Breaking
13 Feb 2026, Fri

ഫെബ്രുവരി 25ന് സാംസങ് എസ്26 എത്തും, പിന്നാലെ ഐഫോണ്‍ 17ഇ, പിക്‌സല്‍ 10എയും; വില കൂടിയേക്കും!

ഈ വര്‍ഷം സ്മാര്‍ട്ഫോണ്‍ വിലകളില്‍ വര്‍ദ്ധനയുണ്ടായേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഫെബ്രുവരിയിലെ ചൂടന്‍ റിലീസുകള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാര്‍ട്ഫോണ്‍ പ്രേമികള്‍. ഇതുവരെ കേട്ടത് ശരിയാണെങ്കില്‍ അഞ്ച് ഫോണുകളാണ് ഈ മാസം പുറത്തിറക്കുക-സാംസങ് ഗ്യാലക്‌സി എസ്26 സീരിസ്, ആപ്പിള്‍ ഐഫോണ്‍ 17ഇ, ഗൂഗിള്‍ പിക്‌സല്‍ 10എ, മോട്ടറോള എജ്70 ഫ്യൂഷന്‍, ഐക്യൂ 15ആര്‍. വിലയ്ക്കു പുറമെയുമുണ്ട് ഇവയെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍:

പ്രഫഷണൽ ടച്ചുള്ള അടിപൊളി കാരിക്കേച്ചർ! സോഷ്യൽ മീഡിയയിൽ പുതിയ തരംഗം, ഭയക്കേണ്ടതുണ്ടോ?

സാംസങ് ഗ്യാലക്‌സി എസ്26 സീരിസ്

സ്മാര്‍ട്ഫോണുകള്‍ക്ക് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊണ്ടായിരിക്കും സാംസങ് ഗ്യാലക്‌സി എസ്26 സീരിസ് എത്തുക എന്നാണ് ശ്രുതി. ഗ്യാലക്‌സി എസ്26, ഗ്യാലക്‌സി എസ് 26പ്ലസ്, ഗ്യാലക്‌സി എസ് 26 അള്‍ട്രാ എന്നീ മോഡലുകള്‍ ഫെബ്രുവരി 25ന് പുറത്തിറക്കിയേക്കും. ചില ഫീച്ചറുകള്‍ കഴിഞ്ഞ വര്‍ഷത്തേ മോഡലുകള്‍ക്ക് സമാനമായേക്കാമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നിര്‍മ്മിത ബുദ്ധിക്ക് (എഐ) പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ കൂടുതല്‍ മെച്ചപ്പെട്ട പരിസ്ഥിതി സാംസങ് തങ്ങളുടെ ഫോണുകളില്‍ ഒരുക്കിയേക്കുമെന്നും പറയുന്നു. സാംസങ് എസ് 25 ഓഫറുകൾ അറിയാം.

എസ് 25 സീരീസ്

രണ്ട് പ്രധാന മാറ്റങ്ങള്‍

പുതിയ ഡിസ്‌പ്ലെ ടെക്‌നോളജിയുളള സ്‌ക്രീനുമായി ആയിരിക്കും ഗ്യാലക്‌സി എസ് 26 ഫോണുകള്‍ പുറത്തിറക്കുക എന്ന് കരുതപ്പെടുന്നു. ഫോണ്‍ ഉടമകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉതകുന്ന തരത്തിലായിരിക്കും ഇത്. മറ്റുള്ളവര്‍ നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിലേക്ക് നോക്കുന്നത് തടയാനുള്ള ശ്രമം ആയിരിക്കും ഇതെന്നു കരുതുന്നു.

99 രൂപയ്ക്ക് നത്തിങ് ഇയർബഡ്സ്, സിഎംഫ് ബഡ്സ് 2 പ്ലസ് സൗജന്യവും; വമ്പൻ ഓഫർ വിശദമായി അറിയാം

2എന്‍എം ചിപ്പുകള്‍

ADVERTISEMENT

സാംസങ് എസ് 26 കമ്പനി സ്വന്തമായി വികസിപ്പിച്ച എക്‌സിനോസ് 2600 2എന്‍എം ചിപ്പ് ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് കേള്‍വി. അതേസമയം, അള്‍ട്രാ മോഡലില്‍ ”ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 ഫോര്‍ ഗ്യാലക്‌സി” പ്രോസസര്‍ ആയിരിക്കാമത്രെ. സാംസങിന്റെ സ്വന്തം 2എന്‍എം നോഡ് കൂടെ ഉള്‍പ്പെടുത്തി ക്വാല്‍കം നിര്‍മ്മിച്ച പ്രൊസസര്‍ ആയിരിക്കുമത്രെ.

