Breaking
29 Jan 2026, Thu

150 സ്പൈ സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ ഇന്ത്യ, ചെലവ് 26,000 കോടി; എന്തിനാണ് പുതിയ സംവിധാനങ്ങൾ?

പുതിയ 150 ചാരസാറ്റലൈറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇതിൽ 52 എണ്ണം ഉടനെ വിക്ഷേപിച്ചേക്കും. അതിർത്തി നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനായാണ് പുതിയ ചാരഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. വ്യക്തതയുള്ള രാത്രിസമയ ചിത്രങ്ങൾ എടുത്ത് രാജ്യസുരക്ഷ വർദ്ധിപ്പിക്കുക എന്നതടക്കമാണ് ലക്ഷ്യങ്ങൾ. കഴിഞ്ഞ വർഷം പാക്കിസ്ഥാനുമായി ഉണ്ടായ അതിർത്തി സംഘർഷത്തിൽ ഇന്ത്യയുടെ വ്യോമദൃഷ്ടിയിൽ പെടാതെ പോയ പ്രദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തിയതാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയുടെ ‘ബഹിരാകാശത്തെ പ്രിയപുത്രി’; ഇതിഹാസതുല്യമായ 27 വർഷങ്ങൾ, സുനിത വില്യംസ് വിരമിച്ചു

ചെലവ് 26,000 കോടി പുതിയ 150 ചാരസാറ്റലൈറ്റുകൾക്കും അവയ്ക്ക് വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങൾക്കും കൂടെ പ്രതീക്ഷിക്കുന്ന ചെലവ് 26,000 കോടി രൂപ (2.8 ബില്യൺ ഡോളർ) ആണ്. സാറ്റലൈറ്റുകൾ അയയ്ക്കുന്ന സിഗ്നലുകൾ കൂടുതൽ വേഗത്തിൽ മനസിലാക്കിയെടുക്കാനാണ് പുതിയ ഗ്രൗണ്ട് സ്റ്റേഷനുകൾ നിർമ്മിക്കേണ്ടതായി വരുന്നത്. ഇവയിൽ ചിലത് മധ്യേഷ്യയിലോ, തെക്കുകിഴക്കൻ ഏഷ്യയിലോ, സ്കാൻഡിനേവിയയിലോ ഒക്കെ ആയിരിക്കാം സ്ഥാപിക്കുക. പക്ഷെ ഇതിന് അതതു പ്രദേശത്തെ ഗവൺമെന്റുകളുടെ അംഗീകാരം നേടേണ്ടതായിട്ടുണ്ട്.

പുതിയ ടെക്നോളജി സ്വന്തം സാറ്റലൈറ്റുകളിൽ ഏറ്റവും പുതിയ നിരീക്ഷണ സാങ്കേതികവിദ്യ ഉൾപ്പെടുത്തി വിക്ഷേപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇരുട്ടിലും, മേഘം മൂടുമ്പോഴും ഒക്കെ ഇലക്ട്രോ-ഒപ്റ്റിക്കൽ റഡാറിനു പകരം സിന്തെറ്റിക് അപേർച്ചർ റഡാർ പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശം. ഗ്രൗണ്ട് സ്റ്റേഷനെ പൂർണ്ണമായും ആശ്രയിക്കാതെ ഒരു സാറ്റലൈറ്റ് ശേഖരിക്കുന്ന ഡേറ്റ മറ്റൊരു സാറ്റലൈറ്റിലേക്ക് കൈമാറാനുള്ള സാങ്കേതികവിദ്യ ഉൾക്കൊള്ളിക്കാനുളള ശ്രമവും ഇന്ത്യ നടത്തും.

