Breaking
29 Apr 2025, Tue

പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; പക്ഷേ എഐ അറിയാവുന്നവരെ വേണം

ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങുകയാണത്രെ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും ഈ പിരിച്ചുവിടൽ ബാധിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴിൽ നിയമങ്ങളുടെ നിയന്ത്രണങ്ങളാൽ ഈ പിരിച്ചുവിടലുകളിൽ നിന്ന് ഒഴിവാക്കും. അതേസമയം യുഎസ്, ഏഷ്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളെയും ഈ പിരിച്ചുവിടൽ ബാധിക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം പുറത്തുവന്ന ഇന്റേണൽ മെമ്മോകള്‍ പ്രകാരം മെഷീൻ ലേണിങ് എൻജീനിയർമാരുടെ നിയമനം വേഗത്തിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഫെബ്രുവരി 11 നും മാർച്ച് 13 നും ഇടയിൽ  മെഷൻ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷൻ എൻജിനീയറിങ് വൈസ് പ്രസിഡന്റ് പെങ് ഫാനിൽ നിന്നുള്ള ഒരു മെമ്മോ പറയുന്നുയ

ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ്റ്റ്‌വെയർ ഭീമനായ വർക്ക്ഡേ സിഇഒ കാൾ എഷെൻബാക്ക് അടുത്തിടെ പറഞ്ഞിരുന്നു. നിര്‍മിത ബുദ്ധിയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കമ്പനിയുടെ വളർച്ചയെ പുതിയ യുഗത്തിലേത്തു നയിക്കുമെന്ന പ്രസ്താവനയിൽത്തന്നെ ഈ പിരിച്ചുവിടലിന്റെ പിന്നിലുള്ള ശക്തി വ്യക്തം.

Content retrieved from: https://www.manoramaonline.com/technology/technology-news/2025/02/10/meta-layoffs-february-2024.html.

By admin

Leave a Reply

Your email address will not be published. Required fields are marked *