Breaking
19 Feb 2026, Thu

സിനിമ ഇഷ്ടമായില്ലേ, എങ്കില്‍ ക്ലൈമാക്സ് മാറ്റാം, ഈ ടെക്നോളജി ഉടനെത്തുമോ? ടെക്സ്പെക്റ്റേഷൻസിൽ അറിയാം

കാണാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ? എങ്കിൽ അത് അവിടെവെച്ചുതന്നെ മാറ്റാൻ കാണികൾക്ക് സാധിച്ചാലോ? സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ഒരു മിനിറ്റിൽ നിങ്ങളുടെ അപേക്ഷകൾ അപ്രൂവ്ഡ് ആയാലോ? ആശുപത്രിയിൽ പോകാതെ തന്നെ വീട് ഒരു അത്യാധുനിക മെഡിക്കൽ ലാബായി മാറിയാലോ? ഇതൊക്കെ കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം, പക്ഷേ 2030-ഓടെ മലയാളിയുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളാണിവ.

What you should read next

‘ടെക്സ്പെക്റ്റേഷൻസ് 2026’ കൊച്ചിയിൽ, റജിസ്റ്റർ ചെയ്യുന്നവരെ കാത്തിരിക്കുന്നത് 2030-ലെ ലോകം!

സാങ്കേതിക ലോകത്തെ വമ്പൻ മാറ്റങ്ങളും അവയുടെ പ്രായോഗിക സാധ്യതകളും ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ്’ (Techspectations) പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ‘ക്രിസ്റ്റൽ ബോളിങ് 2030’ (Crystal Balling 2030) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി, ഭാവിയിലെ കേരളം എങ്ങനെയായിരിക്കും എന്നതിന്റെ കൃത്യമായ രൂപരേഖ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.

അമ്പരപ്പിക്കുന്ന 5 മാറ്റങ്ങൾ: 2030-ൽ സംഭവിക്കാൻ പോകുന്നത്

സിനിമയുടെ നിയന്ത്രണം കാണികളിലേക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവത്തോടെ, സിനിമയുടെ ഗതിയും ക്ലൈമാക്സും മാറ്റാൻ പ്രേക്ഷകർക്ക് സാധിക്കുന്ന ‘ഇന്ററാക്ടീവ് സിനിമകൾ’ യാഥാർത്ഥ്യമായേക്കും. ഇത്തരം വിഷയത്തിൽ ജയസൂര്യയും രമേഷ് പിഷാരടിയും നവ്യ നായരും സംസാരിക്കും.

ADVERTISEMENT

മിനിറ്റുകൾക്കുള്ളിൽ സർക്കാർ സേവനങ്ങൾ: ബ്ലോക്ക് ചെയിൻ, AI സാങ്കേതികവിദ്യകളിലൂടെ ചുവപ്പുനാടകളില്ലാതെ അപേക്ഷകൾ തൽക്ഷണം അംഗീകരിക്കപ്പെടുന്ന ഡിജിറ്റൽ ഗവേണൻസ് സംവിധാനം സാധ്യമാകുമെയെന്ന് സാങ്കേതിക വിദ്യകളുടെ ഭാവിയെപ്പറ്റിയുള്ള സെക്ഷനില്‍ ചർച്ചകളുണ്ടാകും.

What you should read next

അനുരാജ് എന്നൈ: കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി ഒരു ടെക്‌നോളജിസ്റ്റ്

ആശുപത്രി ഇനി വീട്ടിൽത്തന്നെ: ഹെൽത്ത് ടെക് വിപ്ലവം വഴി ശരീരത്തിലെ മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കാനും വിദഗ്ധ ചികിത്സ വീട്ടിലിരുന്ന് തന്നെ ഉറപ്പാക്കാനും സാധിക്കുന്ന കാലം വരുമോയെന്ന് Personalized Health Tech: AI-Driven Wellness, Genomics & the Future of Preventive Care എന്ന സെഷനിൽ ചർച്ചകളുണ്ടാകും.

ഡിജിറ്റൽ, സ്മാർട് ജീവിതം: കൃഷി മുതൽ ഗതാഗതം വരെ എല്ലാ മേഖലകളിലും ഡാറ്റയും സെൻസറുകളും ഉപയോഗിച്ചുള്ള കൃത്യതയാർന്ന ഇടപെടലുകളെക്കുറിച്ചും വിവിധ പാനൽ ചർച്ചകൾ അരങ്ങേറും.

തൊഴിൽ വിപ്ലവം: പുതിയ കാലത്തെ സ്റ്റാർട്ടപ്പുകൾ എങ്ങനെ മലയാളിയുടെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കുമെന്ന് ഉച്ചകോടി ചർച്ച ചെയ്യും.

ADVERTISEMENT

എവിടെ, എപ്പോൾ?

ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധർ ഒത്തുചേരുന്ന ഈ മഹാസംഗമം അരങ്ങേറുന്നത്.

തീയതി: 2026 ഫെബ്രുവരി 27

വേദി: ഹോട്ടൽ ക്രൗൺ പ്ലാസ, കൊച്ചി

ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, ഫിൻടെക്, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ലോകത്തെ നയിക്കുന്നവർ ഈ ഉച്ചകോടിയിൽ സംസാരിക്കും. വരാനിരിക്കുന്ന ദശകത്തിൽ സാങ്കേതികവിദ്യ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുമെന്ന് നേരിട്ടറിയാൻ ടെക്സ്പെക്റ്റേഷൻസ് വഴിയൊരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി സന്ദർശിക്കുക: www.techspectations.com

By admin

Leave a Reply

Your email address will not be published. Required fields are marked *