അബുദാബി ∙ സാങ്കേതികവിദ്യയുടെ സഹായത്താൽ മാധ്യമ, ഉള്ളടക്ക, വിനോദ വ്യവസായങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ ബ്രിജ് ഉച്ചകോടിക്ക് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി.
‘വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു; 11 ലക്ഷം രൂപയുടെ ഉൾവസ്ത്രങ്ങൾ വാങ്ങി, കിടക്ക പങ്കിടാൻ ക്ഷണിച്ചു’
ഡ്രൈവര്‍ ബോധരഹിതനായി, ബസിനും മറ്റ് വാഹനകൾക്കും മുകളിലൂടെ ‘പറന്ന് ‘ കാർ; അപകടദൃശ്യം വൈറൽ
Europe News
മാധ്യമ, വിനോദ വ്യവസായങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാനുദ്ദേശിക്കുന്ന ഉച്ചകോടിയിൽ ആഗോള മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തനങ്ങളുടെയും ഭാവിയും ചർച്ച ചെയ്തു. യുഎഇ നാഷനൽ മീഡിയ ഓഫിസിന്റെ സഹകരണത്തോടെ ബ്രിജ് അലയൻസാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പുതിയ കാലഘട്ടത്തിൽ പുതുതലമുറയും സാങ്കേതിക വിദ്യയും പ്രവർത്തനങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 132 രാജ്യങ്ങളിലെ 60,000ത്തിലേറെ പ്രതിനിധികളും നാനൂറിലേറെ രാജ്യാന്തര പ്രഭാഷകരും 300 പ്രദർശകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കൻ കണ്ടന്റ് ക്രിയേറ്റർമാരെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ഹോളിവുഡ് നടൻ ഇദ്രിസ് എൽബ പ്രസംഗിച്ചു. നടി പ്രിയങ്ക ചോപ്ര ഉൾപ്പെടെ ചർച്ചകളിൽ പങ്കെടുത്തു.
ഉള്ളടക്കം, മാധ്യമ വ്യവസായം, സാങ്കേതികവിദ്യ, ഗെയിമിങ്, സംഗീതം, മാർക്കറ്റിങ്, വിഷ്വൽ സ്റ്റോറിടെല്ലിങ് എന്നിങ്ങനെ 7 വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കി 300ലധികം സെഷനുകളും അൻപതിലേറെ ശിൽപശാലകളും നടക്കും. ടെക്സ്റ്റ്-ടു- ഇമേജ്, ടെക്സ്റ്റ്- ടു- വീഡിയോ എന്നിവയ്ക്കായുള്ള നൂതന എഐ അധിഷ്ഠിത സംവിധാനങ്ങളാണ് ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ കമ്പനികൾ പ്രദർശിപ്പിച്ചത്.
എഐ അധിഷ്ഠിത സ്മാർട്ട് മാർക്കറ്റിങ് അവസരങ്ങളുമായി സ്റ്റാർട്ടപ്പുകളും രംഗത്തുണ്ട്. ബിസിനസ് പങ്കാളിത്തത്തിനും നിക്ഷേപ അവസരങ്ങൾക്കുമായി പ്രത്യേക വേദികളും ഉച്ചകോടിയിൽ ഒരുക്കിയിരുന്നു. ആധുനിക കാലത്ത് വാർത്താ മുറികളും പത്രപ്രവർത്തനവും എങ്ങനെ ആയിരിക്കണമെന്ന ചർച്ചകളും വരും ദിവസങ്ങളിലുണ്ടാകുമെന്ന് യുഎഇ നാഷനൽ മീഡിയ ഓഫിസ് ഡയറക്ടർ ജനറലും ബ്രിജ് സമ്മിറ്റ് ഡപ്യൂട്ടി ചെയർമാനുമായ ഡോ. ജമാൽ മുഹമ്മദ് ഒബൈദ് അൽ കാബി പറഞ്ഞു.