ബാങ്ക് ബുദ്ധിമുട്ടിച്ചോ, പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ; ‘കോപ്പി’ സ്വീകരിക്കില്ല

എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, ‘കടക്ക് പുറത്ത്’ ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് ‘പറഞ്ഞത്’ മൻമോഹൻ

കീഴടങ്ങുന്ന മാവോയിസ്റ്റ്; പ്രതിജ്ഞ ചൊല്ലുന്ന സിപിഎം; ഇടതുവഴിയിലെ ഇരുട്ട് – വായിക്കാം ‘ഇന്ത്യാ ഫയൽ’

MORE PREMIUM STORIES

ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു അതിർത്തി പരിപാലനത്തിന് ഇന്ത്യ 150 പുതിയ ചാരസാറ്റലൈറ്റുകൾ കൂടെ വിക്ഷേപിക്കാൻ പദ്ധതിയിടുന്ന കാര്യം ഇസ്രോയുടെ എൽ.പി.എസ്.സി (LPSC) ഡയറക്ടർ കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്തിനാണ് പുതിയ സംവിധാനങ്ങൾ?

ആണവായുധധാരികളായ ദക്ഷിണേഷ്യൻ അയൽ രാജ്യങ്ങളുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പല പാഠങ്ങളും ഇന്ത്യയെ പഠിപ്പിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അയച്ച മെയിലുകൾക്ക് അധികാരികൾ മറുപടി നൽകിയില്ലെന്നും ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

ബോഡിഗാർഡ് സാറ്റലൈറ്റുകളും വികസിപ്പിച്ചേക്കും രാജ്യത്തിന് ഭീഷണിയുയർത്തി വരുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പ്രതിരോധം ചമയ്ക്കാനും പുതിയ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വികസിപ്പിക്കാനും ഇന്ത്യയ്ക്ക് ഉദ്ദേശമുണ്ടെന്ന് 2024 സെപ്റ്റംബറിൽ ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സുരക്ഷയുടെ കാര്യത്തിൽ ഇനി നിലനിൽക്കുന്ന പഴുതുകളെല്ലാം അടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം. ഈ മേഖലകളിലെല്ലാം പുതിയ ശേഷി രാജ്യം ആർജ്ജിക്കും.

ചൈനീസ് സാറ്റലൈറ്റുകൾ ഡേറ്റ ശേഖരിച്ചു

നാലു നാൾ നീണ്ട അവസാനത്തെ ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷത്തിൽ ചൈനീസ് സാറ്റലൈറ്റുകൾ ഡേറ്റ ശേഖരിച്ച് അയൽ രാജ്യത്തിന് നൽകിയിരുന്നു എന്ന് രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സംഘർഷം യുദ്ധത്തിൽ കലാശിച്ചേക്കാവുന്നതായിരുന്നു.

ഇന്ത്യയ്ക്ക് ഇപ്പോഴും പതിന്മടങ്ങ് ശേഷി പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഇപ്പോഴും പതിന്മടങ്ങ് സാറ്റലൈറ്റ് ശേഷിയുണ്ടെന്ന് ഡേറ്റാ ട്രാക്കറായ N2YO.com കണ്ടെത്തിയിരുന്നു. അവരുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് ഇപ്പോൾ നൂറിലേറെ സാറ്റലൈറ്റുകൾ ഭ്രമണപഥത്തിലുണ്ട്. പാക്കിസ്ഥാന് വെറും 8 എണ്ണവും. എന്നാൽ, ഇന്ത്യയുടെ സാറ്റലൈറ്റുകൾക്ക് രാത്രിയിലും മേഘം മൂടുന്ന സന്ദർഭങ്ങളിലും വിവര ശേഖരണം വിഷമമാണ്. അതേസമയം, രാത്രി വിവരങ്ങൾ നൽകാനും സജ്ജമാണ് ചൈനീസ് സാറ്റലൈറ്റുകൾ.

‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!

അമേരിക്കൻ കമ്പനികളെ ആശ്രയിക്കണം ഇപ്പോൾ ചില അമേരിക്കൻ കമ്പനികളെ ആശ്രയിച്ചാണ് വേണ്ട ഡേറ്റ ഇന്ത്യ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഇന്തോ-പാക്ക് സംഘർഷത്തിലും ഇത് സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നാൽ വേണ്ട നടപടികൾ മണിക്കൂറുകൾ നേരത്തെ നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും. പുതിയ നീക്കത്തിൽ രാജ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനികളെയും സഹകരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *