സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ബാറ്ററിയുടെ പെട്ടെന്നുള്ള ചാർജ് തീരൽ. പുതിയ ഫീച്ചറുകളും ഹൈ-റെസല്യൂഷൻ ഡിസ്‌പ്ലേകളും വരുമ്പോൾ അത് ബാറ്ററിയെ കൂടുതൽ ബാധിക്കുന്നു. എന്നാൽ ഫോണിലെ ചില സെറ്റിങ്‌സുകളിൽ മാറ്റം വരുത്തിയാൽ തന്നെ ചാർജ് നിൽക്കുന്ന സമയം ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കും.
ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് ആണ് ബാറ്ററി പെട്ടെന്ന് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ബ്രൈറ്റ്‌നസ് എപ്പോഴും ‘ഓട്ടോ’ മോഡിൽ ഇടുന്നത് വഴി വെളിച്ചത്തിനനുസരിച്ച് ഇത് ക്രമീകരിക്കപ്പെടും. കൂടാതെ, അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണുകളിൽ ‘ഡാർക്ക് മോഡ്’ ഉപയോഗിക്കുന്നത് ബാറ്ററി ലാഭിക്കാൻ ഏറെ സഹായിക്കും.
പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആപ്പുകളാണ് മറ്റൊരു വില്ലൻ. നമ്മൾ ഉപയോഗിക്കാത്ത സമയത്തും പല ആപ്പുകളും ഡാറ്റ സിങ്ക് ചെയ്യാനും ലൊക്കേഷൻ ട്രാക്ക് ചെയ്യാനും ബാറ്ററി ഉപയോഗിക്കാറുണ്ട്. ഫോണിലെ ‘ബാറ്ററി യൂസേജ്’ പരിശോധിച്ചാൽ ഏതൊക്കെ ആപ്പുകളാണ് കൂടുതൽ പവർ എടുക്കുന്നതെന്ന് മനസ്സിലാക്കാം. ആവശ്യമില്ലാത്ത ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് ആക്റ്റിവിറ്റി നിയന്ത്രിക്കുക.
ADVERTISEMENT
വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്തു വെക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ച് ലൊക്കേഷൻ സർവീസുകൾ പലപ്പോഴും ബാറ്ററി വേഗത്തിൽ തീർക്കാൻ കാരണമാകാറുണ്ട്. ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ ‘Always’ എന്നതിന് പകരം ‘While using the app’ എന്ന് നൽകാൻ ശ്രദ്ധിക്കുക.
ഫോണിലെ പവർ സേവിങ് മോഡുകൾ കൃത്യമായി ഉപയോഗിക്കുക എന്നതാണ് മറ്റൊരു വഴി. ബാറ്ററി 20 ശതമാനത്തിൽ എത്തുമ്പോൾ ഓട്ടോമാറ്റിക്കായി പവർ സേവിങ് മോഡിലേക്ക് മാറാനുള്ള ഓപ്ഷൻ എനേബിൾ ചെയ്യാം. കൂടാതെ, രാത്രി ഉറങ്ങുന്ന സമയത്ത് ഫോൺ എയർപ്ലെയിൻ മോഡിലിടുന്നത് ബാറ്ററി ലൈഫ് ദീർഘകാലം നിലനിൽക്കാൻ സഹായിക്കും.
ADVERTISEMENT

