Breaking
5 Feb 2026, Thu

ലോകത്തെ ആദ്യത്തെ എഐ മന്ത്രിയെ വാഴിച്ചു! ശമ്പളം വേണ്ട, കൈക്കൂലി വാങ്ങില്ല; ‘ആരും കൊതിച്ചുപോകും’

അൽബേനിയയുടെ പുതിയ ക്യാബിനറ്റ് മന്ത്രി ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും അവധിയെടുക്കില്ല. അഞ്ചു പൈസ പോലും ശമ്പളമായി കൈപ്പറ്റില്ല. അഞ്ചു പൈസ പോലും കോഴ വാങ്ങുകയുമില്ല. പൊതു ധനം വിനിയോഗം ചെയ്യുന്നതിലെ അഴിമതി ഇല്ലാതാക്കാൻ ലോകത്ത് ആദ്യമായി ഏതെങ്കിലും ഒരു രാജ്യം വാഴിച്ചിരിക്കുന്ന ഡിജിറ്റൽ ചാറ്റ്ബോട്ടിനെ പരിചയപ്പെടാം:

കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും; നിയോമിനായി പ്രത്യേക അക്കൗണ്ടും

നിർമ്മിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മന്ത്രി അൽബേനിയയിൽ ചുമതലയേറ്റു കഴിഞ്ഞു. അല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരു വകുപ്പ് സൃഷ്ടിച്ച് അതിൽ ഒരു മനുഷ്യൻ മന്ത്രിയായ വാർത്തയല്ല ഇത്. ഏതെങ്കിലും ഒരു രാജ്യം ആദ്യമായി ഒരു വെർച്വൽ മന്ത്രിക്ക് അധികാരം കൈമാറുന്ന ചരിത്ര മുഹൂർത്തമാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇത് വിജയിച്ചാൽ ലോകമെമ്പാടും ഭരണയന്ത്രം കൈകാര്യം ചെയ്യാൻ ഇത്തരം സംവിധാനങ്ങൾ എത്തുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റു നോക്കുന്നത്. ഇത്തരം സംവിധാനങ്ങൾ കരുതലോടെ പ്രയോജനപ്പെടുത്തിയാൽ അപാര സാധ്യതകളാണ് ഉള്ളത്.

എഐ മന്ത്രിക്ക് പേരിട്ടിരിക്കുന്നത് ഡിയെല (Diella) എന്നാണ്

മിനിസ്റ്റർ ഡിയെല അൽബേനിയൻ പ്രധാനമന്ത്രി എഡി റാമാ (Edi Rama) ഈ വർഷം ആദ്യം പറഞ്ഞത് രാജ്യത്തിന് ഒരു ഡിജിറ്റൽ മന്ത്രിയോ, എഐ പ്രധാനമന്ത്രിയോ പോലും വരാം എന്നായിരുന്നു. എന്നാൽ, ഇതാരും ഗൗരവത്തിലെടുത്തിരുന്നില്ല. ഇത്ര വേഗത്തിൽ യാഥാർത്ഥ്യമാക്കപ്പെടുന്ന ഒന്നായിരിക്കും അതെന്ന് ആരും കരുതിയിരുന്നില്ല. എഐ മന്ത്രിക്ക് പേരിട്ടിരിക്കുന്നത് ഡിയെല (Diella) എന്നാണ്. മന്ത്രിക്ക് രാജ്യത്തെവിടെയും ക്ഷണത്തിൽ സന്നിഹിതയാകാം. പൊലീസ്, പട്ടാളക്കാവലും, അകമ്പടി വാഹനങ്ങളും വേണ്ട. ഒരു പക്ഷെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഒരേ സമയം പോലും എത്തിച്ചേരാനായേക്കും.

Image for Representational Only: Gemini AI

കോശങ്ങളല്ല, കോഡുകൾ കോശങ്ങളാലും മനുഷ്യബുദ്ധിയാലും തീർത്ത ഒന്നല്ല ഡിയെല. മറിച്ച് കോഡുകളാലും പിക്സലുകളാലും സൃഷ്ടിച്ചിരിക്കുന്ന ഡിയെലയ്ക്കെതിരെ ആക്രമണങ്ങളും നടത്താനാവില്ല. സെപ്റ്റംബർ 11നാണ് ഡിയെലയെ തന്റെ മന്ത്രിസഭയിൽ റാമാ ഉൾക്കൊള്ളിച്ചത്. മനുഷ്യനല്ലാത്ത ആദ്യത്തെ ക്യാബിനറ്റ് അംഗം എന്നാണ് അദ്ദേഹം ഈ വെർച്വൽ സംവിധാനത്തെ വിശേഷിപ്പിച്ചത്. ഡിയെലയുടെ ശാരീരിക സാന്നിധ്യമുണ്ടാവില്ല, കാരണം അത് വെർച്വലായി സൃഷ്ടിക്കപ്പെട്ടതാണ്, റാമാ പൊളിറ്റിക്കോ.ഇയുവിനോട് പറഞ്ഞു.

വകുപ്പ് പൊതു ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങിക്കുന്ന വകുപ്പാണ് ഡിയെലയ്ക്ക് നൽകിയിരിക്കുന്നത്. ഇത് ഗവൺമെന്റിന്റെ പണം ചെലവഴിക്കുന്നതിലെ അഴിമതി കുറയ്ക്കാനാണെന്ന് റാമാ പറയുന്നു. ചെറുപ്പക്കാരിയായ ഒരു അൽബേനിയക്കാരിയായി ആണ് എഐ ചാറ്റ്ബോട്ട്, അല്ല മന്ത്രി ഡിയെല പൊതുജനങ്ങൾക്ക് മുന്നിലും, മന്ത്രിസഭയ്ക്ക് മുന്നിലും എത്തുക.

ലോകം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നീക്കം

അല്ല, ഇത് ഹാസ്യാനുകരണമല്ല റാമായും അദ്ദേഹത്തിന്റെ പാർട്ടിയും നടത്തിയിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമല്ല. വിജയിച്ചാൽ ഇത് അനുകരിക്കാനാകുമോ എന്ന് ലോകം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നീക്കം തന്നെ ആയിത്തീരാൻ സാധ്യതയുള്ള ഒന്നാണിത്. രാജ്യത്ത് നൽകപ്പെടുന്ന എല്ലാ ടെൻഡറുകളും മറ്റും ഡിയെല നേരിട്ട് വിലയിരുത്തും. ഗവൺമെന്റ് കോൺട്രാക്റ്റുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന സന്ദർഭങ്ങളെല്ലാം പരിശോധിച്ച് തീർപ്പാക്കുന്നതിനുള്ള അധികാരമാണ് ഡിയെലയ്ക്ക് നൽകിയിരിക്കുന്നത്.

കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും; നിയോമിനായി പ്രത്യേക അക്കൗണ്ടും

എഐ അവതാർ മുന്നൊരുക്കം നടത്തി തന്നെയാണ് അൽബേനിയ എഐ മന്ത്രിക്ക് ഇടം നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇപ്പോൾ മന്ത്രിയാക്കിയിരിക്കുന്ന എഐ സംവിധാനം നേരത്തെ രാജ്യത്തെ ഇ-അൽബേനിയ (e-Albania) പോർട്ടലിൽ ഉപയോക്താക്കളെ സഹായിച്ചു വരികയായിരുന്നു. രാജ്യത്തെ ടെൻഡറുകൾ മുഴുവൻ 100 ശതമാനം അഴിമതി രഹിതമാക്കാനുള്ള ഉദ്ദേശത്തോടെയാണ് ഡിയെലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റാമാ പറഞ്ഞു.

ഇനി ഏതെങ്കിലും ടെൻഡറിൽ ഒരു സ്വകാര്യ കമ്പനി ലേലം പറയാനെത്തുമ്പോൾ അത് വിശദമായി പരിശോധിക്കുക എന്നതായിരിക്കും ഡിയെലയുടെ പ്രധാന കർത്തവ്യം. ഇത്തരം പല ടെൻഡറുകളുടെയും മറവിലാണ് കള്ളപ്പണം വെളുപ്പിക്കലും, മയക്കുമരുന്ന് കടത്തും അടക്കമുള്ള പല നിയമവിരുദ്ധ ഇടപാടുകളും അരങ്ങേറുന്നത്.

പേപ്പർ കമ്പനികളെയും, തട്ടിക്കൂട്ട് സ്ഥാപനങ്ങളെയും ഡിയെലയ്ക്ക് ക്ഷണത്തിൽ തിരിച്ചറിയാനാകും. ആവശ്യമെന്ന് കണ്ടാൽ തന്നെ സഹായിക്കാൻ ലോകമെമ്പാടും നിന്നുള്ള സമർത്ഥരായ മനുഷ്യരെ ജോലിക്കെടുക്കാനുള്ള അധികാരവും ഡിയെലയ്ക്ക് റാമാ നൽകിക്കഴിഞ്ഞു. എന്തൊരു കാലം, എന്ന് മൂക്കത്ത് വിരൽവയ്ക്കാൻ വരട്ടെ. ഇതൊക്കെ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

പിന്നിൽ ഓപ്പൺഎഐയും മൈക്രോസോഫ്റ്റും ഡിയെലയ്ക്ക് എഐ പിൻബലം നൽകുന്നത്, വിഖ്യാത എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺഎഐയും, സോഫ്റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്റ്റും ആണ്. വളരെ കാലമായി തങ്ങൾ നേരിട്ടുവന്ന അഴിമതി എന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് റാമാ, ഡിയെലയെ അധികാരം നൽകി മന്ത്രിസഭയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അതേസമയം, മന്ത്രിയെ ‘നോക്കി നടത്താൻ’ ഏതെല്ലാം തരം ടെക്നീഷ്യൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും അൽബേനിയ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന രാജ്യമാണ് അൽബേനിയ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് ഒരു തടയിടാനായാൽ ഡിയെല പോലെയുള്ള സംവിധാനങ്ങളെ മന്ത്രിയായി അല്ലെങ്കിൽ പോലും ഭരണനിർവ്വഹണത്തിൽ ഉൾപ്പെടുത്തി മന്ത്രിമാരുടെ സ്റ്റാഫിനെയും മറ്റും കുറയ്ക്കാൻ സാധിക്കും.

Technology News

Artificial Intelligence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *