ന്യൂഡൽഹി∙ ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ ഇന്ത്യ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ എന്നു പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ 15 വരെയാണ് നടക്കുക. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള മേചുകയിലാണ് സൈനികാഭ്യാസം നടക്കുന്നത്.
‘രാജ്യത്തെ സൈന്യവും സ്ഥാപനങ്ങളുമെല്ലാം ആ 10 ശതമാനം പേരുടെ കയ്യിൽ; എല്ലാ ജോലികളും അവര്‍ക്ക്’
ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അശ്നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ സൈനികാഭ്യാസത്തിന്റെ ഭാഗമാകും. മേഖലയിലെ സംയുക്ത നീക്കങ്ങൾക്ക് കര, നാവിക, വ്യോമ സേനകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. 2023ൽ നടത്തിയ ‘ഭാല പ്രഹർ’, 2024ൽ നടത്തിയ ‘പൂർവി പ്രഹർ’ എന്നീ സൈനികാഭ്യാസങ്ങളുടെ തുടർച്ചയാണിത്.
അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?
ഒക്ടോബർ 30നാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ‘ത്രിശൂൽ’ സൈനികാഭ്യാസം ആരംഭിച്ചത്. നവംബർ 10 വരെയാണ് ഇത്. സർ ക്രീക്ക് സംബന്ധിച്ച അതിർത്തി തർക്കം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇന്ത്യയുടെ സൈനികാഭ്യാസത്തിൽ പരിഭ്രാന്തരായ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വൈമാനികർക്ക് ‘നോട്ടാം’ മുന്നറിയിപ്പും നാവികർക്ക് ‘നോട്ട്മാർ’ മുന്നറിയിപ്പും നൽകിയിരുന്നു.
മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES

