ന്യൂഡൽഹി∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്സഭയിൽ ഭരണ–പ്രതിപക്ഷ വാഗ്വാദം. കരസേന മുൻ മേധാവി നരവന എഴുതിയ ഓർമക്കുറിപ്പ് രാഹുൽ സഭയിൽ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കർ ഓം ബിർള രാഹുലിനോട് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രാഹുൽ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇടപെട്ടു. രാജ്നാഥ് സിങ്ങും രാഹുൽ ഗാന്ധിയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഹുലിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. നരവനയെ സർക്കാർ പുസ്തകം ഇറക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ സഭയിൽ ആരോപിച്ചു.
What you should read next
‘സ്വർണക്കള്ളന്മാർ പോയത് സോണിയയെ കാണാൻ, ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ’; നിയമസഭയിൽ നാടകീയ രംഗങ്ങൾ
Latest News
ആധികാരമില്ലാത്തവ സഭയിൽ വായിക്കരുതെന്ന് ഓം ബിർള പറഞ്ഞു. സഭാ ചട്ടം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായിക്കാൻ അനുവദിക്കരുതെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. എന്നാൽ താൻ കൈയ്യിലുള്ള മാഗസിനാണ് വായിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതാണ് ഭരണപക്ഷത്തിന്റെ നയമെങ്കിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
13 MINUTES AGO
പാർലമെന്റിൽ നരവനയുടെ ഓർമക്കുറിപ്പുമായി രാഹുൽ ഗാന്ധി; പ്രസംഗം തടസപ്പെടുത്തി അമിത് ഷായും രാജ്നാഥ് സിങ്ങും
Latest News
25 MINUTES AGO
വീടുകൾക്ക് മുകളിലൂടെ ഹെലികോപ്റ്റർ പല തവണ താഴ്ന്നു പറന്നു; കെ റെയിൽ കല്ലിടൽ സൃഷ്ടിച്ച ഭീകരാന്തരീക്ഷം
29 MINUTES AGO
ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രാജേഷ് കുറ്റക്കാരൻ; ശിക്ഷാവിധി ഉച്ചയ്ക്ക് 2.30ന്
Latest News
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് സഭയിലെ അന്തരീക്ഷം കലുഷിതമായത്. മുൻ കരസേന മേധാവി ജനറൽ നരവനയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ 3 മണി വരെ നിർത്തിവച്ചു.
വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം
കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?
കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്ക്കാര് ജീവനക്കാര്ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!
MORE PREMIUM STORIES