What you should read next

ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ ‘അർമാഡ’: ഇറാൻ അതിർത്തിയിലേക്ക് ‘രണ്ടാം പടക്കപ്പൽ’?

ഇതുവരെ കേള്‍ക്കുന്ന ഊഹാപോഹങ്ങള്‍ പ്രകാരംകഴിഞ്ഞ വര്‍ഷത്തെ വില തന്ന് പ്രതീക്ഷിക്കാം. എന്നാല്‍, വില വര്‍ദ്ധന പ്രവചിക്കുന്നവരും ഉണ്ട്.

ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 17ഇ കൊട്ടുംകുരവയുമില്ലാതെ ഫെബ്രുവരി 19ന് പരിചയപ്പെടുത്തിയേക്കും. കെട്ടിലും മട്ടിലും കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16ഇക്ക് സമാനമായിരിക്കും പുതിയ മോഡല്‍. പക്ഷെ, ഐഫോണ്‍ 17 സീരിസില്‍ ഉള്‍ക്കൊള്ളിച്ച എ19 പ്രൊസസറും, മാഗ്‌സെയ്ഫ് വയര്‍ലെസ് ചാര്‍ജിങും പുതിയ മോഡലില്‍ പ്രതീക്ഷിക്കുന്നു. വിലയും കഴിഞ്ഞ വര്‍ഷത്തേതു തന്നെ ആയിരിക്കാം. 6.1-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 10എ

ADVERTISEMENT

ഗൂഗിളിന്റെ ഈ വര്‍ഷത്തെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഐഫോണ്‍ 17ഇ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 18ന് പ്രതീക്ഷിക്കുന്നു. പിക്‌സല്‍ 10എയ്ക്ക് പരന്ന പിന്‍പ്രതലമാണ് ഉണ്ടാകുക എന്ന് ചില പ്രവചനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ 9എക്ക് അല്‍പ്പം ഉയര്‍ന്ന ക്യാമറാ ഐലണ്ട് ഉണ്ടായിരുന്നു.

കൂടാതെ, പിക്‌സല്‍ 9എയില്‍ ഉപയോഗിച്ച ടെന്‍സര്‍ ജി4 ചിപ്പായിരിക്കും ഉള്‍പ്പെടുത്തുക എന്നു പറയുന്നു. ഏറ്റവും പുതിയ ജി5 ലഭിക്കില്ല. തുടക്ക വേരിയന്റിന് 52,000 രൂപ പ്രതീക്ഷിക്കുന്നു.

Trending Products

മോട്ടറോള എജ് 70 ഫ്യൂഷന്‍

തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം പുറത്തിറക്കുമെന്നു കരുതുന്ന മറ്റൊരു മോഡലാണ് മോട്ടറോള എജ് 70 ഫ്യൂഷന്‍. 6.78-ഓലെഡ് സ്‌ക്രീന്‍ പ്രതീക്ഷിക്കുന്ന ഈ മോഡല്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. വില 40,000 – 50,000 രൂപ വന്നേക്കും.

ഐക്യൂ 15ആര്‍

വിവോയുടെ സ്ബ് ബ്രാന്‍ഡ് ആയ ഐക്യൂ പുറത്തിറക്കുന്ന 15ആര്‍ മോഡല്‍ സീരിസ് ഈ മാസം പരിചയപ്പെടുത്തിയേക്കാം. സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 5 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന് 144ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള സ്‌ക്രീനും പ്രതീക്ഷിക്കുന്നു. ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് 50എംപി സെന്‍സറായിരിക്കും ഉണ്ടായിരിക്കുക. ഫെബ്രുവരി 24ന് ആയിരിക്കാം അവതരണം. വില 55,000 രൂപ പ്രതീക്ഷിക്കുന്നു.

ADVERTISEMENT

Follow the Topics

Technology News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *