Breaking
5 Feb 2026, Thu

തലച്ചോറിലെ അസ്വാഭാവികമായ പ്രോട്ടീൻ നിക്ഷേപം തിരിച്ചറിയാം; ഓർമക്കുറവിനെ പ്രതിരോധിക്കാം, പുതിയ ചികിത്സാ സംവിധാനവുമായി ദുബായ്

ദുബായ് ∙ ഓർമക്കുറവും മറവിയും കാരണം ആശങ്കയിലുള്ളവർക്ക് ആശ്വാസമായി അൽസ്‍ഹൈമേഴ്‌സ് രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന നൂതന ചികിത്സാ സംവിധാനം ദുബായിൽ അവതരിപ്പിച്ചു. തലച്ചോറിലെ അസ്വാഭാവികമായ പ്രോട്ടീൻ നിക്ഷേപം തിരിച്ചറിയാൻ കഴിയുന്ന അമീലോയ്ഡ് പിഇടിസിടി ഇമേജിങ് സംവിധാനമാണ് ദുബായ് ഹോസ്പിറ്റലിൽ ഒരുക്കിയത്. വേൾഡ് അൽസ്‍ഹൈമേഴ്‌സ് ദിനത്തിലാണ് ദുബായ് ഹെൽത്ത് ഈ പ്രഖ്യാപനം നടത്തിയത്.

‘ഗോ ഹോം’; നോർത്തേൺ അയർലൻഡിൽ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം; രണ്ടുപേർക്ക് പരുക്ക്

Europe News

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് ഓൺലൈൻ സംഘം; ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച് അക്കൗണ്ടുകൾ, പൂട്ടിട്ട് യുഎഇ

രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് വർഷങ്ങൾക്കു മുൻപേ രോഗം തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. അതുവഴി ചികിത്സ നേരത്തെ ആരംഭിക്കാനും രോഗപുരോഗതി തടയാനും സാധിക്കും. ഓർമക്കുറവുള്ള മുതിർന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇത് കണ്ടെത്തിയാൽ കൃത്യമായ ചികിത്സാ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് ദുബായ് ഹെൽത്ത് മെഡിക്കൽ ഇമേജിങ് വിഭാഗം തലവൻ ഡോ. ഉസാമ മുഹമ്മദ് അൽ ബസ്തകി പറഞ്ഞു. ഈ നേട്ടം ദുബായ് ഹെൽത്തിന്റെ ‘രോഗിക്ക് മുൻഗണന’ എന്ന വാഗ്ദാനത്തിന്റെ പ്രതിഫലനമാണെന്നും വ്യക്തമാക്കി.

മറ്റ് ഡിമെൻഷ്യ രോഗങ്ങളിൽ നിന്ന് അൽസ്‍ഹൈമേഴ്‌സിനെ വേർതിരിച്ചറിയാനും രോഗനിർണയത്തിലെ അവ്യക്തതകൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് ദുബായ് ഹെൽത്ത് ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ബതൂൽ അൽ ബലൂഷി പറഞ്ഞു. ഈ നൂതന സാങ്കേതികവിദ്യയിലൂടെ അൽസ്‍ഹൈമേഴ്‌സ് സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾക്കും പുതിയ ചികിത്സകൾക്കും വഴിയൊരുങ്ങും.

By admin

Leave a Reply

Your email address will not be published. Required fields are marked *