Breaking
29 Apr 2025, Tue

സാറ്റ്ലൈറ്റ് കണക്റ്റിവിറ്റി: ഐഫോണ്‍ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലേക്ക്

കാലിഫോര്‍ണിയ: ആപ്പിള്‍ അതിന്റെ സ്മാര്‍ട്ട് വാച്ചിലേക്ക് സാറ്റലൈറ്റ് കണക്ഷനുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. സാറ്റലൈറ്റ് ശേഷി അടുത്ത വര്‍ഷം ആപ്പിള്‍ വാച്ചിന്റെ ടോപ്പ്-ഓഫ് -ലൈന്‍ മോഡലിലേക്ക് വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

സ്മാര്‍ട്ട് വാച്ച് ഉപയോക്താക്കള്‍ക്ക് സെല്ലുലാര്‍ അല്ലെങ്കില്‍ വൈ-ഫൈ കണക്ഷന്‍ ഇല്ലാത്തപ്പോള്‍ ഗ്ലോബല്‍സ്റ്റാര്‍ ഇങ്കിന്റെ ഉപഗ്രഹങ്ങള്‍ വഴി ഓഫ്-ദി-ഗ്രിഡ് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാങ്കേതികവിദ്യ അനുവദിക്കും. എന്നാല്‍ ആപ്പിള്‍ കമ്പനി ഈ വിവരങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2025ല്‍ ഇറങ്ങാനിരിക്കുന്ന ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലായിരിക്കും സാറ്റ്ലൈറ്റ് കണക്ഷന്‍ ഉള്‍പ്പെടുത്തുക. സെല്ലുലാര്‍ കണക്ഷനോ വൈഫൈയോ ഇല്ലാത്തയിടങ്ങളില്‍ ഗ്ലോബല്‍സ്റ്റാര്‍ കൃത്രിമ ഉപഗ്രഹം വഴിയാണ് ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസേജ് അയക്കാന്‍ കഴിയുക.

2022ല്‍ ഐഫോണ്‍ 14ലൂടെ ആപ്പിള്‍ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ വാച്ചിലേക്ക് ഉപഗ്രഹ കണക്റ്റിവിറ്റി എത്തിയുമില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായിരുന്നു ഐഫോണ്‍ 14ലുണ്ടായിരുന്നത്.

ഐമെസേജ് വഴി ആര്‍ക്കും ടെക്സ്റ്റ് മെസേജ് അയക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഫീച്ചര്‍ ഈ വര്‍ഷം ആപ്പിള്‍ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. സാറ്റ്ലൈറ്റ് കണക്റ്റിവിറ്റി സാധ്യമാവുന്ന ആദ്യ വാച്ചാണ് ആപ്പിള്‍ വാച്ച്.

ഉപഗ്രഹ കണക്റ്റിവിറ്റിക്ക് പുറമെ രക്തസമ്മര്‍ദം അളക്കാനുള്ള ഫീച്ചര്‍ ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലേക്ക് കൊണ്ടുവരാനും ആപ്പിള്‍ പണിപ്പുരയിലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടോ എന്നറിയാന്‍ ഈ വാച്ച് കയ്യില്‍ ധരിക്കുക വഴി സാധിക്കും.

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്ന നിലയിലും ആരോഗ്യ നിരീക്ഷണ ഡിവൈസുകള്‍ എന്ന നിലയിലും ഐഫോണിനും ആപ്പിള്‍ വാച്ചുകള്‍ക്കുമുള്ള പ്രശസ്തി വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലേക്ക് 2025ല്‍ വരിക.

നിലവില്‍ ആപ്പിള്‍ വാച്ചുകളില്‍ ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനം, ഇസിജി റീഡിംഗ്, ഫാള്‍ ഡിറ്റക്ഷന്‍ തുടങ്ങിയ ആരോഗ്യ ഫീച്ചറുകളുണ്ട്.

Content retrieved from: https://www.livenewage.com/satellite-connectivity-iphone-features-to-apple-watch-3g7s/.

By admin

Leave a Reply

Your email address will not be published. Required fields are marked *