Breaking
1 Feb 2026, Sun

72 മണിക്കൂറിനുള്ളിൽ ആറ് രാജ്യങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; പശ്ചിമേഷ്യ പുകയുന്നു, ലോകം ആശങ്കയിൽ

ഇസ്രയേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ ആറ് രാജ്യങ്ങളെ ലക്ഷ്യമിട്ടതാണ് ലോകമെമ്പാടുമുള്ള ആശങ്ക വർദ്ധിപ്പിച്ചത്. പലസ്തീൻ, ലബനാൻ, സിറിയ, തുനീസിയ, ഖത്തർ, യെമൻ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഒരു തീപ്പൊരി മതി, എല്ലാം കത്താൻ! റഷ്യൻ ഡ്രോണുകൾ തകർത്ത് പോളണ്ട്, മൂന്നാം ലോക യുദ്ധത്തിന്റെ ‘ചൂട്’ സമൂഹമാധ്യമങ്ങളിൽ!

യെമൻ, ലബനാൻ: സംഘർഷങ്ങൾ രൂക്ഷമാകുന്നു

യെമനിലെ ഹൂതി നിയന്ത്രിത മേഖലകളിലാണ് ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തിയത്. സനാ നഗരത്തിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള ഹൂതി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം (IDF) വ്യക്തമാക്കുന്നു.

വടക്കുകിഴക്കൻ ലബനാനിലെ ബെക്ക, ഹെർമൽ ജില്ലകളിലാണ് ഇസ്രയേൽ ആക്രമണങ്ങൾ നടന്നത്. ഈ വ്യോമാക്രമണങ്ങളിൽ നാല് ഹിസ്ബുള്ള അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഈ മേഖലയിലെ സംഘർഷങ്ങൾ ഇതിനോടകം തന്നെ രൂക്ഷമാണ്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കുറഞ്ഞത് എട്ട് വ്യോമാക്രമണങ്ങളെങ്കിലും ഇവിടെ നടന്നിട്ടുണ്ട്.

ഖത്തർ, സിറിയ: ആക്രമണങ്ങളുടെ വ്യാപ്തി

ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ലോകത്തെ ഞെട്ടിച്ചു. ഇത് ഖത്തറിന്റെ ശക്തമായ പ്രതിഷേധത്തിനും സഖ്യരാജ്യങ്ങളുടെ മുന്നറിയിപ്പുകൾക്കും കാരണമായി. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് ഖത്തർ വിശേഷിപ്പിച്ചത്.

Image Credit: Canva

കഴിഞ്ഞ ദിവസം ഇസ്രയേൽ യുദ്ധവിമാനങ്ങൾ സിറിയയിലെ ഹോംസിലെ ഒരു വ്യോമസേനാ താവളവും സൈനിക ബാരക്കും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ആക്രമിച്ചതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) അറിയിച്ചു. ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ (ജിഎസ്എഫ്) പ്രധാന കപ്പലായ ‘ഫാമിലി ബോട്ടി’നുനേരെയും ആക്രമണം നടന്നിരുന്നു.

പിന്നിൽ ഒറ്റ ക്യാമറ മാത്രം, വില 1,19,900 രൂപ,’ഏറ്റവും മെലിഞ്ഞ’ ഐഫോണ്‍ എയർ; ഇതെന്തിന് വാങ്ങണം

ലക്ഷ്യമിടുന്നത് ശത്രുക്കളുടെ സൈനിക സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും മാത്രമാണെന്ന് ഇസ്രയേൽ പറയുമ്പോഴും, ഇത്തരം ആക്രമണങ്ങളിൽ സാധാരണക്കാർക്കും പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഗാസ നഗരത്തിൽ ഇസ്രയേൽ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. ഈ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *