Breaking
11 Feb 2026, Wed

ശത്രുവിന്റെ ഉറക്കം കെടുത്തുന്ന ‘വൂളർ തടാകത്തിലെ മുതലകൾ’;ഭീകരർ ഇവരെ ഭീതിയോടെ വിളിക്കുന്നത് ‘ദാഡിവാലാ ഫൗജ്’!

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ് വൂളർ തടാകം,ഏകദേശം 30 മുതൽ 260 ചതുരശ്ര കിലോമീറ്റർ വരെ ഇതിന്റെ വിസ്തൃതി മാറിക്കൊണ്ടിരിക്കും. ഝലം നദി ഈ തടാകത്തിലൂടെയാണ് ഒഴുകുന്നത്. ഒരു കാലത്ത് ഭീകരർക്ക് അതിർത്തി കടക്കാനും ആയുധങ്ങൾ ഒളിപ്പിക്കാനുമുള്ള സുരക്ഷിത കേന്ദ്രമായിരുന്നു ഈ തണുത്തുറഞ്ഞ തടാകം. എന്നാൽ 1990-കളുടെ പകുതിയോടെ ഇന്ത്യൻ സൈന്യം ഈ പ്രദേശം മാർക്കോസ് കമാൻഡോകൾക്ക് കൈമാറി. അതിനുശേഷം വൂളറിന്റെ ചരിത്രം മാറി.

ആകാശത്ത് ഇന്ത്യയുടെ ‘സർവാധിപത്യം’; 114 റഫാലുകൾ കൂടി വരുന്നു! ഇനി ഏഷ്യയിലെ ഏറ്റവും വമ്പൻ വ്യോമസേന

ശൈത്യകാലത്ത് വൂളർ തടാകത്തിലെ താപനില -5°C മുതൽ -10°C വരെ താഴാറുണ്ട്. രാത്രികാലങ്ങളിൽ ഇത് ഇനിയും കുറയാം. തടാകത്തിലെ വെള്ളം പലപ്പോഴും മഞ്ഞുപാളികളായി മാറാറുണ്ട്. ഇത്രയും തണുത്ത വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങിക്കിടക്കുക എന്നത് സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷേ അതിശൈത്യത്തെ അതിജീവിച്ച്, വെള്ളത്തിനടിയിലൂടെ നിശബ്ദരായി വന്ന് ശത്രുവിനെ വേട്ടയാടാനൊരു സംഘമെത്തി. ഇവരുടെ മികവ് കണ്ട് ഭീകരർ ഇവരെ വിളിച്ചത് “തടാകത്തിലെ മുതലകൾ” എന്നാണ്.

ഇന്ത്യൻ പ്രതിരോധ സേനയുടെ കുന്തമുന ഏതാണെന്ന് ചോദിച്ചാൽ തർക്കമില്ലാതെ പറയാവുന്ന ഒരു പേരുണ്ട് – MARCOS (Marine Commandos). കരയിലും വിമാനത്തിലും കടലിന്റെ അഗാധതയിലും ഒരുപോലെ പൊരുതാൻ ശേഷിയുള്ള ഇവർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിൽ ഒന്നാണ്. 1987-ൽ രൂപീകരിച്ച ഈ വിസ്മയ സേനയുടെ കരുത്തും അവർ കടന്നുപോകുന്ന അതികഠിനമായ പരിശീലന രീതികളും ഇന്നും സാധാരണക്കാർക്ക് ഒരത്ഭുതമാണ്.: കടലിലും കരയിലും മാത്രമല്ല, ഇവർ പാരച്യൂട്ട് ഉപയോഗിച്ച് ആകാശത്തുനിന്ന് ശത്രുപാളയത്തിലേക്ക് ചാടിവീഴാനും (HALO/HAHO jumps) അതിവിദഗ്ദ്ധരാണ്.

മരണത്തെ തോൽപ്പിക്കുന്ന പരിശീലനം: ‘ഹെൽ വീക്ക്’

മാർക്കോസ് കമാൻഡോ ആകുക എന്നത് ഏതൊരു സൈനികന്റെയും സ്വപ്നമാണെങ്കിലും അതിൽ വിജയിക്കുന്നത് വെറും 10-15 ശതമാനം പേർ മാത്രമാണ്.

ഹെൽ വീക്ക് (Hell Week): പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നരകതുല്യമായ ഒരാഴ്ച. ദിവസങ്ങളോളം ഉറക്കമില്ലാതെ, കഠിനമായ ശാരീരിക അധ്വാനത്തിലൂടെ സൈനികന്റെ മാനസികവും ശാരീരികവുമായ കരുത്ത് ഇവിടെ പരീക്ഷിക്കപ്പെടുന്നു.

ADVERTISEMENT

ഡെത്ത് ക്രോൾ (Death Crawl): 25 കിലോ ഭാരമുള്ള ബാഗും പേറി മുട്ടറ്റം ചെളിയിലൂടെ 800 മീറ്റർ ഇഴഞ്ഞുനീങ്ങുന്ന ഈ ഘട്ടം കടക്കാൻ അസാമാന്യമായ ഇച്ഛാശക്തി വേണം.

അണ്ടർ വാട്ടർ ട്രെയിനിങ്: കൈകാലുകൾ കെട്ടിയിട്ട നിലയിൽ വെള്ളത്തിൽ നീന്താനും, ശ്വാസം അടക്കിപ്പിടിച്ച് കടലിനടിയിൽ സ്ഫോടനങ്ങൾ നടത്താനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു.

