Breaking
19 Feb 2026, Thu

സുന്ദർ പിച്ചൈയുടെ വമ്പന്‍ പ്രഖ്യാപനം; സമുദ്ര കേബിൾ ശൃംഖല, 1,500 കോടി ഡോളറിന്റെ ഡാറ്റ സെന്ററും ഇന്ത്യയിൽ!

ന്യൂഡൽഹി ∙ വിശാഖപട്ടണത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ് ആരംഭിക്കുന്നതിന്റെ ഭാഗമായി കടലിനടിയിലൂടെ 3 കേബിൾ ശൃംഖല കൂടി സ്ഥാപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. എഐ ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 5 വർഷത്തിനിടെ 1,500 കോടി ഡോളർ ചെലവിലാണ് ഗൂഗിൾ വമ്പൻ എഐ ഡേറ്റാസെന്റർ ആരംഭിക്കുന്നത്. യുഎസിനു പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഹബ് ആണിത്.

വമ്പൻ പ്രഖ്യാപനങ്ങളുമായി സുന്ദർ പിച്ചൈ: സമുദ്ര കേബിൾ ശൃംഖലയും 30 ദശലക്ഷം ഡോളറിന്റെ എഐ ഫണ്ടും ഇന്ത്യയ്ക്കായി

യുഎസും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ‘അമേരിക്ക–ഇന്ത്യ കണക്ട്’ എന്ന പേരിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. വിശാഖപട്ടണത്തെ രാജ്യാന്തര കേബിൾ ഗേറ്റ്‍വേ ആക്കി മാറ്റും. വിശാഖപട്ടണത്തു നിന്ന് സിംഗപ്പൂർ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുമായിരിക്കും പുതിയ കേബിളുകൾ. ഇത് നിലവിലുള്ള മറ്റു കേബിളുകളുമായി ബന്ധിപ്പിക്കുന്നതോടെ രാജ്യാന്തര കണക്ടിവിറ്റി ശക്തിപ്പെടും. പുതിയ ഡേറ്റാസെന്ററിന്റെ പ്രവർത്തനത്തിന് ഒരു ഗിഗാവാട്ട് വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനുള്ള നൂതന ഊർജ ഉൽപാദന സംവിധാനങ്ങളും എഐ ഹബ്ബിന്റെ ഭാഗമാണ്.

ഗൂഗിളിന്റെ മറ്റു പ്രഖ്യാപനങ്ങൾ

എഐ പ്രഫഷനൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം: എഐ പഠിക്കാനുള്ള പുതിയ ഗൂഗിൾ കോഴ്സ്. ഒരു മാസം കൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ 1,699 രൂപയാണ് ഫീസ്. വിദ്യാർഥികളിലേക്ക് എത്തിക്കാനായി ഇന്ത്യയിലെ വാധ്‍വാനി എഐ എന്ന സ്ഥാപനവുമായി ചേർന്ന് സ്കോളർഷിപ്പുകൾ നൽകും. വിവരങ്ങൾക്ക്: grow.google/aicert

ചൈനീസ് റോബട്ടിനെ ‘ഓറിയോൺ’ ആക്കി; വിവാദ പ്രഫസർ നേഹയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ‘ഓപ്പൺ ടു വർക്ക്’

ഇന്നവേഷൻ ഇംപാക്ട്

ചാലഞ്ച്: പൊതുസേവനങ്ങളിൽ എഐയുടെ ഉപയോഗം ശക്തിപ്പെടുത്താനുള്ള ചാലഞ്ച്. നോൺ–പ്രോഫിറ്റ്, അക്കാദമിക സ്ഥാപനങ്ങൾക്ക് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രപ്പോസിൽ നൽകാം. തിരഞ്ഞെടുക്കുന്നവയ്ക്ക് 30 ലക്ഷം ഡോളർ വരെ ഫണ്ടിങ്ങും സാങ്കേതികസഹായവും ഗൂഗിൾ നൽകും. ഏപ്രിൽ 3 വരെ അപേക്ഷിക്കാം. ലിങ്ക്: g.co/impactchallenge/aigov

ADVERTISEMENT

എഐ ഫോർ സയൻസ്

ചാലഞ്ച്: ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എഐ പ്രോജക്ടുകൾക്ക് 30 ലക്ഷം ഡോളറിന്റെ വരെ ഫണ്ടിങ് നൽകും. ആരോഗ്യം, ലൈഫ് സയൻസസ്, ദുരന്ത പ്രതിരോധം, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിൽ നൊബേൽ സമ്മാനത്തിനു പരിഗണിക്കാൻ തക്ക യോഗ്യതയുള്ള പ്രപ്പോസലുകളാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 17 വരെ അപേക്ഷിക്കാം. ലിങ്ക്: google.org/impact-challenges/ai-science/

ഡീപ്മൈൻഡ്: ഇന്ത്യയിലെ സർക്കാരിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളുമായി ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈൻഡ് കൈകോർക്കും. ശാസ്ത്രഗവേഷണത്തിന് അത്യാധുനിക എഐ മോഡലുകൾ അടക്കം നൽകും. ഇന്നവേഷൻ ഹബ്ബുകൾക്ക് ജെൻഎഐ അസിസ്റ്റന്റ് സൗകര്യവുമൊരുക്കും.

കർമയോഗി ഭാരത്: സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള കേന്ദ്രസർക്കാരിന്റെ പരിശീലന സംവിധാനമായ മിഷൻ കർമയോഗി പ്ലാറ്റ്ഫോമിനു ഗൂഗിൾ ക്ലൗഡുമായി സഹകരണം. പഴയ കാല പരിശീലന രേഖകൾ ഡിജിറ്റൈസ് ചെയ്ത സേർച് ചെയ്തെടുക്കാവുന്ന രീതിയിലേക്കു മാറ്റും.

By admin

Leave a Reply

Your email address will not be published. Required fields are marked *