Breaking
12 Feb 2026, Thu

24 ലക്ഷം കോടി രൂപ ഒലിച്ചുപോകാൻ കാരണമായ അന്ത്രോപിക് ടൂൾ; സോഫ്റ്റ്‌വെയർ ലോകത്ത് ‘പ്ലഗിൻ’ സുനാമി!

ടെക് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തകർച്ചയ്ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. സാസ്‌മേഖലയുടെ വിനാശകാരി ‘SaaSpocalypse’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തകർച്ചയിൽ വെറും ഒരു ദിവസം കൊണ്ട് സോഫ്റ്റ്‌വെയർ കമ്പനികൾക്ക് നഷ്ടപ്പെട്ടത് ഏകദേശം 285 ബില്യൺ ഡോളറാണ് (ഏകദേശം 24 ലക്ഷം കോടി രൂപ) ആണ്. ഇതിനെല്ലാം കാരണമായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് (Anthropic) പുറത്തിറക്കിയ 11 ഓപ്പൺ സോഴ്‌സ് പ്ലഗിനുകളുമെന്നത് വിചിത്രമായി തോന്നാം

കടലിലേക്ക് ആണ്ടുപോയ അദ്ഭുതലോകം! സാന്റോറിനി തന്നെയോ അറ്റ്ലാന്റിസ് ?

എന്താണ് ക്ലോഡ് കൗവർക്ക്?

ഈ വർഷം ജനുവരി ആദ്യവാരം ആന്ത്രോപ്പിക് പുറത്തിറക്കിയ ഒരു ‘ഏജന്റിക്’ (Agentic) AI അസിസ്റ്റന്റാണ് ക്ലോഡ് കൗവർക്ക്. പ്രോഗ്രാമിങ് അറിയാത്ത സാധാരണ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഫയലുകൾ വായിക്കുക, ഫോൾഡറുകൾ ക്രമീകരിക്കുക, ഡോക്യുമെന്റുകൾ തയ്യാറാക്കുക, സങ്കീർണ്ണമായ ജോലികൾ ഘട്ടം ഘട്ടമായി സ്വയം ചെയ്തു തീർക്കുക എന്നതൊക്കെ ഉപയോക്താവിന്റെ അനുവാദത്തോടെനിങ്ങളുടെ കംപ്യൂട്ടർ ജോലികൾ ഒരു സഹായിയെപ്പോലെ ഇത് ചെയ്തു തരും.

ജനുവരി 30ന് കൗവർക്കിനായി ആന്ത്രോപ്പിക് 11 പ്ലഗിനുകൾ പുറത്തിറക്കി. സെയിൽസ്, മാർക്കറ്റിങ്, ഫിനാൻസ്, ബയോളജി റിസർച്ച് തുടങ്ങി വിവിധ മേഖലകൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ ഫയലുകളാണിവ. ഇതിൽ ലീഗൽ (Legal) പ്ലഗിൻ ആണ് വിപണിയിൽ പരിഭ്രാന്തി പടർത്തിയത്.

ADVERTISEMENT

എന്തുകൊണ്ട് ഈ പ്ലഗിൻ ഇത്ര അപകടകാരിയായി?

ഈ ഒരു ചെറിയ പ്ലഗിൻ ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ക്ലോഡിന് ചെയ്യാൻ സാധിക്കും:

∙കരാറുകൾ പരിശോധിക്കുക (Contract Review).എൻ.ഡി.എ (NDA) ഫയലുകൾ തരംതിരിക്കുക.

∙നിയമപരമായ നിയന്ത്രണങ്ങൾ (Compliance) പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക

∙ലീഗൽ ബ്രീഫിംഗുകൾ തയ്യാറാക്കുക

.നിയമോപദേശമല്ല നൽകുന്നതെന്ന് ആന്ത്രോപ്പിക് വ്യക്തമാക്കിയെങ്കിലും, വമ്പൻ നിയമസഹായ കമ്പനികളായ തോംസൺ റോയിട്ടേഴ്‌സ് (15% ഇടിവ്), ലീഗൽസൂം (20% ഇടിവ്) എന്നിവയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.

എന്താണ് ഈ ‘SaaSpocalypse’?

പണ്ട് വമ്പൻ സോഫ്റ്റ്‌വെയർ കമ്പനികൾ എഐയെ തങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരു ടൂൾ ആയിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആന്ത്രോപ്പിക് നേരിട്ട് ഈ സേവനങ്ങൾ നൽകാൻ തുടങ്ങിയതോടെ, സോഫ്റ്റ്‌വെയർ കമ്പനികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി.

ADVERTISEMENT

ഇന്ത്യൻ ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ എന്നിവയുടെ എഡിആറുകളും (ADR) ഇതോടെ ഇടിവ് രേഖപ്പെടുത്തി. സെയിൽസ്‌ഫോഴ്‌സ്, അഡോബി, ഡോക്യുസൈൻ തുടങ്ങിയ വമ്പന്മാരും ഈ തകർച്ചയിൽ നിന്ന് രക്ഷപെട്ടില്ല

ആന്ത്രോപ്പിക്കിന്റെ കുതിപ്പ്

വെറും മൂന്ന് ആഴ്ച കൊണ്ടാണ് ആന്ത്രോപ്പിക് തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ ഇത്രത്തോളം കരുത്തുറ്റതാക്കിയത്. അവരുടെ Claude Code എന്ന ടൂൾ മെയ് മാസത്തിൽ പുറത്തിറങ്ങി നവംബറായപ്പോഴേക്കും 1 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു. നിലവിൽ 350 ബില്യൺ മൂല്യത്തിൽ 20 ബില്യൺ നിക്ഷേപം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ചുരുക്കത്തിൽ, സങ്കീർണ്ണമായ പുതിയ സാങ്കേതികവിദ്യയേക്കാൾ ഉപരിയായി, നിലവിലുള്ള ക്ലോഡ് എഐയെ എങ്ങനെ പ്രായോഗികമായി ഓഫീസുകളിൽ ഉപയോഗിക്കാം എന്ന് കാണിച്ചു കൊടുത്തതാണ് ആഗോള വിപണിയെ പിടിച്ചുലച്ചത്.

42 ലക്ഷം രൂപയോളം വിലയുള്ള ഇറാനിയൻ ഡ്രോണിനെ തകർക്കാൻ അമേരിക്കയുടെ 3 കോടി വിലയുള്ള മിസൈൽ, ചെലവേറിയ പോരാട്ടം!

ADVERTISEMENT

Follow the Topics

Technology News

Latest News

Artificial Intelligence

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *