Breaking
5 Feb 2026, Thu

ഓരോ ഫോണും എവിടെയാണെന്ന് കൃത്യം അറിയണമെന്ന് കേന്ദ്രം, ആവശ്യം നിയമപരമായ കാര്യങ്ങൾക്ക്; പ്രതിഷേധിച്ച് ആപ്പിളും ഗൂഗിളും

നിയമപരമായ ആവശ്യങ്ങള്‍ക്ക് ഒരു ഫോണിന്റെ ലൊക്കേഷന്‍ ടെലികോം കമ്പനികള്‍ അതീവ കൃത്യതയോടെ അറിയണമെന്ന വാദം വര്‍ഷങ്ങളായി ഉന്നയിച്ചു വരികയാണ് കേന്ദ്ര ഗവണ്‍മെന്റ്. നിലവിലെ സംവിധാനത്തില്‍ കമ്പനികള്‍ മൊബൈല്‍ ടവറുകളെ അടിസ്ഥാനമാക്കി നല്‍കുന്ന ഡേറ്റമാത്രമേ ഗവണ്‍മെന്റിന് ലഭിക്കൂ. എന്നു പറഞ്ഞാല്‍, ഒരു പ്രദേശത്തിന്റെ കുറേ മീറ്ററുകള്‍ക്കുള്ളില്‍ എവിടെയെങ്കിലും ആയിരിക്കാം ഫോണ്‍ ഉണ്ടാകുക. ഇതു പോര, കൃത്യമായി ആ ഫോണ്‍ എവിടെയാണ് എന്നു തന്നെയുള്ള വിവരം ലഭിക്കണം അന്വേഷണാവശ്യങ്ങള്‍ക്കായി എന്നാണ് ഗവണ്‍മെന്റ് പറയുന്നത്.

മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇനി ആമസോണിലും; വമ്പൻ ഓഫറുകളുമായി വിൽപ്പന ഇന്ന് മുതൽ

ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ സഹകരിക്കണം

ഇത് നല്‍കണമെങ്കില്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളും സഹകരിച്ചേ മതിയാകൂ എന്നതാണ് പ്രശ്‌നം. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) പറയുന്നത് കൃത്യമായ ലൊക്കേഷന്‍ നല്‍കണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോണിലുള്ള എ-ജിപിഎസ് ടെക്‌നോളജി ആക്ടിവേറ്റ് ചെയ്യണമെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെടണമെന്നാണ്. സാറ്റലൈറ്റ് സിഗ്നലുകളും, മൊബൈല്‍ ഡേറ്റയും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

കുളിക്കാൻ മടിയുള്ളവർക്കായി! മനുഷ്യനെ ‘അലക്കിയെടുക്കാനും’ വാഷിങ് മെഷീന്‍! വില അറിയാം

ഇത് നടക്കണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ സദാ ലൊക്കേഷന്‍ സര്‍വീസസ് ഓണ്‍ ആയിരിക്കണം. ഉപയോക്താക്കള്‍ക്ക് അത് ഓഫ് ചെയ്യാന്‍ സാധിക്കരുത്. എന്നാല്‍, ഇത്തരം ഒരു നിബന്ധന ലോകത്ത് ഒരു രാജ്യത്തും ഇതുവരെ ഉണ്ടായിട്ടില്ല എന്നും അതിനാല്‍ ഇത് നിര്‍ബന്ധമാക്കരുത് എന്നാണ് സാംസങും, ആപ്പിളും, ഗൂഗിളും ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ആപ്പിളും, സാംസങും ഉള്‍പ്പെടുന്ന ‘ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്‍’ ആണ് ഇക്കാര്യം ഗവണ്‍മെന്റിനോട് പറഞ്ഞിരിക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുള്ളത്.

ഇക്കാര്യത്തില്‍ ഗവണ്‍മെന്റും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളും ഒക്കെ തമ്മില്‍ ഒരു മീറ്റിങ് ഡിസംബര്‍ 5ന് വിളിച്ചിരുന്നു. അത് ഇപ്പോള്‍ നീട്ടിവച്ചിരിക്കുകയാണ്. കേന്ദ്ര ഐടി, ആഭ്യന്തര വകുപ്പുകള്‍ എ-ജിപിഎസ് ടെക്‌നോളജിയുടെ സാധ്യതകള്‍ വിശകലനം ചെയ്തുവരികയാണ്. ഇതേക്കുറിച്ച് റോയിട്ടേഴ്‌സ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ആപ്പിള്‍, സാംസങ്, ഗൂഗിള്‍, എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ കമ്പനികളും ഇക്കാര്യത്തില്‍ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിന്തുടര്‍ന്നുവന്ന നയം ഐടി, ആഭ്യന്തര വകുപ്പുകള്‍ ഇതുവരെ മാറ്റിയിട്ടുമില്ല.

ഫോണുകളില്‍ എ-ജിപിഎസ് ടെക്‌നോളജി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ചില ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോഴും, എമര്‍ജന്‍സി കോളുകള്‍ നടത്തുമ്പോഴും മാത്രമാണ്. ഇത് സദാ പ്രവര്‍ത്തിപ്പിച്ചാല്‍ അധികാരികള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഫോണിന്റെ ഉടമ എവിടെയാണ് ഉള്ളതെന്ന് ഏകദേശം 1 മീറ്റര്‍ കൃത്യതയോടെ മനസിലാക്കാം എന്നാണ് മനസിലാക്കാനാകുന്നത്.

ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചാല്‍ ഒരോ ഫോണും ഒരു നിരീക്ഷണ ഉപാധിയായി ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്റെ സെക്യൂരിറ്റി ഗവേഷകന്‍ കൂപ്പര്‍ ക്വിന്റിന്‍ പറയുന്നത് ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും, വല്ലാതെ ഭയപ്പെടുത്തുന്നതാണെന്നുമാണ്. അതേസമയം ലോകമെമ്പാടുമുള്ള ചില ഗവണ്‍മെന്റുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ട്രാക്കിങ് ശക്തിപ്പെടുത്തുകയാണ്. റഷ്യ ഗവണ്‍മെന്റ് വികസിപ്പിച്ച ആപ്പ് ഫോണ്‍ ഉപയോക്താക്കള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കണം എന്ന് നിര്‍ബന്ധമാക്കി കഴിഞ്ഞു.

തിരിച്ചടിക്കുമെന്ന് ഐസിഇഎ

ഇത്തരം ഒരു സംവിധാനം ഫോണുകളില്‍ നിര്‍ബന്ധമാക്കിയാല്‍ അതിന് ശക്തമായ തിരിച്ചടി ഉണ്ടായേക്കാമെന്ന് ഐസിഇഎ വാദിക്കുന്നു. ദേശീയ സുരക്ഷ പോലും പാളിയേക്കാം. പ്രമുഖ രാഷ്ട്രീയക്കാരെയും, സൈനിക ഉദ്യോഗസ്ഥരെയും, ജഡ്ജിമാരെയും, ബിസിനസ് മേധാവിമാരെയും, പത്രപ്രവര്‍ത്തകരെയും ഒക്കെ ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാമെന്ന് അവര്‍ വാദിക്കുന്നു. ഉന്നത വ്യക്തികള്‍ക്ക് നേരെ അതിവ കൃത്യതയോടെയുള്ള ആക്രമണങ്ങള്‍ക്ക് ഇത് വഴിവച്ചേക്കാം എന്ന് അവര്‍ വാദിക്കുന്നു. പഴയ തരത്തിലുളള ലൊക്കേഷന്‍ ട്രാക്കിങ് പോലും പ്രശ്‌നകരമാണെന്നിരിക്കെ പുതിയ നീക്കം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഫോണ്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ് അവസാനിപ്പിക്കണമെന്ന്

മൊബൈല്‍ ഫോണ്‍ സേവനദാദാക്കള്‍ ഒരു വ്യക്തിയുടെ ലൊക്കേഷന്‍ പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ഗൂഗിളും ആപ്പിളുമൊക്കെ ‘carrier is trying to access your location’ എന്നൊരു മുന്നറിയിപ്പ് കാണിക്കുമെന്നും അത് അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്നും ടെലികോം സേവനദാദാക്കള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *