Breaking
29 Apr 2025, Tue

പാൻ കാര്‍ഡിലെ ഫോട്ടോ തിരിച്ചറിയാനാകുന്നില്ലേ? വളരെ വേഗം ഓൺലൈനായി മാറ്റാം

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ആദായനികുതി വകുപ്പ് ശേഖരിച്ചുവയ്ക്കുന്നന്നത് പാൻ അഥവാ പെർമെനന്റ് അക്കൗണ്ട് നമ്പറിലൂടെയാണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതിനാൽ ഇത് ഒരു ദേശീയ തിരിച്ചറിയൽ രേഖയുമാണ്‌. ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെ 4 അക്കങ്ങളും അവസാനം ഒരു അക്ഷരവുമായിരിക്കും. കാര്‍ഡ് ഉടമയുടെ പേര്, പിതാവിന്റെ പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ(ലിങ്ക് ചെയ്തിരിക്കുന്നു), ഇഷ്യൂ ചെയ്ത തീയതി എന്നിവയാണ് കാര്‍ഡിലുള്ള വിവരങ്ങൾ.

പാൻ കാർഡിലെ ചിത്രം അവ്യക്തമോ, കാലഹരണപ്പെട്ടതോ ആണെങ്കിൽ ഈ ചിത്രം ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

∙എൻഎസ്ഡിഎൽ,NSDL (https://www.tin-nsdl.com/) അല്ലെങ്കിൽ UTIITSL ((https://www.PAN.utiitsl.com/)വെബ്സൈറ്റ് സന്ദർശിക്കുക.

∙പാൻകാർഡ് തിരുത്തൽ/ അപ്ഡേറ്റ് ഓപ്ഷൻ ഹോംപേജിൽനിന്നും തിരഞ്ഞെടുക്കുക.

∙കറക്ഷൻ ഫോം തിരഞ്ഞെടുക്കുക:ഇന്ത്യൻ പൗരന്മാർക്കുള്ള ഫോം 49A

∙പാൻ നമ്പർ, പേര് , ജനനത്തീയതി തുടങ്ങിയവ നൽകുക.

∙ ഫോട്ടോ മാറ്റണമെങ്കിൽ നിർദ്ദിഷ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙പാസ്പോര്‍ട് സൈസിലുള്ള ഫോട്ടോ അപ്​ലോഡ് ചെയ്യുക.(4.5 സെ.മീ x 3.5 സെ.മീ)

∙ഫയൽ വലുപ്പം 4KB നും 300KB യ്ക്കും ഇടയിലാണെന്ന് ഉറപ്പാക്കുക.

∙ തിരിച്ചറിയലിനായി രേഖകൾ അപ്​ലോഡ് ചെയ്യുക.

∙എല്ലാ രേഖകളും വ്യക്തമാണെന്ന് ഉറപ്പാക്കുക.

∙ അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാനാകും.

അടുത്തുള്ള പാൻ കേന്ദ്രം സന്ദർശിച്ചും ഓഫ്​ലൈനായി മാറ്റാം.അഡ്രസ് പ്രൂഫ്, ഐഡൻ്റിഫിക്കേഷൻ, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ അനുബന്ധ രേഖകൾ കൈവശം കരുതണം.UTI അല്ലെങ്കിൽ NSDL പോലുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിങ്ങളുടെ അക്‌നോളജ്‌മെന്റ്് നമ്പർ, പാൻ എന്നിവ നൽകി മാറ്റങ്ങളുടെ പ്രോസസിങ് പരിശോധിക്കാം.

പാൻ കാർഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതന്റെ ഉദ്ദേശ്യം സുഗമവും സുരക്ഷിതവുമായ വെരിഫിക്കേഷൻ നൽകുക എന്നതാണ്. ബാങ്ക് അക്കൗണ്ട്, ലോൺ അപേക്ഷകൾ, അല്ലെങ്കിൽ ബിസിനസ് ഇടപാടുകൾ തുടങ്ങിയ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വ്യക്തമായ ഫോട്ടോഗ്രാഫുകൾ സഹായകമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *