ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചുകൊണ്ട് ഫെബ്രുവരി 17 ചൊവ്വാഴ്ച രാത്രിയോടെയാണ് (ഇന്ത്യയിൽ ബുധനാഴ്ച പുലർച്ചെ) ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് സേവനങ്ങൾ തടസ്സപ്പെട്ടത്. അമേരിക്കയിൽ മാത്രം ഏകദേശം 2.4 ലക്ഷത്തിലധികം ആളുകൾ തകരാർ റിപ്പോർട്ട് ചെയ്തപ്പോൾ, ഇന്ത്യയിൽ 17,000-ത്തിലധികം ഉപയോക്താക്കളെ ഇത് ബാധിച്ചു.
യൂട്യൂബ് ഹോം പേജ് ശൂന്യം, ലോകമെമ്പാടും പണിമുടക്കി: കാരണം അറിയാം
എന്താണ് യഥാർഥ കാരണം?
യൂട്യൂബിന്റെ ഔദ്യോഗിക വിശദീകരണം അനുസരിച്ച്, പ്ലാറ്റ്‌ഫോമിലെ ‘റെക്കമെൻഡേഷൻ സിസ്റ്റത്തിൽ’ (Recommendations System) ഉണ്ടായ സാങ്കേതിക പിഴവാണ് വിഡിയോകൾ ദൃശ്യമാകാതിരിക്കാൻ കാരണമായത്. ഈ സിസ്റ്റത്തിലെ തകരാർ മൂലം ഹോം പേജ്, സെർച്ച് റിസൾട്ടുകൾ എന്നിവ ശരിയായി ലോഡ് ആയില്ല.
പ്രധാനമായും ബാധിക്കപ്പെട്ട സേവനങ്ങൾ:യൂട്യൂബ് വെബ്സൈറ്റ് (YouTube.com)യൂട്യൂബ് മൊബൈൽ ആപ്പ്യൂട്യൂബ് മ്യൂസിക് (YouTube Music)യൂട്യൂബ് കിഡ്‌സ് (YouTube Kids)യൂട്യൂബ് ടിവി (YouTube TV
ADVERTISEMENT
“ഞങ്ങളുടെ റെക്കമെൻഡേഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നം മൂലം വീഡിയോകൾ കാണുന്നതിന് തടസ്സമുണ്ടായിരുന്നു. ഇപ്പോൾ എല്ലാ പ്ലാറ്റ്‌ഫോമുകളും സാധാരണ നിലയിലായിട്ടുണ്ട്. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി.” – ഗൂഗിൾ സപ്പോർട്ട് പേജിൽ ഈ സന്ദേശം പ്രത്യക്ഷപ്പെട്ടു.
What you should read next
യൂട്യൂബ് പണിമുടക്കിയതോടെ എപ്പോഴത്തെയുംപോലെ എക്സ് (X ) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ വലിയ പ്രതിഷേധവും പരിഹാസങ്ങളും ഉയർന്നു. #YouTubeDOWN എന്ന ഹാഷ്‌ടാഗ് ലോകമെമ്പാടും ട്രെൻഡിങായി.
യൂട്യൂബ് ഹോം പേജ് ശൂന്യം, ലോകമെമ്പാടും പണിമുടക്കി: കാരണം അറിയാം
ADVERTISEMENT
നിലവില് യൂട്യൂബ് സേവനങ്ങൾ നിലവിൽ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ആപ്പിൽ ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആപ്പ് ഒന്ന് അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പേജ് റീഫ്രഷ് ചെയ്യുകയോ ചെയ്താൽ മതിയാകും.

