Breaking
22 Jun 2025, Sun

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ പുതിയ രണ്ട് മോഡലുകൾ കൂടി പുറത്തിറക്കി- Rado watches

ന്യൂഡല്‍ഹി: മാസ്റ്റർ ഓഫ് മെറ്റീരിയൽസ് എന്നറിയപ്പെടുന്ന സ്വിസ് വാച്ച് നിർമ്മാതാവായ റാഡോ രണ്ട് മികച്ച ടൈംപീസുകൾ പുറത്തിറക്കി. ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ, സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി എന്നീ പുതിയ ടൈംപീസുകൾ ബോളിവുഡ് സൂപ്പർതാരങ്ങളായ ഹൃത്വിക് റോഷനും കത്രീന കൈഫും ചേർന്നാണ് അവതരിപ്പിച്ചത്. ഏറ്റവും പ്രിയപ്പെട്ട അവസരങ്ങൾ അവിസ്മരണീയമാക്കുവാൻ സമ്മാനങ്ങൾ നൽകുന്നതിന് അനുയോജ്യമായ രണ്ട് മികച്ച ടൈംപീസുകൾ ആയിട്ടാണ് ഇവയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ബ്ലാക്ക് മോണോബ്ലോക്ക് കെയ്സിൽ റോസ്-ഗോൾഡിൽ അലങ്കാരങ്ങൾ ചെയ്തിട്ടുള്ള റാഡോ ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ വാച്ചാണ് ഹൃത്വിക് റോഷൻ അവതരിപ്പിച്ചത്. കറുപ്പ് ഛായ നൽകിയിട്ടുള്ള ബോക്‌സ് ആകൃതിയിലുള്ള ഇന്ദ്രനീലക്കല്ലിൻ്റെ പശ്ചാത്തലത്തിൽ വ്യക്തമായി കാണാവുന്ന കറുപ്പ് സൂപ്പർ-ലൂമിനോവയ്ക്കും റോസ് ഗോൾഡ് നിറം പൂശിയ സൂചികൾക്കും അക്കങ്ങൾക്കുമപ്പുറം, റാഡോ കാലിബർ R808 ഓട്ടോമാറ്റിക്കിൻ്റെ റോസ് ഗോൾഡ് നിറമുള്ള സെൻ്റർ വീൽ ബ്രിഡ്ജ് കാണാനാവും ഈ വാച്ചിൽ.

റോസ്-ഗോൾഡ് നിറത്തിലുള്ള കെയ്‌സും 12 രത്നാങ്കിതമായ അക്കങ്ങൾ ഉൾക്കൊള്ളുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള മദർ-ഓഫ്-പേൾ ഡയലും സ്വാഭാവിക ചലനത്തിൻ്റെ കാഴ്ച മനോഹരമായി അടയാളപ്പെടുത്തുന്ന റാഡോ കാലിബർ R734 ഉം ഉൾകൊള്ളുന്നതാണ് റാഡോ സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി.

Content retrieved from: https://anweshanam.com/849903/rado-watches/.

By admin

Leave a Reply

Your email address will not be published. Required fields are marked *