Breaking
19 Feb 2026, Thu

‘ചൈനീസ് നായയെ’ സ്വന്തം സൃഷ്ടിയാക്കിയ സംഭവം; സർവകലാശാലയുടെ വാദം പൊളിച്ചു കേന്ദ്രത്തിന്റെ കർശന നിലപാട്

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ൽ (India AI Impact Summit 2026) ഗൽഗോട്ടിയാസ് സർവകലാശാല പ്രദർശിപ്പിച്ച ‘റോബട് നായ’‌വ്യാജമാണെന്ന വിവാദത്തിൽ ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രദർശനങ്ങളിൽ “യഥാർത്ഥവും ആധികാരികവുമായ പ്രവർത്തനങ്ങൾ” മാത്രമേ പാടുള്ളൂ എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) വ്യക്തമാക്കി.തുടർന്ന് സമ്മിറ്റിലെ ഗൽഗോട്ടിയാസ് സർവകലാശാലയുടെ പവലിയൻ ഒഴിപ്പിക്കാൻ സംഘാടകർ നിർദ്ദേശം നൽകി.

വമ്പൻ പ്രഖ്യാപനങ്ങളുമായി സുന്ദർ പിച്ചൈ: സമുദ്ര കേബിൾ ശൃംഖലയും 30 ദശലക്ഷം ഡോളറിന്റെ എഐ ഫണ്ടും ഇന്ത്യയ്ക്കായി

ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഗൽഗോട്ടിയാസ് സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻസ് പ്രഫസറായ നേഹ സിങ്, നൽകിയ അഭിമുഖത്തിലാണ് വിവാദപരമായ അവകാശവാദം ഉന്നയിച്ചത്. തങ്ങളുടെ പവലിയനിലുള്ള റോബട് നായ സർവകലാശാലയിലെ ‘സെന്റർ ഓഫ് എക്സലൻസ്’ വികസിപ്പിച്ചതാണെന്നും അതിന് ‘ഓറിയോൺ’ (Orion) എന്ന് പേരിട്ടിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

എന്നാൽ, ഇത് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് (Unitree Robotics) നിർമ്മിച്ച ‘യൂണിട്രീ ഗോ2’ (Unitree Go2) ആണെന്ന് സോഷ്യൽ മീഡിയ പെട്ടെന്ന് കണ്ടെത്തി. ഇതോടെ സർവകലാശാലയ്ക്കെതിരെ ട്രോളുകളുടെ പ്രവാഹമായി.

കേന്ദ്രത്തിന്റെ കർശന നിലപാട്:

ADVERTISEMENT

എക്സ്പോകളിൽ പ്രദർശിപ്പിക്കുന്നവ വിൽപ്പനയ്ക്കുള്ളതല്ലെങ്കിലും, അവിടെ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ കൃത്യതയുണ്ടാകണമെന്ന് ഐടി സെക്രട്ടറി പറഞ്ഞു. “തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ല. നവീകരണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിലും, പ്രദർശിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു പെരുമാറ്റച്ചട്ടം (Code of conduct) പാലിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

മാപ്പ് പറച്ചിൽ

ADVERTISEMENT

കള്ളം കയ്യോടെ പിടികൂടിയപ്പോൾ വിചിത്രമായ ന്യായീകരണവുമായാണ് പ്രഫസർ രംഗത്തെത്തിയത്ആവേശത്തിനിടയിൽ സംഭവിച്ച പിഴവാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമായിരുന്നു അവരുടെ വാദം.

വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! – MKid | Lizard | Spider | Moral story | Bedtime story

Animated Videos for Kids

എന്നാൽ, വിവാദം കനത്തതോടെ സർവകലാശാല പ്രഫസറെ തള്ളിപ്പറഞ്ഞു. പ്രഫസർക്ക് സാങ്കേതിക കാര്യങ്ങളിൽ അറിവില്ലായിരുന്നെന്നും, മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരം നൽകിയിരുന്നില്ലെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ സർവകലാശാല നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തു.

ADVERTISEMENT

Follow the Topics

Artificial Intelligence

Technology News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *