Breaking
11 Feb 2026, Wed

സർവകലാശാല സിൻഡിക്കറ്റിൽ അനധ്യാപക പ്രാതിനിധ്യം ഉറപ്പാക്കുക: സിയുഇഎ

കളമശേരി ∙ സർവകലാശാല സിൻഡിക്കറ്റുകളിൽ അനധ്യാപക ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും പൊതുമേഖല ജീവനക്കാർക്കും പന്ത്രണ്ടാം ശമ്പള കമ്മിഷൻ പ്രഖ്യാപിച്ച ഡിഎ കുടിശിക നൽകുകയും എൻപിഎസിന് പകരം അഷ്വേർഡ് പെൻഷൻ ഉറപ്പുവരുത്തുകയും ചെയ്ത സംസ്ഥാന സർക്കാരിന് സമ്മേളനം പ്രമേയത്തിലൂടെ നന്ദി പറഞ്ഞു.

കുസാറ്റ് എസ്എംഎസ് ഹാളിൽ നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.എം. ശിവദാസ് പതാക ഉയർത്തി. പി.ടി. പ്രഭാകരൻ രക്തസാക്ഷി പ്രമേയവും സെനറ്റ് അംഗം ഡോ.ടി റെജിൽ പ്രമേയവും അവതരിപ്പിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 12 ന് നടത്തുന്ന പൊതുപണിമുടക്കിൽ എല്ലാവരും പങ്കെടുക്കണമെന്നും പണിമുടക്കിന്റെ സന്ദേശം ചുറ്റുമുള്ളവരിലേക്ക് എത്തിക്കുന്ന ഇടപെടലുകൾ നടത്തണമെന്നും പി.ആർ. മുരളീധരൻ പറഞ്ഞു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, ആർ. അനിൽകുമാർ, ടി.പി. ജിതിൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.ജെ. മെറിമോൾ (പ്രസിഡന്റ്‌), ടി.പി. ജിതിൻ (സെക്രട്ടറി), വി.എസ്. ശിവൻകുട്ടി (ട്രഷറർ).

By admin

Leave a Reply

Your email address will not be published. Required fields are marked *