Breaking
5 Feb 2026, Thu

80,000 രൂപ താഴെ വിലയിൽ മാക്ബുക്ക് എയർ എം4, ആപ്പിൾ പ്രേമികൾക്ക് മികച്ച ഓഫർ

ആപ്പിൾ പ്രേമികൾ വാങ്ങാൻ കൊതിക്കുന്നതിൽ ഐഫോണുകൾ മാത്രമല്ല മാക്ബുക്ക് എയറുമുണ്ട്! ഇപ്പോഴിതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐഫോണുകൾക്ക് മാത്രമല്ല, മാക്ബുക്ക് എയർ ലൈനപ്പിനും വൻ വിലക്കിഴിവ്. പ്രീമിയം വിൻഡോസ് ലാപ്ടോപ്പുകളെക്കാൾ കുറഞ്ഞ വിലയിൽ മാക്ബുക്ക് വാങ്ങാൻ ഇതാണ് മികച്ച സമയം.

ആമസോണിലെ ഡീൽ

ഈ വർഷം ആദ്യം പുറത്തിറങ്ങിയ മാക്ബുക്ക് എയർ M4-ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025-ൽ മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. തുടക്കത്തിൽ 99,900 രൂപയായിരുന്ന 256GB സ്റ്റോറേജും 16GB റാമുമുള്ള മോഡലിന്റെ വില ഇപ്പോൾ 82,990 രൂപയായി കുറഞ്ഞു.വിശദമായി അറിയാൻ ക്ലിക് ചെയ്യുക. അതിനുപുറമെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഇതോടെ, മാക്ബുക്ക് എയർ M4-ന്റെ വില എൺപതിനായിരം രൂപയിൽ താഴെയായി കുറയും.

ഏഷ്യാകപ്പിൽ ഇന്ന് ശ്രീലങ്ക – പാക്കിസ്ഥാൻ പോരാട്ടം, തോൽക്കുന്നവർക്കു ഫൈനൽ സാധ്യത ഏറക്കുറെ അടയും

എന്തുകൊണ്ട് ഈ ഓഫർ പ്രധാനം?

പുതിയ തലമുറ ആപ്പിൾ എം5 ചിപ്പുകൾ അടുത്ത മാസങ്ങളിൽ അരങ്ങേറുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് M4 ചിപ് അടിസ്ഥാനമാക്കിയുള്ള പതിപ്പുകൾക്ക് ഇത്രയും കുറഞ്ഞ വില ലഭിക്കുന്നത്. അതിനാൽ, ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ്പ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്. മാക്ബുക്കിന്റെ കരുത്തും പെർഫോമൻസും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

Technology News

Amazon Sales

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *