ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ പ്രധാന മധ്യസ്ഥത വഹിക്കുന്ന ഖത്തറിൽ ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധ സേന.2023 ഒക്ടോബർ 7-ലെ ആക്രമണത്തിന് നേരിട്ട് ഉത്തരവാദികളായവർക്കെതിരെയാണെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട, സമ്മിറ്റ് ഓഫ് ഫയർ എന്ന് വിളിക്കപ്പെടുന്ന ആക്രമണം ഐഡിഎഫും ഷിൻ ബെറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രയേൽ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താളത്തിലാടി ആൾത്തിര; ജലപൂരത്തിന് പുരുഷാരം, രാജകീയം
Pathanamthitta
ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്: ഇസ്രയേലിന്റെ സുരക്ഷാ മതിലുകൾ തകർന്ന ദിവസം
2023 ഒക്ടോബർ 7, .പ്രാദേശിക സമയം രാവിലെ 6.30-ന്, ഇസ്രയേലിന്റെ അതിശക്തമായ ഇന്റലിജൻസ് സംവിധാനങ്ങളെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയൺ ഡോമിനെയും ഞെട്ടിച്ചുകൊണ്ട് ഹമാസ് നടത്തിയ മിന്നലാക്രമണം അമ്പരപ്പിച്ചു. ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ എന്ന പേരിൽ ഹമാസ് നടത്തിയ ഈ നീക്കം, മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുന്നതായിരുന്നു.
ഖത്തറിൽ ഉഗ്രസ്ഫോടനം; തുടർച്ചയായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ, ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ
ഈ ആക്രമണത്തിന്റെ ഭാഗമായി നിരവധി റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തത്. ഇസ്രയേലിന്റെ പല പ്രധാന നഗരങ്ങളിലും ഈ റോക്കറ്റുകൾ പതിച്ചു. ആക്രമണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇസ്രയേലിന്റെ അയൺ ഡോം സംവിധാനത്തിന് എല്ലാ റോക്കറ്റുകളെയും തടയാൻ കഴിഞ്ഞില്ല. ഈ വ്യോമാക്രമണത്തിനു പിന്നാലെ അതിർത്തി കടന്ന് ഇസ്രയേൽ ഗ്രാമങ്ങളിലേക്ക് കടന്നു കയറി.
ഈ അപ്രതീക്ഷിത ആക്രമണത്തിൽ 1,200-ലധികം ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടു. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ടു.കൂടാതെ, ഹമാസിന്റെ ഈ ആക്രമണത്തിൽ 251-ഓളം ആളുകളെ ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ടുപോയത് ഇസ്രയേലിന് വലിയ തിരിച്ചടിയായി. ഇരു പക്ഷങ്ങളുടെയും സാധാരണ ജനങ്ങളാണ് ഏറ്റവുമധികം ഈ യുദ്ധത്തിൽ ദുരിതമനുഭവിച്ചത്.
المبنى المقصوف في الدوحة
قيادة حماس كانت بالمقر pic.twitter.com/wOukbZh5cd
— Hanzala (@Hanzpal2) September 9, 2025
ഈ ആക്രമണത്തിനു പിന്നാലെ, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരിൽ ശക്തമായ സൈനിക നടപടികൾ ആരംഭിച്ചു. ഈ ആക്രമണം പലസ്തീൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും ഗാസയിൽ വലിയ മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു.സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഗാസയിൽ കൊല്ലപ്പെട്ടു ഒക്ടോബർ 7-ലെ ആക്രമണം ഇസ്രയേലിന്റെ സുരക്ഷാ വീഴ്ചകളെ തുറന്നുകാട്ടിയപ്പോൾ, അത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ പാടെ ഇല്ലാതാക്കുകയും ചെയ്തു.
48 എംപി ഫ്യൂഷൻ ക്യാമറകളും വലിയ ബാറ്ററിയുമായി പ്രോ മോഡലുകൾ, ഒപ്പം ഏറ്റവും കനം കുറഞ്ഞ എയറും; ഐഫോണ്‍ അവതരണം ഇങ്ങനെ
ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഈ ലക്ഷ്യം കൈവരിക്കാൻ ഇസ്രയേൽ സൈന്യം തുടർന്നും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ സംഘർഷം ഗാസയിലെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. പുതിയ ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമോ എന്ന ആശങ്കയും രാജ്യാന്തര സമൂഹത്തിനുണ്ട്.

