Breaking
21 Feb 2026, Sat

സാംസങ് കേരളത്തിലെ സേവന ശൃംഖല ശക്തിപ്പെടുത്തുന്നു: 40-ാമത് സ്മാർട്ട്ഫോൺ സേവന കേന്ദ്രം ആരംഭിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, കേരളത്തിൽ തങ്ങളുടെ 40-ാമത് സ്മാർട്ട്ഫോൺ സേവന കേന്ദ്രം ആരംഭിച്ചതായി അറിയിച്ചു. എറണാകുളത്തെ ലുലു മാളിന് സമീപം ഇടപ്പള്ളിയിലാണ് പുതിയ പ്രീമിയം സേവന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഈ പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ, സംസ്ഥാനത്തെ സാംസങ് എക്സ്പീരിയൻസ് സ്റ്റോറുകളിലെ 10 സേവന വിഭാഗങ്ങൾ ഉൾപ്പെടെ, കേരളത്തിലെ മൊത്തം സാംസങ് സേവന കേന്ദ്രങ്ങളുടെ എണ്ണം 50 ആയി ഉയർന്നു.

പരമ്പരാഗത സേവന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആധുനിക സൗകര്യങ്ങളുള്ള ഒരു ലോഞ്ച് ശൈലിയിലാണ് പുതിയ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങളും, വയർലെസ് ചാർജിങ് സ്റ്റേഷനുകളും, വലിയ ഡിജിറ്റൽ ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.

ഏരിയ 51ലെ രഹസ്യം: ലോകത്തിലെ ഏറ്റവും നിഗൂഢമായ സൈനിക കേന്ദ്രം; അന്യഗ്രഹജീവികളുണ്ടോ അവിടെ?

കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി, ഉപഭോക്താക്കൾക്ക് ഓൺലൈനായി അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. സ്മാർട്ട്ഫോണുകളുടെ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ADVERTISEMENT

പുതിയ സേവന കേന്ദ്രത്തിന്റെ ആരംഭം, കേരളത്തിലെ വിപണിയോടുള്ള സാംസങ്ങിൻ്റെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവാണെന്ന് സാംസങ് ഇന്ത്യയുടെ ഉപഭോക്തൃ സംതൃപ്തി വിഭാഗം വൈസ് പ്രസിഡന്റ് സുനിൽ കട്ടിൻഹ പറഞ്ഞു.

ചന്ദ്രനിൽ തൊട്ടിറങ്ങിയ ആദ്യപേടകം…ലൂണ 9 ഇറങ്ങിയ സ്ഥലം കണ്ടെത്തിയെന്ന് ഗവേഷകർ

കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി കമ്പനി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക ലനം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം 3,000-ത്തിലധികം സേവന കേന്ദ്രങ്ങളുള്ള സാംസങ്, ഇന്ത്യയിലെ ഏറ്റവും വലിയ സേവന ശൃംഖലകളിലൊന്നാണ്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *