ന്യൂഡൽഹി∙ 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇതിനായി 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമം ഭേദഗതി ചെയ്യും. അടുത്തിടെ ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൂർണമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമാനമായ രീതിയിൽ സമ്പൂർണ നിരോധനം ഇന്ത്യയിൽ ഏർപ്പെടുത്തിയേക്കില്ല.
What you should read next
സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം
Latest News
ചൊവ്വാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം വേണമെന്ന കാര്യത്തിൽ ഞങ്ങൾ ചർച്ചയിലാണെന്നും പല രാജ്യങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
നിലവിൽ ഇന്ത്യൻ നിയമങ്ങളിൽ കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഗോവ, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഫ്രാൻസും 15 വയസ്സിന് താഴെയുള്ളവർക്കുവേണ്ടി സമാനമായ നിരോധന ബിൽ പാസ്സാക്കിയിരുന്നു. നിലവിൽ യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുമുണ്ട്.
1 MINUTE AGO
ഫോണിലെ കുട്ടിക്കളി വേണ്ട! ഓസ്ട്രേലിയൻ മോഡൽ സോഷ്യൽ മീഡിയ നിയന്ത്രണത്തിലേക്ക് ഇന്ത്യ
Latest News
1 HOUR 15 MINUTES AGO
തട്ടുകടയിൽ ചായ കുടിക്കാനെത്തിയവർ ‘മാതൃകയായി’; 20ാം മിനിറ്റിൽ കുതിച്ചെത്തി അഗ്നിരക്ഷാ സേന
Latest News
1 HOUR 42 MINUTES AGO
‘ചവിട്ടി കഴുത്തൊടിക്കും’; റിസോർട്ടിലെത്തിയ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ
Latest News

