Breaking
5 Feb 2026, Thu

എൻജി., സയൻസ് യോഗ്യതക്കാർക്ക് ബാർക്കിൽ പരിശീലനവും നിയമനവും

∙ കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ്/ എൻജിനീയറിങ്/ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ 21 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. ന്യൂക്ലിയർ സയൻസിനു മുൻതൂക്കമുള്ള ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ മികച്ച പഠനഗവേഷണത്തിനുള്ള അവസരം ലഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. വെബ്: www.barcocesexam.in.

കോഡിങ് കരിയർ ആക്കാൻ താല്പര്യമുണ്ടോ? എങ്കിൽ ഇതാണ് ശരിയായ തുടക്കം

Education News

OCES : ബിടെക് അഥവാ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ (2026–27) ഓറിയന്റേഷൻ കോഴ്‌സ്. പരിശീലനം മുംബൈ, ഹൈദരാബാദ് കേന്ദ്രങ്ങളിലെ ബാർക് ട്രെയ്നിങ് സ്കൂളുകളിൽ. പരിശീലനകാലത്ത് 74,000 രൂപ പ്രതിമാസ സ്റ്റൈപൻഡും ഒറ്റത്തവണ 30,000 രൂപ ബുക് അലവൻസും.

DGFS : ഇന്റർവ്യൂവിൽ മികവു പുലർത്തുന്ന ബിടെക്കുകാർക്ക് 2 വർഷത്തെ (2026–28) ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ്. മുംബൈ, മദ്രാസ് ഐഐടികളിലെ നിർദിഷ്ട എംടെക് ശാഖകളിൽ 2026 ൽ പ്രവേശനം േനടിയിരിക്കണം. ഇവർക്ക് 2 വർഷത്തേക്ക് ട്യൂഷൻഫീ, പ്രതിമാസ സ്റ്റൈപൻഡ് 74,000 രൂപ, വാർഷിക ഗ്രാന്റ് 60,000 രൂപ, അണുശക്തിവകുപ്പ് നിർദേശിക്കുന്ന പ്രോജക്ടിന് 4 ലക്ഷം രൂപ വിശേഷ സഹായം എന്നിവ കിട്ടും. അപേക്ഷാരീതി ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *