന ‘വാസ്തുവും നിങ്ങളുടെ ഭവനവും’ സെമിനാർ.

59 MINUTES AGO

സി.ജെ.റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി? സാധ്യതകൾ പരിശോധിച്ച് അന്വേഷണ ഏജൻസികൾ

Latest News

1 HOUR 13 MINUTES AGO

‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റിയ ആന യുവാവിനെ തൊഴിച്ചു നിലത്തിട്ടു

1 HOUR 13 MINUTES AGO

ഗേറ്റ് പൂട്ടി, ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു; സിൽവർ ലൈൻ: കല്ലിടൽ തട​ഞ്ഞത് ജീവനൊടുക്കുമെന്ന് പറഞ്ഞ്…

6.15 മുതൽ 7.15 വരെ ‘വീടുനിർമാണം മാറ്റങ്ങളിലൂടെ’ എന്ന വിഷയത്തിലുള്ള സെമിനാറിന് ആഷിഖ് മാമു നേതൃത്വം നൽകും. പാർപ്പിടം പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന ഓട്ടോ എക്സ്പോയിൽ രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം അണിനിരക്കുന്നുണ്ട്. എൽസോൾ പവർ സൊലൂഷൻസ് ആണു മുഖ്യ പ്രായോജകർ.

ലൂമിനസ് സോളർ ആണ് സഹപ്രയോജകർ. വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലെയും പുതിയ സൗകര്യങ്ങളും സേവനങ്ങളും, പ്രദർശനത്തിലെത്തിയാൽ പരിചയപ്പെടാം. ‌‌ വീടിന്റെ തറക്കല്ലിടൽ മുതൽ അവസാന മിനുക്കുപണികൾ വരെ നീളുന്ന എല്ലാ മേഖലകളിലെയും സേവനദാതാക്കളും സ്ഥാപനങ്ങളും മേളയിലുണ്ട്.

ADVERTISEMENT

പൂർണമായും ശീതീകരിച്ച പന്തലിലാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബിൽഡർമാരുടെ ഫ്ലാറ്റ്, വീട് പ്രോജക്ടുകളെപ്പറ്റിയും ബാങ്ക് വായ്പകളെക്കുറിച്ചും അറിയാം. എസി, വയറിങ് കേബിൾസ്, സാനിറ്ററി ഐറ്റംസ്, റൂഫിങ്, സോളർ ഉൽപന്നങ്ങൾ, ഇന്റീരിയർ, സ്റ്റീൽ ഡോറുകൾ, ബിൽഡിങ് പ്ലാനുകൾ, ഡിസൈനുകൾ എന്നിവയും പരിചയപ്പെടാം.

എല്ലാ പ്രമുഖ ഇരുചക്ര വാഹനങ്ങളും വിവിധ ബ്രാൻഡുകളിലുള്ള കാറുകളും എസ്‌യുവികളും കമേഴ്സ്യൽ വാഹനങ്ങളും പ്രത്യേക ഓഫറുകളോടെ സ്വന്തമാക്കാനും അവസരമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ ​മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മാർക്കറ്റിങ് മലപ്പുറം ഡപ്യൂട്ടി ജനറൽ മാനേജർ പി.പി. സുരേഷ് കുമാർ, എൽസോൾ പവർ സൊലൂഷന്റെ റീജനൽ മാനേജർ എം.രാജീവ്, ലൂമിനസ് പവർ ടെക്നോളജിയുടെ ഏരിയ ബിസിനസ് മാനേജർ എം.ഗോകുൽ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *