ഇസ്ലാമാബാദ്∙ തന്ത്രപരമായ ആവശ്യങ്ങൾക്കായി യുഎസ് പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ലക്ഷ്യം കണ്ടുകഴിഞ്ഞപ്പോൾ ഒരു ‘ടോയ്ലറ്റ് പേപ്പർ’ പോലെ വലിച്ചെറിഞ്ഞെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ ഭീകരവാദ ചരിത്രത്തെ പലപ്പോഴും നിഷേധിക്കാറുണ്ടെന്നും എന്നാലത് കഴിഞ്ഞകാല ഏകാധിപതികൾക്ക് പറ്റിയ തെറ്റാണെന്നും ദേശീയ അസംബ്ലിയിൽ സംസാരിക്കവെ ആസിഫ് പറഞ്ഞു.
അഫ്ഗാൻ യുദ്ധങ്ങളിൽ പാക്കിസ്ഥാൻ പങ്കുചേർന്നത് വലിയ തെറ്റായിരുന്നുവെന്നും ഇന്നത്തെ പാക്കിസ്ഥാൻ നേരിടുന്ന ഭീകരവാദം ആ തെറ്റുകളുടെ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം യുഎസുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാക്കിസ്ഥാന് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് ആസിഫ് പറഞ്ഞു.
What you should read next
സ്വേച്ഛാധിപത്യം ഇന്ത്യയ്ക്ക് ഇഷ്ടമല്ല; ചർച്ചയാണ് അവരുടെ വഴി, പുകഴ്ത്തി പാക്കിസ്ഥാൻ, മോദിയും ട്രംപും ‘പോരടിച്ചത്’ ഒപ്പത്തിനൊപ്പം
‘‘ ഒരു കഷ്ണം ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായാണ് പാക്കിസ്ഥാൻ പരിഗണിക്കപ്പെട്ടത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ശേഷം നമ്മളെ എറിഞ്ഞുകളഞ്ഞു’’– അദ്ദേഹം പറഞ്ഞു.
2001ന് ശേഷം യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തിൽ പങ്കുചേർന്നപ്പോൾ പാക്കിസ്ഥാന് താലിബാനെതിരെ തിരിയേണ്ടി വന്നു. യുഎസ് പിൻവാങ്ങിയപ്പോൾ, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകർച്ചയും പാക്കിസ്ഥാനിൽ അവശേഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ADVERTISEMENT
അഫ്ഗാൻ പോരാട്ടങ്ങളിൽ പാക്കിസ്ഥാന് പങ്കുചേർന്നത് മതപരമായ ബാധ്യത കൊണ്ടാണെന്ന ഔദ്യോഗിക വാദങ്ങളെ ആസിഫ് തള്ളി. ‘ജിഹാദ്’ എന്ന പേരിൽ പാക്കിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ട് മുൻ സൈനിക ഏകാധിപതികൾ (സിയാ ഉൾ ഹഖും പർവേസ് മുഷറഫും) അഫ്ഗാൻ യുദ്ധത്തിൽ പങ്കുചേർന്നത് ഇസ്ലാമിന് വേണ്ടിയല്ല. മറിച്ച് ഒരു വൻശക്തിയെ പ്രീണിപ്പിക്കാൻ വേണ്ടിയായിരുന്നു.
Pakistan was used like toilet paper
Defence Minister Khawaja Asif admitted that Pakistan historically fought wars on behalf of superpowers and even waged a “Made in USA” jihad.
He claimed the country was treated “worse than toilet paper” by the United States used for strategic… pic.twitter.com/gtpLhSFSAN
— Elite Predators (@elitepredatorss) February 11, 2026
നമ്മുടെ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ശീലമുണ്ട്. ഈ തെറ്റുകൾ വരുത്തിവെച്ച നഷ്ടങ്ങൾ നികത്താൻ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ വിദ്യാഭ്യാസ സമ്പ്രദായം പോലും ഇത്തരം യുദ്ധങ്ങളെ ന്യായീകരിക്കാൻ വേണ്ടി മാറ്റിയെഴുതപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചു.
ADVERTISEMENT
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @elitepredatorss എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
3 MINUTES AGO
‘പാക്കിസ്ഥാനെ യുഎസ് ചൂഷണം ചെയ്തു, ‘ടോയ്ലറ്റ് പേപ്പർ’ പോലെ വലിച്ചെറിഞ്ഞു’: തുറന്നു പറഞ്ഞ് പാക്ക് പ്രതിരോധമന്ത്രി
Latest News
6 MINUTES AGO
പ്രതീക്ഷിച്ചത് എരിവുള്ള കറി; കിട്ടിയത് നനഞ്ഞ പപ്പടം, ഇന്ത്യയുടെ ഡീലിനെച്ചൊല്ലി ബ്രിട്ടനിൽ വാക്പോര്, തന്തൂരിയാണെന്ന് തിരിച്ചടിച്ച് മന്ത്രി
35 MINUTES AGO
‘റോഷി ചോരത്തിളപ്പുള്ള നേതാവ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’
Latest News