ശത്രുക്കൾ ഭയക്കുന്ന ‘താടിക്കാരൻ പട്ടാളം’ (Dadiwala Fauj)

ഭീകരർക്കെതിരെ പോരാടുമ്പോൾ ഇവർ താടി വളർത്താറുണ്ട്. പ്രദേശവാസികളുമായി അലിഞ്ഞുചേരാൻ വേണ്ടിയാണിത്. മാർക്കോസ് കമാൻഡോകളുടെ സാന്നിധ്യം തിരിച്ചറിയുന്ന ഭീകരർ ഇവരെ ഭീതിയോടെ വിളിക്കുന്ന പേരാണ് ‘ദാഡിവാലാ ഫൗജ്’

ചരിത്രം കുറിച്ച രഹസ്യ ഓപ്പറേഷനുകൾ

മാർക്കോസ് നടത്തിയ ഒട്ടുമിക്ക ഓപ്പറേഷനുകളും അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. എങ്കിലും പുറംലോകം അറിഞ്ഞ ചില പ്രധാന ദൗത്യങ്ങൾ ഇവയാണ്:

ADVERTISEMENT

ഓപ്പറേഷൻ പവൻ (1987): ശ്രീലങ്കയിലെ ഗുരുനഗറിൽ എൽ.ടി.ടി.ഇ കേന്ദ്രങ്ങൾ തകർക്കാൻ 12 കിലോമീറ്റർ കടലിലൂടെ നീന്തിച്ചെന്ന് സ്ഫോടനം നടത്തിയ മാർക്കോസ് സംഘത്തിന്റെ കഥ ഇന്നും പ്രതിരോധ ലോകത്ത് ചർച്ചയാണ്.

26/11 മുംബൈ ആക്രമണം: മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരർ തമ്പടിച്ചപ്പോൾ ആദ്യം ഓടിയെത്തിയതും നേരിട്ട് ഏറ്റുമുട്ടിയതും മാർക്കോസ് കമാൻഡോകളായിരുന്നു (ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ).

കടൽക്കൊള്ളക്കാർക്കെതിരെയുള്ള വേട്ട: സമീപകാലത്ത് ഏദൻ ഗൾഫിലും അറബിക്കടലിലും ചരക്കുകപ്പലുകൾ തട്ടിയെടുക്കാൻ ശ്രമിച്ച സൊമാലിയൻ കടൽക്കൊള്ളക്കാരെ നിഷ്പ്രഭരാക്കി ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു. 2024 മാർച്ചിൽ എം.വി റൂവൻ എന്ന കപ്പൽ മോചിപ്പിച്ചത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

അത്യാധുനിക ആയുധങ്ങൾ

ഇസ്രയേലിന്റെ Tavor TAR-21 അസൾട്ട് റൈഫിളുകൾ, വെള്ളത്തിനടിയിൽ വെടിവെക്കാൻ കഴിയുന്ന പ്രത്യേക തോക്കുകൾ (APS Amphibious Rifle), സ്‌നൈപ്പർ റൈഫിളുകൾ എന്നിവ മാർക്കോസിന്റെ ആയുധപ്പുരയിലെ കരുത്താണ്. ഭാവിയിൽ ഡ്രോണുകളും റോബോട്ടിക് സംവിധാനങ്ങളും സംയോജിപ്പിച്ചുള്ള ഐ.സി.എസ് (Integrated Combat System) കൂടി വരുന്നതോടെ ഇവർ കൂടുതൽ കരുത്തരാകും.

നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്

നിശബ്ദമായി വന്ന് ശത്രുവിനെ തകർത്ത്, ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ മടങ്ങുന്ന ഈ ‘അദൃശ്യ പോരാളികൾ’ ഇന്ത്യൻ തീരങ്ങളുടെ കരുത്തുറ്റ കാവൽക്കാരാണ്. ഇന്ത്യൻ സൈന്യത്തിൽ സ്പെഷ്യൽ ഫോഴ്സുകളിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിച്ച ചരിത്രപരമായ തീരുമാനവും അടുത്തകാലത്തുണ്ടായി. ഇപ്പോൾ വനിതാ ഓഫീസർമാർക്കും കഠിനമായ പരീക്ഷകൾ പാസായി മാർക്കോസിന്റെ ഭാഗമാകാൻ അവസരമുണ്ട്.

ADVERTISEMENT

ആദ്യകാലങ്ങളിൽ സൈനിക രഹസ്യങ്ങളുടെ ഭാഗമായി പരേഡുകളിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, പിന്നീട് യുവാക്കളെ സേനയിലേക്ക് ആകർഷിക്കാനും ഇന്ത്യയുടെ പ്രതിരോധ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കാനുമായി ഇവർ പരേഡിന്റെ ഭാഗമായി മാറി. കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ്, അത്യാധുനിക ആയുധങ്ങളുമായി ചുവടുവെക്കുന്ന മാർക്കോസ് കമാൻഡോകൾ ഇന്ത്യയുടെ ഓരോ പൗരനിലും അഭിമാനവും ശത്രുക്കളിൽ ഭീതിയും നിറയ്ക്കുന്നു. യുദ്ധക്കളത്തിലെന്ന പോലെ പരേഡിലും അവരുടെ അച്ചടക്കവും നിശ്ചയദാർഢ്യവും പ്രകടമാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *