Breaking
29 Apr 2025, Tue

പ്രളയം നേരിടാൻ റോബട്ടുമായി കൊച്ചുമിടുക്കികൾ; പേറ്റന്റിന് അപേക്ഷിച്ചു, ഇനി ഇവരെ ലോകം അറിയും

തുർക്കിയിൽ നടക്കുന്ന വേൾഡ് റോബട്ടിക്സ് ഒളിംപ്യാഡിൽ കേരളത്തിന്റെ അഭിമാനം ഉയർത്തൊനൊരുങ്ങുകയാണ് ഒരു റോബടിക് പ്രോജക്ട്. തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥികളും സഹോദരികളുമായ കാത്‍ലിന്‍ മാരീ ജീസന്റെയും ക്ലാരെ റോസ് ജീസന്റെയും വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന റോബട്ടുകളാണ് ഇവിടെ അദ്ഭുതം സൃഷ്ടിക്കാൻ തയാറാകുന്നത്. യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്ന് മനോരമ ഓൺലൈൻ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച വിആർ എക്സ്പോയിലേക്ക് കടന്നു വന്നവർ അമ്പരന്നു നിന്നത് സ്റ്റാളിനടുത്ത് സജ്ജീകരിച്ച ഇവരുടെ പ്രളയം നേരിടുന്ന റോബട്ടുകളെ കണ്ടിട്ടായിരുന്നു. കാത്‌ലിൻ ഏഴിലും ക്ലെയർ നാലിലുമാണു പഠിക്കുന്നത് ഇത്രയും ചെറിയ കുട്ടികളുടെ വമ്പൻ പ്രോജക്ടുകളെപ്പറ്റി കേട്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിമാനത്തോടെ പറഞ്ഞു കുട്ടികളെല്ലാം വേറെ ലെവൽ.

പ്രളയത്തിൽ സഹായിക്കും റോബോ

2 റോബട്ടുകളുടെ മാതൃകകളാണ് അവിടെയുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ തന്നെ രക്ഷപെടുത്താനുള്ള ഒരെണ്ണവും വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളുമൊക്കെ നീക്കം ചെയ്യാനുള്ള മറ്റൊരണ്ണവും. എക്സ്പോയിലെത്തി കൈയ്യടി വാങ്ങിയ ആ പ്രോജക്ടിന്റെ നവീകരിച്ച ആശയത്തിന് അഹമ്മദാബാദിൽ നടന്ന ദേശീയ റോബട്ടിക്സ് ഒളിപ്യാംഡിൽ ഒളിംപ്യാഡിൽ ഇന്നവേറ്റേഴ്സ് എലിമന്ററി വിഭാഗത്തിൽ ഈ കൊച്ചു മിടുക്കികൾ ഒന്നാം സ്ഥാനവും. ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂൾ വിദ്യാർഥികളും സഹോദരിമാരുമായ കാത്‌ലിൻ മാരി ജീസൻ, ക്ലെയർ റോസ് ജീസൻ എന്നിവരാണ് ഒരു ലക്ഷം രൂപയും സ്വർണ മെഡലും അടങ്ങുന്ന പുരസ്കാരം കരസ്ഥമാക്കിയത്.

കേന്ദ്ര സാംസ്കാരിക വകുപ്പും ഇന്ത്യ സ്റ്റെം ഫൗണ്ടേഷനും ചേർന്നാണ് ഇവിടെ ഒളിംപ്യാഡ് സംഘടിപ്പിച്ചത്. കേരളം നേരിട്ട വെള്ളപ്പൊക്കത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് ഇരുവരും ചേർന്ന് നിർമിച്ച ഡ്യുവൽ ഫങ്ഷൻ റോബട്ടിക് സൊല്യൂഷൻസ് റെസ്ക്യു ക്ലീൻ റോവേഴ്സ് പ്രോജക്ടിനാണ് സമ്മാനം.

ഇനി റോബട്ടിന്റെ പ്രകടനം തുർക്കിയിൽ

വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന റോബട്ടുകളെയാണ് ഒരുക്കിയത് ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ കൈമാറുന്നതിനും ലൈവ് ക്യാമറ ഫീഡ് നൽകാനും ഈ റോബട്ടുകൾക്കാകും. പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഇരുവരും. രാജ്യത്തെയും ഗൾഫ് നാടുകളിലെയും നൂറോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇനി റോബട്ടിന്റെ പ്രകടനം തുർക്കിയിലായിരിക്കും.

ഡ്യുവൽ ഫങ്ഷൻ റോബട്ടിക് സൊല്യൂഷൻസ് റെസ്ക്യു ക്ലീൻ റോവേഴ്സ് പ്രോജക്ടിനെക്കുറിച്ച് ഇരുവരും പറയുന്നത് ഇങ്ങനെ:

‘2018 വെള്ളപ്പൊക്കത്തിന്റ സമയത്ത് കുറെപ്പേർ മരണപ്പെട്ടു. നമുക്ക് രക്ഷാപ്രവർത്തകർ  ഉണ്ടായിരുന്നു, പക്ഷേ പലയിടത്തേക്കും അവർക്ക് സമയത്തിന് എത്തിപ്പെടാനായില്ല. വെള്ളപ്പൊക്കത്തിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് നമ്മൾ കണ്ടു. ഇപ്പോഴും ചിലയിടത്തെക്കെ അത് അവസാനിച്ചിട്ടില്ല. ഈ കാര്യങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഞങ്ങൾ 2 റോബട്ടുകൾക്ക് രൂപം നൽകിയത്. ഒന്നു വെള്ളത്തിലോടുന്നതും ഒന്ന് കരയിൽ പ്രവർത്തിക്കുന്നതുമാണ്. വെള്ളത്തിൽ‍ ഒാടുന്നതിന്റെ പേരാണ് അക്വാ റെസ്ക്യു റാഫ്റ്റ് 1.0, ഇത് വെള്ളപ്പൊക്കത്തിന്റെ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. അതിനു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കാണ് രണ്ടാമത്തെ റോബട്ടായ ട്രാഷ്ബോട്ട് 3.0’’ ഉപയോഗിക്കുന്നത്’’.

അക്വാ റെസ്ക്യു റാഫ്റ്റ് 1.0 വെള്ളത്തിന്റെയും വായുവിന്റയും ഗുണനിലവാരം, വെള്ളത്തിൽ വൈദ്യുതിയുടെ സാന്നിധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഇതിൽ ഘടിപ്പിച്ചിട്ടുള്ള കാമറയിൽ നിന്ന് ദൃശ്യങ്ങള്‍ ലഭിക്കും. ജിപിഎസ് സംവിധാനവും ഇതിലുണ്ട്.

അക്വാ റെസ്ക്യു റാഫ്റ്റ് 1.0ൽ നിന്നുള്ള എസ്ഒഎസ് സംവിധാനം ലഭിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ബ്ലേഡുകൾ ഉപയോഗിച്ച് പോളകളും പായലുകളുമൊക്കെ മാറ്റാനും സാധിക്കും. ‘റോബോവേഴ്‌സ് വിആർ’ എക്സ്പോയ്ക്ക് സാങ്കേതിക സഹായം നൽകിയ യുണീക് വേൾ‍ഡ് റോബട്ടിക്സിലെ അഖില ഗോഗസും ഡിക്സണുമാണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *