അബുദാബി∙ പൊടിയും മൂടൽമഞ്ഞും കാരണം കാണാൻ കഴിയാതിരുന്ന റമസാൻ മാസപ്പിറവി കണ്ടെത്താൻ യുഎഇ ഉപയോഗിച്ചത് നിർമിതബുദ്ധി (എഐ) ഡ്രോൺ. ഭൂമിയിൽ നിന്നുള്ള തടസ്സങ്ങൾ മറികടന്ന് ഉയരത്തിൽ പറന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി നീങ്ങിയ ഡ്രോണുകൾ അമ്പിളിക്കലയെ കണ്ടുപിടിച്ച് ചിത്രവും ദൃശ്യവും പകർത്തി അധികൃതർക്ക് കൈമാറുകയായിരുന്നു.
‘ഓടിച്ചിട്ട് കുത്തി’ ; കേംബ്രിജിൽ വിദേശവിദ്യാർഥിയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്
Europe News
‘റിവേഴ്സ് ഡിസ്ക്രിമിനേഷൻ’: പുരുഷ ജീവനക്കാർക്ക് അവഗണന, കൊക്കക്കോള കുടുങ്ങി!
കാഴ്ചയെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികളെ മറികടക്കാനും കൃത്യമായ നിരീക്ഷണത്തിനും വ്യക്തത ഉറപ്പാക്കാനും എഐ ഡ്രോൺ നിരീക്ഷണത്തിലൂടെ സാധിച്ചുവെന്നതാണ് നേട്ടം. വിദൂര സ്ഥലങ്ങളെയും വ്യക്തമായി കാണാൻ കഴിയുന്ന സെൻസറുകളും നവീന ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്.
വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഒന്നിലേറെ എഐ ഡ്രോണുകൾക്ക് ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും വിവരങ്ങളും തത്സമയം വിശകലനം ചെയ്യാനും ഇവയ്ക്ക് സാധിച്ചു. എഐ ഡ്രോൺ ചന്ദ്രക്കല കണ്ടെത്താൻ സഹായിച്ചെങ്കിലുംഅന്തിമ തീരുമാനം എടുക്കുന്നതും പ്രഖ്യാപിക്കുന്നതും മാസപ്പിറവി നിരീക്ഷണ സമിതിയും യുഎഇ ഫത്‌വ കൗൺസിലും ചേർന്നാണ്.
ആധുനിക ശാസ്ത്രത്തെയും മതപരമായ കാഴ്ചപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 6 പ്രധാന നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ ഡ്രോൺ സംവിധാനം പ്രവർത്തിച്ചത്. ലോകത്ത് ആദ്യമായി യുഎഇയാണ് കഴിഞ്ഞ വർഷം മാസപ്പിറവി നിരീക്ഷണത്തിന് ഡ്രോണുകളും നിർമിത ബുദ്ധിയും ഉപയോഗിച്ചത്.
ADVERTISEMENT

