Breaking
29 Apr 2025, Tue

പണം നൽകേണ്ട, ആധാർ കാർഡ് സൗജന്യമായി അപ്‍ഡേറ്റ് ചെയ്യാം; സമയപരിധി അറിയാം

ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ‌ സൗജന്യമായി ഇനി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ആദ്യം 2024 ജൂൺ 14വരെ നീട്ടിയിരുന്നത് 2024 സെപ്റ്റംബർ വരെയും പിന്നീട് ഡിസംബർ 14 വരെയും നീട്ടുകയായിരുന്നു. അടുത്തതായി വീണ്ടും സൗജന്യ ഓൺലൈൻ ഡോക്യുമെന്റ് അപ്‌ലോഡ് സൗകര്യം 2025 ജൂൺ 14 വരെ നീട്ടുകയായിരുന്നു.

‘ദശലക്ഷക്കണക്കിന് ആധാർ നമ്പർ ഉടമകൾക്ക് പ്രയോജനപ്പെടുന്നതിന് ഈ സൗജന്യ സേവനം #myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ. രേഖകൾ അവരുടെ ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ UIDL ആളുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്’ എക്സിലെ പോസ്റ്റിൽ പറയുന്നു.

ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഏതാനും ഘട്ടങ്ങളിലൂടെ നിങ്ങളുടെ ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്നത് ഇതാ:∙myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്നതിലേക്ക് പോകുക.

∙’എന്റെ ആധാർ’ എന്നതിന് താഴെയുള്ള ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

∙’ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ)’ തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക.

∙ ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ ക്ലിക്ക് ചെയ്യുക.

∙റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ OTP നൽകുക.

∙ വിലാസമോ പേരോ പോലുള്ള, അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

∙മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ പ്രമാണങ്ങൾ അറ്റാച്ചുചെയ്യുക.

∙പുരോഗതി ട്രാക്കുചെയ്യുന്നതിന് അഭ്യർത്ഥന സമർപ്പിച്ച്, അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (URN) സംരക്ഷിക്കുക.

Content retrieved from: https://www.manoramaonline.com/technology/technology-news/2024/12/14/aadhaar-free-update-last-date-to-update-aadhaar-details-for-free-extended-again-check-new-date.html.

By admin

Leave a Reply

Your email address will not be published. Required fields are marked *